മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1145 കൂടുതല്‍ വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പരീക്ഷയെ നേരിടുന്നു. 2011-ല്‍ അഞ്ചാം ക്ലാസ് 137, ഏഴാം ക്ലാസ് 104, പത്താം ക്ലാസ് 26, പ്ലസ് ടു 6 സെന്ററുകളും ആണുണ്ടായിരുന്നത്. ഈ വര്‍ഷം 5-ാം തരം 150, ഏഴാം തരം 114, പത്താം തരം 35, പ്ലസ്ടു 6 എന്നിങ്ങനെയാണ് പരീക്ഷ സെന്ററുകള്‍ . 32 സെന്ററുകള്‍ വര്‍ദ്ദിച്ചിട്ടുണ്ട്.
2012 മാര്‍ച്ച് 29 വ്യാഴാഴ്ച ഖുര്‍ആന്‍ പരീക്ഷ നടക്കും. പരീക്ഷാ നടത്തിപ്പിന് 37സൂപ്രണ്ടുമാരെയും 312 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.
സമയവിവര പട്ടികയും സര്‍ക്കുലറുകളും 2012 ജൂണ്‍ 30, ജൂലൈ 1ന് നടക്കുന്ന പൊതുപരീക്ഷാ മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷാഫോറവും http://www.samastha.net/ ,http://www.samastharesult.org/ സൈറ്റുകളില്‍ ലഭ്യമാണ്.