പരിശീലനങ്ങളാണ്‌ യഥാര്‍ത്ഥ മനുഷ്യരെ സൃഷ്‌ടിക്കുന്നത്‌ : കെ ടി ഹംസ മുസ്‌ലിയാര്‍

വെങ്ങപ്പള്ളി അക്കാദമിയില്‍ സംഘടിപ്പിച്ച
ട്രെയിനിംഗ്‌ ക്ലാസ്സ്‌ സമസ്‌ത ജില്ലാ
പ്രസിഡന്‍റ്
 കെ ടി ഹംസ മുസ്‌ ലിയാര്‍
ഉദ്‌ഘാടനം ചെയ്യുന്നു.
 
വെങ്ങപ്പള്ളി : പരിശീലനങ്ങളാണ്‌ മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കുന്നതെന്നും ഭാവി തലമുറയെ സംസ്‌കരിച്ചെടുക്കുന്നതില്‍ പരിശീലനങ്ങള്‍ക്കുള്ള പങ്ക്‌ വിലമതിക്കാനാകാത്തതാണെന്നും സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയിലെ ഫൈനല്‍, സെമി ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രൈനിംഗ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന്‌ സമസ്‌ത ട്യൂട്ടര്‍ ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ പെരിന്തല്‍മണ്ണ നേതൃത്വം നല്‍കും. 
ചടങ്ങില്‍ വൈസ്‌ പ്രിന്‍സിപ്പാള്‍ മൂസാ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, ഹംസ ഫൈസി എരുമാട്‌, ജഅ്‌ഫര്‍ ഹൈത്തമി, മുഹമ്മദ്‌ ഫൈസി, ഹാമിദ്‌ റഹ്‌മാനി, അബ്‌ദു റഹിമാന്‍ വാഫി സംബന്ധിച്ചു. സി പി ഹാരിസ്‌ ബാഖവി സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.