കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറുമായി ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂടിക്കാഴ്ച നടത്തി

ഫര്‍വാനിയ: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കുവൈത്തിലെ ഫര്‍വാനിയ പ്രവിശ്യയുടെ ഗവര്‍ണര്‍ ഫൈസല്‍ ഹമൂദ് അല്‍ സബഹുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ദാറുല്‍ ഹുദാ കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ ഒരാഴ്ചത്തെ പര്യടനത്തിനായി കുവൈത്തിലെത്തിയതാണ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി. ഇസ്‌ലാമിക ലോകത്തെ വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ദാറുല്‍ ഹുദാ സര്‍വകലാശാലയുടെ അടുത്ത ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നദ്‌വി ഗവര്‍ണറെ ഇന്ത്യയിലേക്കു ക്ഷണിച്ചു. കൂവൈത്തിലെ ഇന്ത്യന്‍ സമൂഹം മറ്റു സമൂഹത്തക്കേളാല്‍ ഏറ്റവും മികച്ചവരാണെന്ന് കൂടിക്കാഴ്ചക്കിടിയില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക് സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഖാലിദ് മശ്ഹൂര്‍ തങ്ങള്‍, സിദ്ധീഖ് വലയികത്ത്, സുന്നി സെന്റര്‍ ഭാരവാഹികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
- Darul Huda Islamic University