കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റ് സുഗന്ധം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാമ്പയിന്റ് ഭാഗമായി എസ് കെ എസ് എസ് എഫ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ പ്രഭാഷണം ഇന്ന് മുതല്‍ നാല് ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരിത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി കെ എം ബാവ മുസലിയാര്‍ നഗറില്‍ നടക്കും. പ്രഭാഷണം ശ്രവിക്കാന്‍ വിഷാലമായ സൗകര്യമാണ് ഒരിക്കിട്ടുള്ളത്. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥ സൗകര്യവും സ്‌ക്രീന്‍ സൗകര്യവും വാഹന പാര്‍ക്കിം സൗകര്യവും ഒരിക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രമുഖ പണ്ഡിതന്‍മാരുടെയും സൂഫി വര്യന്മാരുടെയും നേതൃതത്തില്‍ സമാപന കൂട്ട് പ്രാര്‍ത്ഥനയും ഉണ്ടാവും. പരിപാടി എല്ലാ ദിവസവും രാവിലെ 9മണിക്ക് ആരംഭിക്കും. പരിപാടി നാളെ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. 28, 29ന് ഭക്ഷണത്തിന് ആരോഗ്യത്തിന്ന് രോഗത്തിനല്ല, സ്ത്രീ ; നിങ്ങള്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ പ്രഭാഷകന്‍ അബദുല്‍ മജീദ് ബാഖവിയും, 30 ന് ധനമോഹം വലച്ച ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ ശൗക്കത്തിലി മൗലവി വെള്ളമുണ്ടയും പ്രഭാഷണം നടത്തും. ജൂലൈ 1 ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമല്ലുലൈലിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂറും ഖുര്‍ആന്‍ വിശ്വാസുയുടെ കൂട്ടുക്കാരന്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ സയ്യിദ് ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട, എം എ ഖാസിം മുസ്‌ലിയാര്‍, ഖാസി ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍, ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, പി ബി അബ്ദുറസ്സാഖ് എം എല്‍ എ, അബൂബക്കര്‍, സാലൂദ് നിസമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ ഡോ : ഖത്തര്‍ ഇബ്രാഹീം ഹാജി, വര്‍ക്കിം ചെയര്‍മാന്‍ അബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee.