എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. കൗണ്‍സില്‍ കാമ്പ് റാസല്‍ഖൈമ ജംഇയ്യത്തുല്‍ ബുഖാരിയില്‍ സഅദ് ഫൈസിയുടെ അധ്യക്ഷതയില്‍ ബീരാന് ബാഖവി ഉദ്ഘാടനം ചെയ്തു. 6 മാസം നീണ്ടുനിന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സമാപനം കുറിച്ച് നടന്ന കൗണ്‍സിലില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകളും ചര്‍ച്ചകളും നടന്നു. 'സല്‍സരണി' സല്മാന് അസ്ഹരിയും 'ദഅ്വത്ത് സാധ്യതകള്‍' വാജിദ് റഹ്മാനിയും 'സത്യധാര' മിദ്ലാജ് റഹ്മാനിയും 'നമ്മുടെ സംഘടന' കരീം കാലടിയും അതവരിപ്പിച്ചു. ഏറ്റവും നല്ല ഖുതുബ പരിഭാഷകനുള്ള അവാര്‍ഡ് നേടിയ ഹനീഫ് റഹ്മാനിക്ക് സഅദ് ഫൈസി ഉപഹാരം നല്കി.
2015-2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശൗക്കത്ത് മൗലവി, റസാഖ് വളാഞ്ചേരി, സഅദ് ഫൈസി, അബ്ദുല്ല ചേലേരി എന്നിവര്‍ നേതൃത്വം നല്കി.
ഭാരവാഹികളായി സയ്യിദ് ശുഹൈബ് തങ്ങള്‍ (പ്രസിഡന്റ്), ഹുസൈന് ദാരിമി (ജന. സെക്രട്ടറി), സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍ (ട്രഷറര്‍), എം. മന്‍സൂര്‍ മൂപ്പന് (വര്‍ക്കിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ ഹക്കീം ഫൈസി, ഹദരലി ഹുദവി, ഖലീലു റഹ്മാന് കാശിഫി, അഡ്വ. ശറഫുദ്ദീന്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അബ്ദുറസാഖ് തുരുത്തി, മുഹമ്മദ് മദനി, അബ്ദുറശീദ് അന്‍വരി, അശ്റഫ് ഹാജി വാരം, റശീദ് ടി. എച്ച്. എന്നിവരെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി സബ്രത് റഹ്മാനി, റഫീഖ് ഫൈസി, അഫ്സല് എന്നിവരെയും തെരഞ്ഞെടുത്തു.
സമാപന കൗണ്‍സിലില്‍ ഹുസൈന് ദാരിമി അധ്യക്ഷത വഹിച്ചു. അഡ്വ. ശറഫുദ്ദീന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ശറഫുദ്ദീന്‍ ഹുദവി, എസ്. വി. മുഹമ്മദ് സുലൈമാന്‍ ഹാജി, അബ്ദുറസാഖ് തുരുത്തി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ മൂപ്പന് സ്വാഗതവും ശാകിര്‍ ഹുദവി നന്ദിയും പറഞ്ഞു.