അറഫയില്‍ പെയ്തൊഴിയുന്ന കണ്ണീര്‍ മേഘങ്ങള്‍

ഒരു അറഫാദിനം കൂടി കടന്നുപോകുന്നു..
അറഫയൊരു പ്രതീകമാണ്..മുസ്‍ലിം ലോകത്തിന്റെ പ്രതീകം..
ലോകത്തിന്റെ മുഴുവന്‍ മുക്കുമൂലകളില്‍നിന്നും പ്രതിനിധികളായെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ അവിടെ ഒരുമിച്ചുകൂടുന്നുവെന്നതിനാല്‍, അത് മുസ്‍ലിം ലോകത്തെ ഒന്നടങ്കമാണ് പ്രതിനിധാനം ചെയ്യുന്നത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ഇബ്റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് ഉത്തരം നല്‍കി ലബ്ബൈകയുടെ മന്ത്രധ്വനികളുമായി ലക്ഷക്കണക്കിനാളുകള്‍ ഒരുമിച്ചുകൂടുമ്പോള്‍, അത് ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സംഗമമായി മാറുന്നു.
വിശ്വാസികളുടെ കണ്ണീര്‍കണങ്ങള്‍ കൊണ്ട് അറഫയുടെ മണല്‍തരികള്‍ നനഞ്ഞുകുതിരുന്ന ദിവസമാണ് ദുല്‍ഹിജ്ജ 9. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെ അരക്കോടിയോളം വരുന്ന ജനങ്ങള്‍ കണ്ണീരും പ്രാര്‍ത്ഥനയുമായി അവിടെ കഴിച്ചുകൂട്ടുന്നു. ഒരേ വസ്ത്രം ധരിച്ച്, ധനിക-ദരിദ്ര, വര്‍ണ്ണ-വര്‍ഗ്ഗ-ദേശ വ്യത്യാസങ്ങളൊന്നും തന്നെ അല്‍പം പോലും പ്രകടമാവാതെ, ഒരേ വേഷവുമായി അവര്‍ സംഗമിക്കുമ്പോള്‍, അവരുടെയെല്ലാം ചുണ്ടുകളില്‍നിന്നുതിരുന്ന മന്ത്രവും ഒന്ന് മാത്രമാണ്, ലബ്ബൈകയുടെ അമരധ്വനികള്‍.for more pls visit www.islamonweb.net