അല്‍ ഐന്‍: സമൂഹത്തില്‍ അനുദിനം അധികരിച്ചുവരുന്ന അനീതികളൊടും അധമ്മങ്ങളോടും നിരന്തരം കലഹിക്കേണ്ടത് വിശ്വാസിയുടെ കടമയാണന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞുതിന്മകളെ തിരുത്താനും, മുന്തിയ സാമൂഹൃന്തരീക്ഷം സൃഷ്ടിക്കാനുംശ്രമിക്കേണ്ടതുണ്ടന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎഇ ഗവണ്മെന്റിന്റെ അതിഥിയായി എത്തിയ അബ്ദൂസമദ് പൂക്കോട്ടൂര്‍ അല്‍ ഐന്‍ യുനിവേഴ്സിറ്റി സോഷൃല് ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. സാമൂഹൃ പ്രതിബദ്ധത ദീനിന്റെ തേട്ടമാണന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. കേവലം ആരാധനകള്‍ മാത്രമല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്. എല്ലാവരുടേയും നന്മയാവണം കാക്ഷിക്കേണ്ടത്. സഹജീവികളോട് കരുണയും സ്നേഹവും കാണിക്കണം.
സക്കാത്തിന്റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. ഇസ്ലാമിക സമ്പദ് വ്യവസ്ഥ ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. സക്കാത്ത് അതിന്റെ കരുത്താണ്. നിര്ധനന്റേയും ദുര്‍ബലന്റേയും അവകാശമാണത്. അതർഹതപ്പെട്ടവർക്കനുവദിച്ചു നല്കി സ്വന്തം ധനത്തെ ശുദ്ധീകരിക്കണം. ആര്‍ജ്ജിത സമ്പത്തിന്റെ ഉറവിടവും പ്രയോഗവും നാളെ വിചാരണ ചെയ്യപ്പെടുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നോമ്പിന്റെ ആത്മാവും ചൈതന്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൗതികതയുടെ അതിപ്രസരം കൊണ്ടും പ്രലോഭനം കൊണ്ടും ആരാധനകളുടെ ആത്മാവ് നഷ്ടപ്പെട്ടുകൂടാ; പൂക്കോട്ടൂര്‍ പറഞ്ഞു.
സുന്നി യൂത്ത് സെന്റര്‍ ജന: സെക്രട്ടറി ഇകെ മൊയ്തീന് ഹാജി ചടങ്ങില്‍ സ്വാഗതവും നന്ദിയും പറഞ്ഞു. മുഹമ്മദ് ഉമ്മര്‍ (എംകെ ഗ്രൂപ്പ്) സി കുഞ്ഞിമരക്കാര്‍ ഹാജി, അഹമ്മദ് വല്ലപ്പുഴ, കെഎംസിസി പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, ജനഃ സെക്രട്ടറി ഹാഷിം തങ്ങള്‍, ട്രഷറര്‍ തസ് വീര്‍ ശിവപുരം, കെപി ഷാഹി, ഇകെ ബക്കര്‍ , മജീദ് ഹുദവി, ഷാഹുല്‍ ഹമീദ്ഹാജി, ഫൈസല്‍ ഹംസ, പിസ് കുട്ടി വളാഞ്ചേരി, സൈനു കുറുമ്പത്തൂർ, നിസാർ പുത്തലത്ത്, അഷ്റഫ് വളാഞ്ചേരി, കുഞ്ഞു പകര, അലിമോൻ ആലത്തിയൂർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- sainu alain
- sainu alain