ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 2015 ജൂലായ് 1 മുതല്‍ 31 വരെ ആചരിക്കുന്ന മദ്‌റസ ശാക്തീകരണ ക്യാമ്പയിനും നേതൃസംഗമവും 29ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്. കെ. എം. എം. എ. സംസ്ഥാന പ്രസിഡന്റ് എ. പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. കെ. ഐ. എം. വി. ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ പ്രസംഗിക്കും. എസ്. കെ. എം. എ. ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തും. എസ്. വി. മുഹമ്മദലി മാസ്റ്റര്‍ ക്ലാസെടുക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ പദ്ധതി അവതരിപ്പിക്കും. ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എസ്. കെ. എം. എം. എ. സെക്രട്ടറി കെ. പി. കോയ ക്രോഡീകരണം നടത്തും.
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളും മദ്‌റസ മാനേജ്‌മെന്റ് റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക.
- SKIMVBoardSamasthalayam Chelari