ജിദ്ദാ ഇസ്ലാമിക് സെന്റർ കമ്മിറ്റി പുതിയ സാരഥികളെ തെരഞ്ഞെടുത്തു

ജിദ്ദ: ജിദ്ദയിലെ സമസ്ത പോഷക ഘടകങ്ങളുടെ കൂട്ടായ്മക്ക് പുതിയ സംഘടനാ രൂപം നൽകി ജിദ്ദാ ഇസ്ലാമിക് സെന്റർ പുന:സംഘടിപ്പിക്കപ്പെട്ടു. ഒന്നര പതിറ്റാണ്ടിലധികമായി ജീവ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ ക്രിയാത്മക സമീപനങ്ങളുമായി പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ച ജിദ്ദാ ഇസ്ലാമിക് സെന്ററിന് കീഴിലായി ജിദ്ദയിലെ "എസ്.കെ.ഐ.സി, എസ്.വൈ.എസ് സെൻട്രൽ കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സംയുക്ത ജനറൽ ബോഡി കൈക്കൊണ്ട തീരുമാനം പ്രവർത്തകരിൽ വലിയ ആവേശമുണർത്തുന്നതായി.

വ്യവസ്ഥാപിത ഏജൻസികളുടെ കീഴിൽ ഹജ് തീർഥാടകർക്കും അപകടങ്ങളിൽ പെടുന്നവർക്കും കൃത്യ സമയത്ത് മെച്ചപ്പെട്ട സേവനം നൽകാനും, രോഗികൾക്കും ദുരിത ബാധിതർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും പ്രയോജനപ്പെടും വിധം സദാ സേവനസന്നദ്ധരായ "വിഖായ" വളണ്ടിയർ വിംഗ് ഉൾപ്പെടെ സാമൂഹ്യ പ്രതിബദ്ധതയോടെ കര്മ്മ രംഗത്ത് സജീവ ഇടപെടലുകൾക്കായി വ്യത്യസ്ഥ വിംഗുകൾക്ക് കമ്മിറ്റി രൂപം നൽകി.

ജിദ്ദാ ഇസ്ലാമിക് സെന്റർ - സെൻട്രൽ എക്സിക്യുട്ടീവ് ഭാരവാഹികൾ: സയ്യിദ് സഹൽ തങ്ങൾ (ചെയർമാൻ), സയ്യിദ് ഉബൈദുല്ലാ തങ്ങൾ (വർക്കിംഗ് ചെയർമാൻ), സലാം ഫൈസി ഒളവട്ടൂർ, ഇബ്രാഹിം ഫൈസി തിരൂർക്കാട് (വൈസ് ചെയർമാർ). അബ്ദുൽ ജബ്ബാര് മണ്ണാർക്കാട് (ജനറൽ കണ്‍വീനർ), അബ്ദുൽ അസീസ്‌ പറപ്പൂർ, അബ്ദുള്ള ഫൈസി കൊളപ്പറമ്പ് (കണ്‍വീനർമാർ), അബ്ദുൽ കരീം ഫൈസി, അലി മൗലവി (കോ ഓർഡിനേറ്റർമാർ), അബ്ദുള്ള കുപ്പം (ഫൈനാൻസ്).

എസ്.കെ .ഐ.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ: മുസ്തഫ ബാഖവി ഊരകം (പ്രസിഡണ്ട്‌), അബൂബക്കർ ദാരിമി, ആലംപാടി, അലി ഫൈസി മാനന്തേരി, എൻ.പി അബൂബക്കർ (വൈസ് പ്രസിഡണ്ട്‌), ഹാഫിസ് ജഅഫർ വാഫി (ജനറൽ സെക്രട്ടറി ), സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, അശ്റഫ് ഫൈസി, അൻവർ ഹുദവി, ദിൽഷാദ് കാടാമ്പുഴ (സെക്രട്ടറിമാർ), സുബൈർ ഹുദവി പട്ടാമ്പി (ട്രഷറർ).

എസ്.വൈ.എസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ: അബ്ദുൽ ബാരി ഹുദവി (പ്രസിഡണ്ട്‌), അബൂബക്കർ ദാരിമി താമരശ്ശേരി, നജ് മുദ്ദീൻ ഹുദവി, സലിം വാഫി (വൈസ് പ്രസിഡണ്ട്‌), സവാദ് പേരാമ്പ്ര (ജനറൽ സെക്രട്ടറി), അബ്ദുൽ ഹകീം വാഫി, ലത്തീഫ് ചാപ്പനങ്ങാടി, അബ്ദുൽ ജലീൽ എടപ്പറ്റ, റഷീദ് മണിമൂളി (സെക്രട്ടറിമാർ) , മുസ്തഫ ഹുദവി കൊടക്കാട് (ട്രഷറർ).

സയ്യിദ് സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ലാ തങ്ങൾ ഉത്ഘാടനം ചെയ്തു. സി.എം.കുട്ടി സഖാഫി സംഘടന സംഘാടനം എന്ന വിഷയം അവതരിപ്പിച്ചു. അബ്ദുല്ല ഫൈസി, അലി മൌലവി, അലി ഫൈസി മാനന്തേരി, ഉസ്മാന്‍ ഇരിങ്ങാട്ടിരി, അബ്ദുല്‍ ബാരി ഹുദവി, മുസ്തഫ ബാഖവി, ഉസ്മാന്‍ എടത്തില്‍, മുജീബ് റഹ്മാനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു.
- muhsink koranath