![]() |
ദമ്മാം ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമ, കണ്ണിയത്ത് അനുസ്മരണ യോഗത്തില്‍ ഷാജഹാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തുന്നു |
ദമ്മാം
: ശംസുല്‍
ഉലമ ഇ.കെ.
അബൂബകര്‍
മുസ്‍ലിയാരും റഈസുല്‍ മുഹഖിഖീന്‍
കണ്ണിയത്ത് അഹമ്മദ് മുസ്‍ലിയാരും
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം
ദര്‍ശിച്ച മത പരിഷ്കര്‍ത്താക്കളില്‍
പ്രമുഖരായിരുന്നുവെന്ന്
യുവ പണ്ഡിതനും വാഗ്മിയുമായ
ഷാജഹാന്‍ ദാരിമി പനവൂര്‍
പറഞ്ഞു. ദമ്മാം
ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച
ശംസുല്‍ ഉലമ, കണ്ണിയത്ത്
അനുസ്മരണ യോഗത്തില്‍ മുഖ്യ
പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. നിസ്വാര്‍ത്ഥരും
നിഷ്കളങ്കരുമായ പണ്ഡിതരുടെ
നേതൃത്വമാണ് കേരള മുസ്ലികള്‍ക്ക്
ആത്മീയ ചൈതന്യവും മതപരമായ
അസ്തിത്വവും നല്‍കിയത്.
വളര്‍ന്നു
വരുന്ന തലമുറ മുന്‍ഗാമികളുടെ
ജീവിത ചരിത്രം പഠിക്കുകയും
അവ സ്വന്തം ജീവിതത്തില്‍
പകര്‍ത്തുകയും ചെയ്യണമെന്നും
അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇസ്ലാമിക്
സെന്‍റര്‍ പ്രസിഡന്‍റ്
അഷ്‌റഫ് ഫൈസി പരിഞ്ഞാറ്റുമുറി
അദ്ധ്യക്ഷത വഹിച്ചു.
ഉമര്‍ ഫൈസി
അനുസ്മരണ യോഗം ഉദ്ഘാടനം
ചെയ്തു. അസീസ്
ഫൈസി, മുസ്തഫ
ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
റഷീദ് ദാരിമി
സ്വാഗതവും മാഹിന്‍ വിഴിഞ്ഞം
നന്ദിയും പറഞ്ഞു.
- അബ്ദുറഹ്‍മാന്‍
മലയമ്മ