കാസര്‍കോട് : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ് ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18
മുതല്‍ 29 വരെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന
യാത്രയുടെ വിജയത്തിന് വേണ്ടിയും അതിന്റെ ഭാഗമായി താഴെഘടകങ്ങളില്‍ സമയബന്ധിതമായി
നടപ്പിലാക്കേണ്ട പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും SKSSF കാസര്‍കോട്
ജില്ലാകമ്മിറ്റിയുടെ കൗണ്‍സില്‍ മീറ്റ് മാര്‍ച്ച് 10ന് ശനിയാഴ്‌ച 11.30നു
കാസര്‍കോട് സിറ്റിടവറില്‍ വെച്ച് നടക്കും. മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും
കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. ജില്ലയിലെ സ്വീകരണ
കേന്ദ്രങ്ങളില്‍ മാര്‍ച്ച് 20 മുമ്പായി സ്വാഗതസംഘം രൂപീകരണവും ഏപ്രില്‍ 12ന്
മുമ്പ് എല്ലാ ശാഖകളിലും കുറ്റപത്ര സമര്‍പ്പണവും ഏപ്രില്‍ ആദ്യവാരത്തില്‍
ജില്ലാതലത്തില്‍ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന വിഷയത്തില്‍ ചര്‍ച്ചാവേദിയും
നടക്കും. വിമോചനയാത്രയുടെ ഭാഗമായി മേഖലാതലത്തില്‍ പ്രചരണ ജാഥയും സംഘടിപ്പിക്കും.