ഖുര്ആന്റെ വെളിച്ചം പകരാന് ഈജിപ്തിലെ പണ്ഡിതര് കേരളത്തിലെത്തി

വേങ്ങര:പുണ്യറംസാനില്വിശ്വാസികള്ക്ക് ഖുര്ആന്റെ വെളിച്ചം പകരാന്ഈജിപ്തിലെ പണ്ഡിതര്കേരളത്തിലെത്തി. പ്രസിദ്ധമായ അല്അസ്ഹര്സര്വ്വകലാശാലായിലെ മതകാര്യ വകുപ്പിന് കീഴിലെ അധ്യാപകരായ അബ്ദുല്ഖാദിര്അല്മഗ്രിബി, അബ്ദുള്ള മുഹമ്മദ് അല്ഹസ്സന്എന്നിവരാണ് മിസ്റിന്റെ മണ്ണില്നിന്ന് ഖുര്ആന്പാരായണത്തിന്റെ നിയമങ്ങള്പകരാന്മലയാള മണ്ണിലെത്തിയത്. റംസാന്‍ 30വരെ ഊരകം കുറ്റാളൂര്ബദ്രിയ്യ ജുമാമസ്ജിദിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ബദ്രിയ്യ നഗര്ശരീഅത്ത് കോളേജിലെ 50 വിദ്യാര്ഥികള്ക്ക് പുറമെ രാപകല്വ്യത്യാസമില്ലാതെ നാട്ടുകാര്ക്കും ഇവര്ഖുര്ആന്റെ വെളിച്ചം പകരുന്നു.

ഒരുവര്ഷം മുമ്പ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്പട്ടിക്കാട് ജാമിഅയുടെ പ്രതിനിധിയായി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ അല്അസ്ഹറിലേക്ക് അയച്ചിരുന്നു. അന്ന് മതകാര്യ വകുപ്പ് വാഗ്ദാനം ചെയ്തതനുസരിച്ചാണ് സംഘം കേരളത്തിലെത്തിയത്.

ആദ്യമായാണ് ഇവര്ഇന്ത്യയില്വരുന്നത്. മുന്വര്ഷങ്ങളില്ഖുര്ആന്പാരായണ ദൗത്യവുമായി ബെല്ജിയം, അയര്ലന്റ്, അറബ് രാജ്യങ്ങള്എന്നിവ സന്ദര്ശിച്ചതായി സംഘാംഗങ്ങള്പറഞ്ഞു. ഇവര്‍ 15-ാം വയസ്സില്ഖുര്ആന്ഹൃദിസ്ഥമാക്കിയവരാണ്. നൂറുകണക്കിനാളുകള്അല്അസ്ഹറില്ഇവരുടെ കീഴില്ഖുര്ആന്മനഃപാഠമാക്കി യിട്ടുണ്ട്.

ഖുര്ആന്പഠനത്തിന് പുറമെ ഒഴിവ് സമയങ്ങളില്ജില്ലയിലെ പ്രധാനകേന്ദ്രങ്ങള്സന്ദര്ശിക്കാനും സംഘാംഗങ്ങള്സമയം കണ്ടെത്തുന്നു. കഴിഞ്ഞദിവസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അനുഗ്രഹം വാങ്ങിയാണ് ഈജിപ്തിലെ പണ്ഡിതര്വേങ്ങരയിലെത്തിയത്. സുന്നി പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ പി.പി. മുഹമ്മദ് ഫൈസി, പള്ളിക്കമ്മിറ്റി ഭാരവാഹികളായ .കെ. കുഞ്ഞിമാനു മുസ്ലിയാര്‍, കെ.പി. ചെറീത് ഹാജി, പി.പി.ഹസ്സന്‍, ഹാഫിള് ഫൈസി എന്നിവര്സംഘാംഗങ്ങളോടൊപ്പം സേവനസന്നദ്ധരായി കൂടെയുണ്ട്. ജില്ലയിലെ പ്രകൃതി ഭംഗിയും അടുത്തടുത്തുള്ള പള്ളികളും ഏറെ ആകര്ഷിക്കുന്നതായി സംഘാംഗങ്ങള്പറഞ്ഞു.

റമസാനിന്റെ പവിത്രത കാത്തുസൂക്ഷിക്കുക: ശൈഖുനാ ത്വാഖാ അഹമ്മദ്‌ മൗലവി

തളങ്കര (കാസറഗോഡ്): റമസാനിന്റെ പവിത്രത കാത്തുസൂക്ഷിക്കല്‍ ഓരോ മുസല്‍മാന്റെയും ബാധ്യതയാണെന്നും അതിന്‌ ഭംഗംവരുന്നരീതിയിലുള്ള പ്രവണതയില്‍നിന്ന്‌ മാറി നില്‍ക്കാന്‍ സമൂഹം തയ്യാറാവണമെന്നും മംഗലാപുരം-ചെമ്പിരിക്ക സംയുക്ത ഖാസി ശൈഖുനാ ത്വാഖാ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി ആവശ്യപ്പെട്ടു.തളങ്കര ഇബ്രാഹിം ഖലീല്‍ സ്‌മാരക എസ് കെ എസ് എസ് എഫ് ഇസ്‌ലാമിക്‌ സെന്ററിന്റെ കീഴില്‍ ഖാസിലേനില്‍ ആരംഭിച്ച റമസാന്‍ പ്രഭാഷണം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ബഷീര്‍ദാരിമി അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌ മൗലവി നായമ്മാര്‍മൂല പ്രഭാഷണം നടത്തി. ഹാഫിള്‌ അബ്‌ദുല്‍ ബാസിത്ത്‌, സഹീദ്‌ മൗലവി, ഇഖ്‌ബാല്‍, അഷ്‌റഫ്‌ മര്‍ദ്ദള, സിറാജുദ്ദീന്‍ ഖാസിലേന്‍ പ്രസംഗിച്ചു.

പഞ്ചദിന റംസാന്‍ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും

ഫറോക്ക്: പേട്ട സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ നഗറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും ചിന്തകനുമായ റഹ്മത്തുല്ല ഖാസിമി നടത്തിവന്നിരുന്ന പഞ്ചദിന റംസാന്‍ പ്രഭാഷണപരമ്പര ബുധനാഴ്ച സമാപിക്കും. രാവിലെ എട്ടരയ്ക്ക് 'മുസ്‌ലിം നവോത്ഥാനം: സമകാലിക വായന' എന്ന വിഷയത്തിലാണ് പ്രഭാഷണം. 11.30ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

തസ്‌കിയത്ത് ക്യാമ്പ് നടത്തി

അരീക്കോട്: പെരുംപറമ്പ് മുസ്‌ലിം സാംസ്‌കാരികവേദിയുടെ 20-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ തസ്‌കിയത്ത് ക്യാമ്പ് ടി.പി. ഇബ്രാഹിം തങ്ങള്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ശിഹാബ്തങ്ങള്‍ നഗറില്‍ നടന്ന ചടങ്ങില്‍ മഹല്ല് ഖത്തീബ് കെ. സുബൈര്‍ മൗലവി അധ്യക്ഷതവഹിച്ചു. കെ.എം. ബഹാഉദ്ദീന്‍ ഹുദവി തസ്‌കിയത്ത് പ്രഭാഷണം നടത്തി. സി.കെ. മുഹമ്മദ് ഹനീഫ, ടി. മുഹമ്മദ് എന്നിവര്‍പ്രസംഗിച്ചു.

സുന്നി കൗണ്‍സില്‍ സാല്‍മിയ ബ്രാഞ്ച് ഭാരവാഹികള്‍



കുവൈത്ത്സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സാല്‍മിയ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ തങ്ങള്‍സ് ഹൌസില്‍ സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി അജ്മല്‍ വേങ്ങര (പ്രസിഡന്‍റ്), മുഹമ്മദ് നടുവണ്ണൂര്‍, അബ്ദുല്‍ മുത്വലിബ് (വൈ. പ്രസിഡന്‍റുമാര്‍), ഷാഹീദ് പട്ടിലാത്ത് (ജന. സെക്രട്ടറി), നൌഷാദ് പഴശി, ബശീര്‍ (ജോ. സെക്ര), അബ്ദുസ്സലാം വാവാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ സെയ്തലവി ഹാജി ചെ്നപ്ര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കൗണ്‍സിലര്‍മാരായി അഡ്വ. സയ്യിദ് മുഹമ്മദ് നിസാര്‍ തങ്ങള്‍, സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, മുസ്തഫ പുല്‍പറ്റ, എഞ്ചി. സയ്യിദ് ഫസല്‍ തങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഞ്ച് കൌണ്‍സിലര്‍മാരായി മുഹമ്മദ് കുന്നമംഗലം, സുബൈര്‍ കൊടുവള്ളി, ശറഫുദ്ദീന്‍ കൊണ്ടോട്ടി, ഖാദര്‍ ഹാജി നടുവണ്ണൂര്‍, സുല്‍ഫി കൊടുവള്ളി, അസ്‍ലം കുറ്റിക്കാട്ടൂര്‍, അബു കൊടുവള്ളി, അബ്ദുല്‍ റശീദ് കൊടുവള്ളി, ജാബിര്‍ കൊടുവള്ളി എന്നിവരെ തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശംസുദ്ദീന്‍ മുസ്‍ലിയാര്‍ സ്വാഗതവും ശാഹീദ് പട്ടിലാത്ത് നന്ദിയും പറഞ്ഞു.

കുവൈത്ത് സുന്നി കൗണ്‍സില്‍ ഫര്‍വാനിയ്യ ബ്രാഞ്ച് ഭാരവാഹികള്‍



കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫര്‍വാനിയ്യ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫര്‍വാനിയ്യ കവ്വായി ഹൌസില്‍ ചേര്‍ന്ന യോഗം കേന്ദ്ര സെക്രട്ടറി പി.കെ.കെ. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുല്ലത്തീഫ് ദാരിമി (പ്രസിഡന്‍റ്), .എം.പി. അബ്ദുല്‍ മജീദ്, കെ. ഗഫൂര്‍, നൌഷാദ് (വൈ. പ്രസിഡന്‍റുമാര്‍), അന്‍വര്‍ കവ്വായി (ജന. സെക്രട്ടറി), മുനീര്‍ ടി.പി., അബ്ദുല്‍ കരീം, ഹാരിസ് എം.സി. (ജോ. സെക്രട്ടറിമാര്‍), മിസ്ഹാബ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ശംസുദ്ദീന്‍ മുസ്‍ലിയാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കണ്‍സിലര്‍മാരായി സലാം വളാഞ്ചേരി, സിദ്ദീഖ് സാഹിബ് വലിയകത്ത്, ഹൈദര്‍ കവ്വായി എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഞ്ച് കൗണ്‍സിലര്‍മാരായി അബ്ദുല്‍ റസാഖ്, മുഹമ്മദ് ഷബീര്‍, അബ്ദുല്‍ റശീദ്, ഹാരിസ്, ജംഷീര്‍, സുഹൈല്‍, അഷ്റഫ്, യൂസര്‍, ഫാഇസ്, നഹ എന്നിവരെ തെരഞ്ഞെടുത്തു. ഓഡിറ്ററായി എം.ടി. നസീറിനെയും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അബ്ദുല്ലത്തീഫ് ദാരിമി സ്വാഗതവും അന്‍വര്‍ കവ്വായി നന്ദിയും പറഞ്ഞു.

നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ !

റമദാന്‍ ആഗതമാവുന്നതിനു മുന്നെ റമദാന്‍ വിപണിയൊരുങ്ങികഴിഞ്ഞിരുന്നു ഒന്ന് വെച്ചാല്‍ രണ്ട് ഓഫറുകളുമായി ബഹുവര്‍ണ്ണ പേപ്പറുകള്‍കൊണ്ട് വാതില്പടികള്‍ മറക്കപെടുന്നു. ഇന്നലെ വരെ ഇസ്‌ലാമോഫോബിയ പിടികൂടിയിരുന്ന ചാനലുകള്‍ വരെ റമദാന്‍ സ്‌പെഷ്യല്‍ പരിപാടികളോടെ സജീവമാവുകയായി. സീരിയല്‍ നടന്മാരും നടിമാരും വരെ ചാനല്‍ മുഫിതിമാരും മുഫ്ത്തിച്ചികളുമായി തലേക്കെട്ടും മക്കനയുമിട്ട് തകര്‍ത്താടാന്‍, നിറഞ്ഞ് കവിയാന്‍ എന്നേ തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു.
ഇനിയങ്ങോട്ട് റമദാന്‍ സ്‌പെഷ്യല്‍ സ്‌റ്റേജ് ഷോകളുടെ പൂരമാണ് (പ്രത്യേകിച്ച് ഗള്‍ഫില്‍ ) ..റമദാന്‍ മിമിക്രിയും റമദാന്‍ സിനിമാറ്റിക് ഡാന്‍സും വരെ അവതരിപ്പിക്കാന്‍ ഭക്തിയോടെ തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുന്നു. ചാനലായ ചാനലുകളെല്ലാം മാറ്റികുത്തി റമദാന്‍ ഗാനം ഡെഡിക്കേറ്റ് ചെയ്യാനും എസ്.എം.എസ്. അയച്ച് പുണ്യം നേടാനും വേണ്ടി മത്സരിക്കും നമ്മുടെ മലയാളി മുസ്‌ലിം സമൂഹം. ഒരു എസ്.എം.എസ്. അയച്ചാല്‍ എഴുപത് ഇരട്ടിയല്ലേ പ്രതിഫലം ! അതെന്തിനു നഷ്ടപ്പെടുത്തണം.
മകളെകെട്ടിക്കാന്‍ 100 പവന്‍ തികയാതെ വിഷമിക്കുന്നവര്‍, വീടിന്റെ രണ്ടാം നിലയില്‍ മാര്‍ബിള്‍ വിരിക്കാന്‍ കാശില്ല്‌ലാതെ നട്ടം തിരിയുന്നവര്‍, വീടിനു യോജിക്കുന്ന വലിപ്പത്തില്‍ എല്‍.സി.ഡി ടി.വി യില്ലാത്തവര്‍.. അങ്ങിനെ ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ ദയനിയതയുടെ മുഖാവരണവുമിട്ട് ഒരുങ്ങികഴിഞ്ഞിരിക്കുന്നു.
രണ്ട് മൂന്ന് നോമ്പ് കഴിഞ്ഞാല്‍ പിന്നെ ഇഫ്താര്‍ സംഗമങ്ങള്‍ പൊടിപൊടിക്കും ..ധുര്‍ത്തിനെതിരെ ധാര്‍മ്മിക വചക കസര്‍ത്തുകള്‍ നടത്തുന്ന മത സംഘടനകളടക്കം ഭക്ഷണം ധൂര്‍ത്തടിക്കുന്നതില്‍ നിന്ന് ഒട്ടും പിന്നിലല്ലെന്നതില്‍ അവര്‍ക്കും അഭിമാനിക്കാം (!). അത്തരം മാമാങ്കങ്ങളിലെക്ക് ക്ഷണിക്കപ്പെടുന്നവരുടെ മഹത്വം കണ്ട് പട്ടിണിപ്പാവങ്ങള്‍ക്ക് വയറു നിറയും... രാഷ്ടീയ നോമ്പ് തുറകള്‍ സന്ദര്‍ശിച്ചാല്‍ നല്ല നടനെയൂം നടിമാരെയുമൊക്കെ കണ്ടെത്താന്‍ പറ്റും. അതും ചില്ലറകാര്യമല്ല.
ഇങ്ങിനെയൊക്കെ എല്ലാവരും ഉണരുമ്പോള്‍ നമ്മുടെയൊക്കെ അവസ്ഥയാണ് ചിന്തിക്കേണ്ടത്... നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ ! അഭിമാനം മുറിപ്പെടാതെ അരവയര്‍ മുറുക്കിയുടുത്ത് അര്‍ദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ മറ്റേ അറ്റം വേറിടുന്ന അവസ്ഥയില്‍ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെ കുറിച്ചോര്‍ക്കാ ന്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാന്‍ ഈ പുണ്യമാസം ഉപയോഗപ്പെടുത്താ നുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ.
വിശുദ്ധറമദാന്‍ ഒരിക്കല്‍ കൂടി നമ്മുടെ ആയുസിനിടയ്ക്ക് ആ!ഗതമായിരിക്കുന്ന ഈ വേളയില്‍, എല്ലാ! മാലിന്യങ്ങളില്‍ നിന്നും മനസിനെയും ശരീരത്തെയും കഴുകി സ്ഫുടം ചെയ്യാനുള്ള അവസരം പാഴാക്കികളയാതെ ഉപയുക്തമാക്കാന്‍ നമുക്കേവര്‍ക്കും അനുഗ്രഹമുണ്ടാവട്ടെ .. അനാവശ്യ ചര്‍ച്ചകളില്‍ നിന്നും ,റമദാനിന്റെ പരിശുദ്ധി നഷ്ടമാക്കുന്ന എല്ലാ വായനകളില്‍ നിന്നും, അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും എല്ലാം മാറി നില്‍ക്കാനും ആ മാറിനില്‍ക്കല്‍ റമദാനിനു ശേഷം തുടര്‍ന്ന് ജീവിതത്തില്‍ അനുവര്‍ത്തിക്കാനും തീരുമാനമെടുക്കാം..
ഹസ്സന്‍ ഇബ്‌നു ഹുസൈന്‍

ഖാസിമിയുടെ റമദാന്‍ പ്രഭാഷണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: 21 മുതല്‍ കോഴിക്കോട് അരയിടത്ത് പാലം ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന റഹ്്മത്തുല്ലാ ഖാസിമി മൂത്തേടത്തിന്റെ റമദാന്‍ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒമ്പതാമത് വാര്‍ഷിക പ്രഭാഷണമാണിത്. സാമൂഹിക-രാഷ്ട്രീയ-മതരംഗത്തെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിക്കും.
21ന് മാനവികത: മറക്കരുത്, മരിക്കരുത്, 22 പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍; നമ്മുടെ ശീലങ്ങള്‍, 23 സിഹ്്‌റ്: തിന്‍മയുടെ വലക്കെണികള്‍, 24 കര്‍ഷകന്‍ ഭൂമിയെ ജീവിപ്പിക്കുകയാണ്, 28 സിയാറത്ത്: മനസ്സും മനോഭാവവും, 29 മുഈനുദ്ദീന്‍ ചിശ്തി(റ) നവോത്ഥാനത്തിന്റെ പൊരുത്തം.
സപ്തംബര്‍ 4 ലോട്ടറി: ചൂതാട്ടത്തിന്റെ സമകാലിക ഭാഷ, 5 ശഫാഅത്ത്: വിശ്വാസിയുടെ സൗഭാഗ്യം, 6 ഒന്നുമില്ല സ്‌നേഹത്തിനു പകരം, 8 സ്വര്‍ഗം എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.

വ്യാജ ഡോക്ടര്മാര്; സംശയമുള്ള ഡോക്ടര്മാരെപ്പറ്റി ഇനിയും വിളിച്ചു പറയാം

മലപ്പുറം: ജില്ലയിലെ വ്യാജ ഡോക്ടര്‍മാരെപ്പറ്റിയുള്ള പരാതികള്‍ നല്‍കാന്‍ ഐഎംഎ നല്‍കിയ ഫോണ്‍ നമ്പറുകളിലേക്ക് ഞായറാഴ്ചയും ഇന്നലെയുമായി ഇരുപതോളം വിളികളാണ് എത്തിയത്.
വ്യാജ ചികില്‍സ നടത്തിയിരുന്ന ഒട്ടേറെപ്പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി അടുത്തയിടെ പിടിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഐഎംഎ ടാസ്‌ക് ഫോഴ്‌സ് രംഗത്തിറങ്ങിയത്. ലഭിക്കുന്ന പരാതികളെപ്പറ്റി ജില്ലയിലുള്ള തങ്ങളുടെ 10 ബ്രാഞ്ചുകള്‍ വഴി അന്വേഷിക്കാനാണ് ഐഎംഎ തീരുമാനം.
ജില്ലയില്‍ ലൈംഗിക ചികില്‍സ നടത്തുന്ന ചില ഡോക്ടര്‍മാര്‍ക്കെതിരെയും പരാതികള്‍ ലഭിച്ചു.
പരാതി ലഭിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ ആദ്യം ഐഎംഎ ബ്രാഞ്ചുകള്‍ വഴി അന്വേഷിക്കും. വ്യാജന്‍മാരാണെന്നു തെളിഞ്ഞാല്‍ പിന്നീട് പൊലീസിന്റെ സഹായം തേടാനാണ് ഐഎംഎയുടെ പദ്ധതി. സംശയമുള്ള ഡോക്ടര്‍മാരെപ്പറ്റി ഇനിയും വിളിച്ചു പറയാം: 9895532755, 9745510188.

ആരാധനാലയങ്ങള്‍ സമാധാന കേന്ദ്രങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍

പൂക്കോട്ടൂര്‍: എല്ലാ മതങ്ങളുടെ ആരാധനാലയങ്ങളും സമാധാനകേന്ദ്രങ്ങളാണെന്നും അവയെ ആയുധപ്പുരകളാക്കി ചിത്രീകരിക്കുന്നത് മതത്തെക്കുറിച്ച് അറിവില്ലാത്തവരാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
പൂക്കോട്ടൂര്‍ വെള്ളൂരില്‍ പുതുതായി നിര്‍മിച്ച മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊണേ്ടാട്ടി തക്കിയക്കല്‍ റഹ്്മാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം കുഞ്ഞമ്മദ് മുസ്്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി, മുഹമ്മദ് ഫൈസി കീഴാറ്റൂര്‍, ഉസ്്മാന്‍ ഫൈസി, ഹസന്‍ അന്‍വരി, മജീദ് ബാഖവി, സി കെ സി ബാഖവി, അഹമ്മദ്കുട്ടി മുസ്്‌ല്യാര്‍ പുല്ലഞ്ചേരി, ശറഫുദ്ദീന്‍ ലത്തീഫി, മൊയ്തീന്‍ ഫൈസി, ഹസന്‍ മുസ്്‌ല്യാര്‍, ടി വി ഇബ്രാഹിം, കെ അസീസ്, പി പി മൊയ്തീന്‍ സംസാരിച്ചു. കെ വി എസ് പൂക്കോയതങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.

ഇന്ന്‌ ക്ളാസ്സ് റൂമില്‍ ഹബീബ്‌ ഫൈസി കോട്ടോപ്പാടം

കോഴിക്കോട്‌: കേരള ഇസ്‌ലാമിക്‌ ക്ളാസ്സ് റൂമില്‍ ഇന്ന്‌ ഇന്ത്യന്‍ സമയം വൈകിട്ട്‌ 5 മണിക്ക്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി ഹബീബ്‌ ഫൈസി കോട്ടോപ്പാടം റമളാന്‍ പ്രഭാഷണം നടത്തും.

ഹുദവികള്‍ ദേശീയ ദഅ്‌വാ പര്യടനം തുടങ്ങി

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഹുദവികള്‍ ദേശീയ ദഅ്‌വാ പര്യടനം തുടങ്ങി. നേപ്പാളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ഇരുപതിലധികം കേന്ദ്രങ്ങളിലായാണു രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന പര്യടനം. ജാര്‍ഖണ്ഡിലെ ഗോഡ, കര്‍ണാടകയിലെ ചിക്മംഗ്ലൂര്‍, സവനൂര്‍, ആന്ധ്രപ്രദേശിലെ പുങ്ക്‌നൂര്‍, മഹ്ബൂബ് നഗര്‍, മഹാരാഷ്ട്രയിലെ മലേഗാവ്, കലന്ദ്, മാണൂര്‍, അസം, രാജസ്ഥാനിലെ ജയ്പൂര്‍, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്, ബിഹാറിലെ ദുമാറോണ്‍, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണു പര്യടനം.യാത്രയയപ്പ് ചടങ്ങ് കെ.സി. മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി ആധ്യക്ഷ്യം വഹിച്ചു. വി. ജഅ്ഫര്‍ ഹുദവി, എ.പി. മുസ്തഫ ഹുദവി അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂവാറ്റുപുഴ എസ്.കെ.എസ്.എസ്.എഫ്ന്റെ റംസാന്‍ പ്രഭാഷണ പരമ്പര

മൂവാറ്റുപുഴ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) രണ്ടാര്‍കര യൂണിറ്റ് സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണ പരമ്പര ഞായറാഴ്ച തുടങ്ങും. രണ്ടാര്‍കര എസ്.എ.ബി.ടി.എം. എല്‍.പി. സ്‌കൂളില്‍ രാവിലെ 9ന് രണ്ടാര്‍കര ജുമാ മസ്ജിദ് ഇമാം മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും

വ്രതം ശുദ്ധീകരണമാണ്-മുഹമ്മദ് ഫൈസി ഓണമ്പിള്ളി

ചാവക്കാട്: വ്രതാനുഷ്ഠാനത്തിലൂടെ വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണം നടക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രെഷറര്‍ മുഹമ്മദ് ഫൈസി ഓണമ്പിള്ളി പറഞ്ഞു. ചാവക്കാട് ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ ഒരുക്കിയ റംസാന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റഡിസെന്റര്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി.കെ. ചേക്കു ഉദ്ഘാടനം നിര്‍വഹിച്ചു. ടി.കെ. അബ്ദുസ്സലാം അധ്യക്ഷനായി. തയ്യിബ് ചേറ്റുവ, ഹാഫിള് ഷക്കീര്‍ മുഹമ്മദ്, ഹസ്സന്‍കുട്ടി മണത്തല എന്നിവര്‍ പ്രസംഗിച്ചു. കെ.എം. മുഹമ്മദ് ബാഖവി പ്രാര്‍ഥന നടത്തി.

മസ്ജിദ് ഉദ്ഘാടനം ചെയ്തു.

ആനക്കയം: ആനക്കയം സിദ്ദീവിയ്യ എജ്യുക്കേഷണല്‍ കോംപ്ലക്‌സ് കാമ്പസ്സില്‍ പുതുതായി നിര്‍മ്മിച്ച മസ്ജിദ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദിഖിയ്യ പ്രസിഡന്റ് ഒ.ടി.മൂസ മുസ്‌ലിയാര്‍, ടി.സൈതലവി മൗലവി, കെ.വി.മുഹമ്മദലി, പി.ഉബൈദുള്ള, വി.പി.കുഞ്ഞുമുഹമ്മദ്, കെ.എം.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

'വ്രതം വിശുദ്ധിക്ക്; ഖുര്‍ ആന്‍ വിമോചനത്തിന്'


ഖുര്‍ആന്‍ ക്വിസ് മത്സരം പെരിന്തല്‍മണ്ണയില്‍

പെരിന്തല്‍മണ്ണ: എസ്.വൈ.എസ്. പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22ന് ഉച്ചക്ക് ഒന്നിന് സുന്നി മഹല്‍ പരിസരത്ത് ജില്ലാതല ഖുര്‍ആന്‍ ക്വിസ് മത്സരം നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9995463358, 9946396695 എന്നീ നമ്പറുകളില്‍ 20നകം ബന്ധപ്പെടണം. ജാതി-മതഭേദമന്യേ സ്ത്രീ-പുരുഷന്മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാമെന്ന് എസ്.വൈ.എസ്. മണ്ഡലം സെക്രട്ടറി സിദ്ദിഖ് ഫൈസി അമ്മിനിക്കാട് അറിയിച്ചു.

അഡ്‍മിഷന്‍ ആരംഭിച്ചു

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സിലിന് കീഴില്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് പ്രകാരം ഫഹാഹീലില്‍ പ്രവര്‍ത്തിക്കുന്ന മദ്റസത്തുന്നൂര്‍ അവധിക്കു ശേഷം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പുതുതായി അഡ്‍മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 66210082, 65159014 എന്നീ നന്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സുന്നി കൗണ്‍സില്‍ റമദാന്‍ കാന്പയിന്‍ 2010


കുവൈത്ത് :


ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ പരീക്ഷാ ഫലം ശിഹാബ് ശ്രീകണ്‍ഠപുരത്തിന് ഒന്നാം റാങ്ക്



പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2009-2010 വര്‍ഷത്തെ അല്‍ അസ്അദി ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.as-adiyyah.8m.com എന്ന വെബ്സൈറ്റിലും ലഭിക്കും.

ശ്രീകണ്ഠപുരം സ്വദേശി ശിഹാബ് സി.കെ.പി.ക്കാണ് ഒന്നാം റാങ്ക്. തളിപ്പറന്പ് നടുവില്‍ സ്വദേശി ജംഷീര്‍ എ.കെ. രണ്ടാം റാങ്കും അഞ്ചരക്കണ്ടി കല്ലായി സ്വദേശി നൂറുദ്ദീന്‍ എസ്.പി. മൂന്നാം റാങ്കും നേടി. ശ്രീകണ്‍ഠപുരം കെ.പി. അബൂബക്കറിന്‍റെയും മറിയത്തിന്‍റെയും മകനാണ് ശിഹാബ്. അബ്ദു അന്തിക്കാടന്‍റെയും ആമിനയുടെയും മകനാണ് ജംഷീര്‍. കല്ലായി എന്‍.പി. മുഹമ്മദ് കുട്ടിയുടെയും എസ്.പി. ഉമ്മുല്ലയുടെയും മകനാണ് നൂറുദ്ദീന്‍.

ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂല്‍ ഫിഖ്ഹ്, അറബി സാഹിത്യം, മന്‍ത്വിഖ്, ഗോളശാസ്ത്രം, തച്ചുശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നേടുന്നതോടൊപ്പം സര്‍വ്വകലാശാല ബിരുദാനന്തര ബിരുദവും ഐ.ടി. രംഗത്ത് മികച്ച പരിശീലനവും നേടിയാണ് അസ്അദി ബിരുദദാരികള്‍ പുറത്തിറങ്ങുന്നത്.

ഇസ്‌ലാമിന് തീവ്രവാദമില്ല -പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍

കൊപ്പം (പാലക്കാട്): ജുമാമസ്ജിദില്‍ റംസാന്‍ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. തീവ്രവാദവും വര്‍ഗീയതയും ഇസ്‌ലാമിന് അന്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കെ.പി. മമ്മിക്കുട്ടി അധ്യക്ഷനായി. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ജി.എം. സ്വാലാഹുദ്ദീന്‍ ഫൈസി, എ.കെ. മൊയ്തീന്‍, ഇ. മുസ്തഫ എന്നിവര്‍ സംസാരിച്ചു.

തീവ്രവാദം അനിസ്‌ലാമികം -റഹ്മത്തുള്ള ഖാസിമി മൂത്തേടം

ഓര്‍ക്കാട്ടേരി(കോഴിക്കോട്‌): തീവ്രവാദം അനിസ്‌ലാമികമായതിനാല്‍ ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് റഹ്മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. ഓര്‍ക്കാട്ടേരി എം.എം. യത്തീംഖാന കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. അന്ത്രുഹാജി അധ്യക്ഷതവഹിച്ചു. എ.വി. അബൂബക്കര്‍ മൗലവി സംസാരിച്ചു.

അനുസ്മരണ സമ്മേളനം പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.കെ. ഹൈദ്രോസ് തുറാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ബാവ ജീറാനി, എ.കെ. ബീരാന്‍ഹാജി, എം.കെ. യൂസുഫ് ഹാജി, എന്‍.കെ. ഇബ്രാഹിംഹാജി, പി.പി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

SMF,SYS,SKSSF: റംസാന്‍ റിലീഫ് നടത്തി

കളനാട്: എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാട്ടിലും അയല്‍നാട്ടിലുമുള്ള 1500 ല്‍ പരം കുടുംബങ്ങള്‍ക്കുള്ള അരിയും പഞ്ചസാരയും ബഹു.കളനാട് ജുമാഅത്ത് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി സ്വന്തമായി സംഭാവന ചെയ്തു. വിതരണ ഉദ്ഘാടനം കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസി ത്വാഖാ അഹമ്മദ് മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. കളനാട് ഖത്തീബ് പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, മൊയ്തീന്‍ കുഞ്ഞി കളനാട്, ഹമീദ് ഹാജി, എം.അബൂബക്കര്‍, കെ.എം. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി ഹാജി, ഷരീഫ് കളനാട്, നിസാം മാസ്റ്റര്‍ ബോവിക്കാനം, അബ്ദുല്ല സി.ഡി. തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തില്‍ റമളാന്‍ ഇന്ന്‌.... റമളാന്‍ ആശംസകള്‍

കോഴിക്കോട്: വെള്ളയില് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല് വ്യാഴാഴ്ച റംസാന് ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്, സമസ്ത ജനറല് സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന് മുസ്ല്യാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയതങ്ങള് എന്നിവര് അറിയിച്ചു ........

തിരൂര്‍ മുനിസിപ്പല്‍ എസ്‌.കെഎസ്എസ്എഫ് റമസാന്‍ പ്രഭാഷണം നാളെ മുതല്‍

തിരൂര്‍: എസ്‌കെഎസ്എസ്എഫ് തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി നാളെ മുതല്‍ സെപ്റ്റംബര്‍ ആറു വരെ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് ഒരുക്കങ്ങളായി. നാളെ ഉച്ചയ്ക്ക് 1.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാതല ഖുര്‍ആന്‍ ക്വിസ്മത്സരം

പെരിന്തല്‍മണ്ണ: എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി നടത്തുന്ന റംസാന്‍ പ്രഭാഷണത്തോടനുബന്ധിച്ച് 22ന് ഖുര്‍ആന്‍ ജില്ലാതല ക്വിസ് മത്സരം നടത്തും. ഒരുമണിക്ക് സുന്നി മഹല്‍ പരിസരത്താണ് മത്സരം. പങ്കെടുക്കുന്നവര്‍ 9995463358, 9946396695 നമ്പറില്‍ 20നകം ബന്ധപ്പെടണം

എസ്.വൈ.എസ് റമസാന് ക്യാംപയിന് തുടങ്ങി

മലപ്പുറം: നന്മകള്കൊണ്ട് പരിശുദ്ധ റമസാനിനെ വരവേല്ക്കാന് വിശ്വാസികള് തയാറാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. എസ്.വൈ.എസ് റമസാന് ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ക്യാംപയിന്റെ ഭാഗമായി ഉദ്ബോധനം, പഠനവേദി, ഇഫ്താര്, അനുസ്മരണം, തസ്കിയത്ത് സംഗമം, റിലീഫ് പ്രവര്ത്തനങ്ങള് എന്നിവ നടക്കും. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസല്യാര് ആധ്യക്ഷ്യം വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി

ദുബൈ : ഉപരിപഠനത്തിന്നായി നാട്ടിലേക്ക് പോകുന്ന എസ്.കെ.എസ്.എസ്.എസ്. ക്യാന്പസ് വിംഗ് വൈസ് ചെയര്‍മാന്‍ ഹാഫിള് മുനീബ് ഹുസൈന്‍, ചെയര്‍മാന്‍ മുഹമ്മദ് റശീദ് എന്നിവര്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയും ക്യാന്പസ് വിംഗും സംയുക്തമായി യാത്രയയപ്പ് നല്‍കി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സിന് സമസ്തക്ക് കീഴിലുള്ള എം... കോളേജില്‍ മുനീബിനും, ബാംഗ്ലൂരിലെ പ്രശസ്തമായ ന്യൂഹോറിസോണ്‍ കോളേജില്‍ റംശീദിനുമാണ് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്. അബ്ദുല്‍ ഹക്കീം ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ കരീം, ഷക്കീര്‍ കോളയാട്, ബഷീര്‍ പുളിങ്ങോം, ഷാഫി ഹാജി ഉദുമ, താഹിര്‍ മുഹു, ശറഫുദ്ദീന്‍ പെരുമളാബാദ്, യൂസഫ് കാലടി, മൗലവി അബ്ദുല്ല നുച്യാട്, ഫാസില്‍ ബീരിച്ചേരി, അനീസ് തട്ടുമ്മല്‍, സാബിര്‍, ഹാരിസ് വയനാട്, മുഹമ്മദ് ശിഹാബുദ്ദീന്‍, മുഹമ്മദ് സഫ്‍വാന്‍, ശിയാസ്, മുഹമ്മദ് സാബിത്ത്, ഹസംഹംസ തുടങ്ങിയവര്‍ യാത്രാ ആശംസകള്‍ നേര്‍ന്നു. അഡ്വ. ഷറഫുദ്ദീന്‍ സ്വാഗതവും മുഹമ്മദ് റംശീദ് നന്ദിയും പറഞ്ഞു.

ഗള്ഫില് റംസാന് ഇന്ന്; ഒമാനില് നാളെ

ജിദ്ദ: സൗദി അറേബ്യ,കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ മാസം ഇന്ന് (11-08-2010) ആരംഭിക്കും. ഇവയ്ക്കു പുറമെ ജോര്‍ദ്ദാന്‍, യെമെന്‍, ലെബനാന്‍, ലിബിയ എന്നീ അറബ് രാജ്യങ്ങളിലും ഇന്നാണ് വ്രതാരംഭം.

ചൊവ്വാഴ്ച വൈകിട്ട് ചന്ദ്രപ്പിറവി ദര്‍ശനം സ്ഥിരപ്പെടാത്തതിനെ തുടര്‍ന് ശാബാന്‍ മാസാവസാനം ബുധനാഴ്ചയും റംസാന്‍ ആരംഭം വ്യാഴാഴ്ചയും ആയിരിക്കുമെന്ന് ഒമാന്‍ പ്രഖ്യാപിച്ചു. .....

ഖാസിമിയുടെ റംസാന്‍ പ്രഭാഷണം ആഗസ്ത് 21, 22, 23, 24, 28, 29 സപ്തംബര്‍ 4, 5, 6, 8 എന്നീ തീയതികളില്‍

കോഴിക്കോട്: 'വ്രതം വിശുദ്ധിക്ക്; ഖുര്‍ ആന്‍ വിമോചനത്തിന്' എന്ന പ്രമേയത്തില്‍ ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ സംഘടിപ്പിക്കുന്ന റഹ്മത്തുള്ളാഹ് ഖാസിമി മൂത്തേടത്തിന്റെ റംസാന്‍ പ്രഭാഷണത്തിന് സ്വാഗതസംഘം അന്തിമ രൂപം നല്‍കി. ആഗസ്ത് 21, 22, 23, 24, 28, 29 സപ്തംബര്‍ 4, 5, 6, 8 എന്നീ തീയതികളില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ മാനവികത; മറക്കരുത് മരിക്കരുത്, ശഫാ അത്തുന്നബി, കര്‍ഷകന്‍ ഭൂമിയെ ജീവിപ്പിക്കുകയാണ്, പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ ശീലങ്ങള്‍, നല്ല കുടുംബിനി, സിയാറത്ത് മനസ്സും മനോഭാവവും, ഒന്നുമില്ല സ്‌നേഹത്തിനു പകരം, ലോട്ടറി ചൂതാട്ടത്തിന്റെ സമകാലിക ഭാഷ, മുഈനുദ്ദീന്‍ ചിശ്തി (റ) നവോത്ഥാനത്തിന്റെ പൊരുത്തം, സ്വര്‍ഗം. എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 30, 31 തീയതികളില്‍ ഹജ്ജ് പഠനക്ലാസും സംഘടിപ്പിക്കും. കെ.മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ്ഫസല്‍ പൂക്കോയതങ്ങള്‍ മമ്പാട് ഉദ്ഘാടനം ചെയ്തു.

പാലക്കല്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ പ്രഭാഷണം

തിരൂരങ്ങാടി: പാലക്കല്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാനിലെ എല്ലാ വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും മതപ്രഭാഷണം നടത്തും. പാലയ്ക്കല്‍ മുഈനുല്‍ ഇസ്‌ലാം മദ്രസയിലാണ് പരിപാടി. 12ന് 'പുണ്യങ്ങളുടെ പൂക്കാലം' എന്ന വിഷയത്തില്‍ മുഹമ്മദ് ശാഫി ഹുദവി വിഷയം അവതരിപ്പിക്കും.

പുണ്യങ്ങളുടെ പൂക്കാലം വരവായി.... ഇനി അനുഗ്രഹത്തിന്റെ ദിനരാത്രങ്ങള്‍...

-റിയാസ് ടി. അലി

സി.എം.ഉസ്‌താദിന്റെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

ദുബായ്‌ : സമസ്‌ത വൈസ്‌പ്രസിഡന്റും ചെമ്പരിക്ക- മംഗലാപുരം ഖാസിയുമായ സി.എം.അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി. ഏറ്റെടുത്ത നടപടിയെ കാസര്‍കോട്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ദുബായി കമ്മിറ്റി സ്വാഗതം ചെയ്‌തു. കഴിഞ്ഞ ഫെബ്രുവരി 15നാണ്‌ സി.എം.അബ്ദുല്ല മുസ്ല്യാര്‍ ചെമ്പരിക്ക കടപ്പുറത്ത്‌ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്‌. മരണത്തെക്കുറിച്ച്‌ പല ദുരൂഹതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക്‌ കൈമാറുന്ന വിജ്ഞാപനത്തില്‍ ഒപ്പുവെച്ച കേന്ദ്രമന്ത്രി പൃഥിരാജ്‌ ചൗഹാന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ പുറത്ത്‌ കൊണ്ടുവരണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ എം.ബി..ഖാദര്‍ ചന്തേര, അഷ്‌ഫാഖു മഞ്ചേശ്വരം, മുഹമ്മദലി തൃക്കരിപ്പൂര്‍, ശാഫി ഹാജി ഉദുമ, കുഞ്ഞബ്ദുല്ല വള്‍വക്കാട്‌, അബ്ദുല്‍ ഹഖീം തങ്ങള്‍, സയ്യിദ്‌ ബംബ്രാണ, ത്വാഹിര്‍മുഗു, ഇല്യാസ്‌ കട്ടക്കാല്‍,ഫാസില്‍ തൃക്കരിപ്പൂര്‍ പങ്കെടുത്തു

.

റമദാന് മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: റമദാന് മാസപ്പിറവി ദര്ശിക്കുന്നവര് വിവരം അറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് (0483 2836700)
സമസ്ത ജനറല്സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് (0483 2710146)
കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി (0495 3219318, 9447172149) എന്നിവര് അറിയിച്ചു.

പ്രധാന മൂലധനം വിദ്യാസമ്പന്നനായ മനുഷ്യന് -മുനവ്വറലി ശിഹാബ് തങ്ങള്

തിരൂരങ്ങാടി : ലോകത്ത് ഏറ്റവും മൂല്യമുള്ള മൂലധനം വിദ്യാസമ്പന്നനായ മനുഷ്യനാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്അഭിപ്രായപ്പെട്ടു. കുണ്ടൂര്മര്കസ് തസ്ഖീഫു ത്വലബയുടെ 20-ാം വാര്ഷിക സമ്മേളനത്തില്പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് മൂലധനമായിട്ട് പണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ അല്ല വിജ്ഞാനവാഹികളായ പണ്ഡിതന്മാരെയാണ് ആവശ്യം. ഇക്കാലത്ത് മറ്റ് കാലങ്ങളെ അപേക്ഷിച്ച് മതപണ്ഡിതന്മാര്ക്ക് കൂടുതല്ഉത്തരവാദിത്വ മുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുറഹ്മാന്ഖാസിമി പാങ്ങ് അധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങളില്ശാഫി അബ്ദുള്ള സുഹൂരി, സി.ഹംസ, മൊയ്തു കിഴിശ്ശേരി എന്നിവര്ക്ലാസെടുത്തു. മുത്വീഹുല്ഹഖ് ഫൈസി സ്വാഗതവും സ്വാദിഖ് പതിനാറുങ്ങല് നന്ദിയും പറഞ്ഞു
.

പൂര്വവിദ്യാര്ഥി കണ്വെന്ഷന്ഹംസ ബാഖവി കരിപ്പൂര്ഉദ്ഘാടനം ചെയ്തു. പ്രിന്സിപ്പല്അബ്ദുള്ഗഫൂര്അല്ഖാസിമി അധ്യക്ഷതവഹിച്ചു. ബഹാഉദ്ദീന്നദ്വി ക്ലാസെടുത്തു.

ഹാഷിം തങ്ങളുടെ ജീവിതം വിശ്വാസികള്‍ക്ക്‌ മാതൃക: ഹൈദരലി ശിഹാബ്‌ തങ്ങള്‍

നാദാപുരം:ടി.കെ.ഹാഷിം തങ്ങളുടെ ജീവിതം വിശ്വാസികള്‍ക്ക്‌ മാതൃകയാണെന്ന്‌ എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ അഭിപ്രായപ്പെട്ടു.ചേലക്കാട്ട്‌ എസ്കെഎസ്‌എസ്‌എഫ്‌ നാലു ദിവസമായി നടത്തുന്ന ഹാഷിംതങ്ങള്‍ ആണ്ട്‌ അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ.ശഫീഖ്‌തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ബാപ്പു മുസല്യാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസല്യാര്‍, സി.എച്ച്‌.മഹമൂദ്‌ സഅദി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പണാറത്ത്‌ കുഞ്ഞിമുഹമ്മദ്‌, ടി.വി.സി.അബ്ദുസമദ്‌, സൂപ്പി നരിക്കാട്ടേരി, എം.പി.സൂപ്പി, അസീസ്‌ കുയിതേരി, പി.പി.അഷ്‌റഫ്‌ മൌലവി, പി.കെ.ഹമീദ്‌, നൌഫല്‍ കണ്ടോത്ത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.ചേലക്കാട്‌ പള്ളി ഖബറിടത്തില്‍ നടന്ന സിയാറത്തിനു പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കി.