സ്വവര്ഗ്ഗരതി നിയമ സംരക്ഷണ നീക്കം ഉപേക്ഷിക്കണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം: ആരോഗ്യപരമായ കാരണങ്ങള്‍ക്കൊപ്പം പ്രക്യതിവിരുദ്ധവും, അപരിഷ്‌ക്യതവും മനുഷ്യ സമൂഹം ആര്‍ജ്ജിച്ച വൈജ്ഞാനിക സംസ്‌ക്കാരിക ഔന്നിത്യത്തെ വെല്ലുവിളി ക്കുന്നതുമാണ് സ്വവര്‍ഗ്ഗരതിയും അതിന് നിയമ പരിരക്ഷ നല്‍ക്കുന്ന അവസ്ഥയും. കിഴക്കിന്റെയും, പടിഞ്ഞാറിന്റയും അപക്വവും, അധാര്‍മികവുമായ കാഴ്ചപാടുകള്‍ നിരാകരിക്കുന്നതാവണം ഭാരതത്തിന്റെ മഹത്വം. മതവിശ്വാസികള്‍ എക്കാലവും തള്ളിക്കളഞ്ഞതാണ് ഈ വൈക്യത ചിന്താധാര.
വിശുദ്ധ ഇസ്ലാം ലൈഗിംകതക്കും മഹത്തായ ചില വ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്. വിവാഹം സാമൂഹ്യാഗീകാരത്തോടെയാവണമെന്നതും അത് സ്ത്രീ-പുരുഷന്‍ തമ്മിലായിരിക്കണമെന്നതും ഇതിന്റെ ഭാഗമാണ്. ഭരണഘടനയുടെയോ, അല്ലങ്കില്‍ കേവലം ചെറിയൊരു വിഭാഗത്തിന്റെയോ താല്‍പര്യത്തിന്റെ പേരില്‍ സ്വവര്‍ഗ്ഗരതിക്കും, സ്വവര്‍ഗ്ഗവിവാഹത്തിനും നിയമ പരിരക്ഷ നല്‍കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയത്തില്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, കെ.സി.അഹ്മദ് കുട്ടി മൗലവി കോഴിക്കോട്, പിണങ്ങോട് അബൂബക്ര്‍, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, കബീര്‍ ദാരിമി തിരുവനന്തപുരം, അബൂസ്വാലിഹ് ഫൈസി കന്യാകുമാരി, ശരീഫ് കാശിഫി കൊല്ലം, കെ.ഹംസ മുസ്‌ലിയാര്‍ തൃശൂര്‍, അബ്ദുല്‍ ലത്തീഫ് ദാരിമി ദക്ഷിണ കന്നഡ എന്നിവര്‍ സംസാരിച്ചു. കൊടക് അബ്ദദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും എം.എ. ചേളാരി നന്ദിയും പറഞ്ഞു.