ജില്ലയിലെ മദ്രസ്സ മഹല്ല് ഭാരവാഹികള്‍, സ്വദര്‍ മുഅല്ലിമുകള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കുക. ഇതു സംബന്ധമായി ചേര്‍ന്ന യോഗം സമസ്ത മുശാവറ മെമ്പര്‍ പി.പി മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാജി കെ. മമ്മദ് ഫൈസി, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, ജലീല്‍ ഫൈസി പുല്ലങ്കോട്, മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ ലതീഫ് ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, കാദര്‍ ഫൈസി കുന്നുംപുറം, എം.സി അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, മൊയ്തീന്‍ ഫൈസി മേല്‍മുറി, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഹകീം ഫൈസി കാളാട്, അലി ഫൈസി പാവണ്ണ സംസാരിച്ചു.