വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 9-ാം
വാര്‍ഷികത്തിന്റെ ഭാഗമായി മാര്‍ച്ച് 9 ന് വെള്ളിയാഴ്‌ച യുവസംഗമം സംഘടിപ്പിക്കാന്‍
ശംസുദ്ദീന്‍ റഹ്‌മാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമി സമിതി തീരുമാനിച്ചു.
ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കുന്ന യുവസംഗമത്തില്‍ മഹല്ലുകളില്‍ നിന്നും
തെരെഞ്ഞെടുക്കപ്പെട്ട 5 വീതം പ്രതിനിധികള്‍ പങ്കെടുക്കും. കെ അലി മാസ്റ്റര്‍,
മമ്മുട്ടി മാസ്റ്റര്‍ തരുവണ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന്
നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിലും ദുആ മജ്‌ലിസിലും പ്രമുഖ പണ്‌ഡിതര്‍
സംബന്ധിക്കും.