ദര്‍ശന ടി.വി ഓണ്‍ലൈനില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
റഈസുല്‍ ഉലമയുടെ ജനാസ ഖബറടക്കവും അനുസ്മരണവും തല്‍സമയം ഇന്ന് ദര്‍ശന ടി.വിയില്‍
ദര്‍ശന ടി.വി ഓണ്‍ലൈനില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശൈഖുനാ കാളമ്പാടി ഉസ്താദ്: തനിമ ചോരാത്ത ജ്ഞാനത്തിളക്കം
മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാളമ്പാടി. 'സമസ്ത’എന്ന കേരള മുസ്‌ലിം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി.ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിതപ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല. കോട്ടുമല ഉസ്താദ് ഏറെക്കാലം ദര്‍സ് നടത്തിയ വേങ്ങരക്കടുത്ത കോട്ടുമല എന്ന ദേശമാണ് ആ മഹാന്‍റെ പേരിനൊപ്പം അടയാളപ്പെട്ടു കിടക്കുന്നത്.
അദ്ദേഹത്തിന്‍റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ നിലവിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് കോട്ടുമല ബാപ്പുമുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടി യിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അദ്ദേഹവും അറിയപ്പെടുന്നത്.
കോട്ടുമല ഉസ്താദിന്‍റെ നിത്യസ്മരണ നില നിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്.
അദ്ദേഹത്തിന്‍റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ നിലവിലെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് കോട്ടുമല ബാപ്പുമുസ്‌ലിയാരും താമസിക്കുന്നത് കാളമ്പാടി യിലാണെങ്കിലും പിതാവിനെ പോലെ തന്നെ കോട്ടുമല എന്ന പ്രദേശം ചേര്‍ന്നാണ് അദ്ദേഹവും അറിയപ്പെടുന്നത്.
കോട്ടുമല ഉസ്താദിന്‍റെ നിത്യസ്മരണ നില നിര്‍ത്താന്‍ ശിഷ്യന്മാരും കുടുംബവും പാടുപെട്ടു പണിതുയര്‍ത്തിയ പ്രമുഖ ഇസ്‌ലാമിക കലാലയമായ കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സും നിലകൊള്ളുന്നത് കാളമ്പാടിയിലാണ്.
അണമുറിയാതെ ഓണ്‍ലൈനില്‍ 'ഖത് മുല്‍ ഖുര്‍ആന്‍ മജ് ലിസ്'
റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്റെ വിയോഗം അറി ഞ്ഞയുടന്‍ എസ്.കെ.എസ്.എസ്.എഫ് ഐ ടി സെല്ലിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ രാപകല്‍ഭേദമന്യെ ഉസ്‌താദിന് വേണ്ടി എണ്ണമറ്റ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് ആരംഭിച്ചു. 3 ദിവസമെങ്കിലും തുടര്‍ച്ചയായി തുടരുന്ന ഖത്മുല്‍ഖുര്‍ആനില്‍ പങ്കെടുക്കാനും ഓരോ ജുസ്‌അ²ുകളോ സൂറത്തുകളോ ലൈവായി പാരായണം ചെയ്യാനും ഓതിയ ഭാഗം ഹദ്‌യ ചെയ്യാനും ആഗ്രഹിക്കുന്നവര്‍ ക്ലാസ്സ്‌റൂം സൂപ്പര്‍ അഡ്‌മിന്‍ അമീര്‍ ഇരിങ്ങല്ലൂരുമായോ മറ്റു അഡ്‌മിന്‍സുമായോ ബന്ധപ്പെടണമെന്ന് ക്ലാസ്സ് റൂം അഡ്‌മിന്‍ ഡെസ്‌കില്‍ നിന്നറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.keralaislamicroom.com
മദ്‌റസകള്‍ക്ക് ഇന്ന് അവധി; സമസ്ത പരിപാടികള്‍ മാറ്റി വെച്ചു
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി എ. മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണം മൂലം സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. ബുധനാഴ്ച ചേളാരിയില്‍ നടത്താനിരുന്ന റെയ്ഞ്ച് ലീഡേഴ്‌സ് മീറ്റ് മാറ്റിവെച്ചതായും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ മദ്‌റസകള്‍ക്കും മറ്റുസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.സമസ്ത സ്ഥാപനങ്ങള്‍ക്കു മാത്രമല്ല മുസ്ലിം കൈരളിക്കു തന്നെ തീരാ നഷ്‌ടം - ബഹ്‌റൈന്‍ സമസ്‌ത, SKSSF
ബഹ്‌റൈന്‍: കഴിഞ്ഞ ദിവസം അന്തരിച്ച സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ഉപാധ്യക്ഷനും ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുമുള്ള ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം സമസ്‌തക്കും സ്ഥാപനങ്ങള്‍ക്കും മാത്രമല്ല മുസ്ലിം കൈരളിക്കു തന്നെ തീരാ നഷ്‌ടമാണെന്നും മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം അവ ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ അദ്ധേഹം കാണിച്ച കണിശതയും ശുഷ്‌കാന്തിയും ധാര്‍മ്മികത ആഗ്രഹിക്കുന്ന സമൂഹത്തിന് എന്നും മാതൃകയാണെന്നും സമസ്‌ത കേരള സുന്നി ജമാഅത്ത്, ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്, ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്‌ത വിഷന്‍ തുടങ്ങിയ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
മയ്യിത്ത് നിസ്‌കാരം ഇന്ന് മനാമ യമനിപള്ളിയില്‍
മനാമ: ഇന്നലെ അന്തരിച്ച സമസ്‌ത പ്രസിഡന്റും സാത്വികനുമായിരുന്ന ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ ഇന്ന്(ബുധന്‍)രാത്രി ഇശാ നമസ്‌കാര ശേഷം(7.30 പി.എം) മനാമ യമനി മസ്‌ജിദില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് മനാമ സമസ്‌താലയത്തില്‍ നിന്നറിയിച്ചു.
സമസ്‌ത ഉലമാ ഉമറാ സംഗമം ഇന്ന്
മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച സമസ്‌ത പ്രസിഡന്റും സാത്വികനുമായിരുന്ന ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ ദിക്‌ര്‍ ദുആ മജ്‌ലിസുകള്‍ നടത്താനും ഏരിയാ തലങ്ങളില്‍ അനുസ്‌മരണ സംഗമങ്ങള്‍ നടത്താനും സമസ്‌ത കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ ബന്ധപ്പെട്ടവരോടഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്രസ്സാ മുഅല്ലിംകളും മാനേജ്‌മെന്റ് ഭാരവാഹികളുമുള്‍ക്കൊള്ളുന്ന അടിയന്തിര ഉലമാ ഉമറാ സംഗമം ഇന്ന് മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സയില്‍ നടക്കും. ബന്ധപ്പെട്ട മുഴുവനാളുകളും സംബന്ധിക്കണമെന്ന് മനാമ സമസ്‌താലയത്തില്‍ നിന്നറിയിച്ചു
സമസ്‌ത മദ്രസ്സകള്‍ക്ക് ഇന്ന് അവധി
മനാമ: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡ ന്റ് ശൈഖുനാ ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ബഹ്‌റൈന്‍ റൈഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഏരിയകളിലെയും സമസ്‌ത മദ്‌റസകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ബഹ്‌റൈന്‍ റൈഞ്ച് സെക്രട്ടറി ഇബ്രാഹീം മുസ്ലിയാര്‍ അറിയിച്ചു. സമസ്‌തയുടെ ആഹ്വാനമനുസരിച്ച് എല്ലാ മദ്രസ്സാ മുഅല്ലിംകളും ഉലമാക്കളും ഉമറാക്കളുമടങ്ങുന്ന മുഴുവന്‍ ഏരിയാ ഭാരവാഹികളും ഇന്ന് വൈകുന്നേരം 5.30 ന് കേന്ദ്ര മദ്രസ്സയായ മനാമ സമസ്‌ത മദ്രസ്സയില്‍ നടക്കുന്ന ദുആ മജ്‌ലിസില്‍ എത്തിച്ചേരണമെന്ന് മദ്രസ്സാ മാനേജ്‌മെന്റും അറിയിച്ചു.
കുവൈത്ത് ഇസ്ലാമിക് സെന്റര് സ്ന്ട്രല്‍ കമ്മിറ്റി അനുശോചനം

ശൈഖുനാ കാളമ്പാടി ഉസ്താദ് കാലത്തിനു മാതൃക ; സൗദി ഇസ്‌ലാമിക് സെന്റ്റെര്‍
മക്ക:വിശുദ്ദിയും ലാളിത്യവും ഉത്തര വാദിത്ത ബോധവും ജീവിതാവസാനം വരെ പ്രകടിപ്പിച്ച റ ഈസുല്‍ ഉലമ ശൈകുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ കാലത്തിനു മാതൃക യാണെന്നും പണ്ട്ടിത സമൂഹം കാളമ്പാടി ഉസ്താദിനെ മാതൃകയാക്കാന്‍ തയ്യാറാകണമെന്നും കാളമ്പാടി ഉസ്താധിന്റ്റെ വേര്‍പാട് പണ്ട്ടിത സമൂഹത്തിനു തീരാ നഷ്ടമാണെന്നും ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സൗദി അറേബ്യയിലെ മുഴുവന്‍ ഇസ്‌ലാമിക് സെന്റ്റെരുകളിലും വ്യാഴം വെള്ളി ദിവസങ്ങളില്‍ മയ്യിത്ത് നിസ്ക്കാരങ്ങളും അനുസ്മരണങ്ങളും പ്രതേക പ്രാര്‍ത്ഥനയും നടക്കുമെന്ന്ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി പ്രെസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി കണ്ണൂര്‍ ട്രഷറര്‍ ടി .എച്ച്.ദാരിമി എന്നിവര്‍ അറിയിച്ചു.
സൗദി കിയക്കന്‍ പ്രവിശ്യാ പ്രസിടെണ്ട് യൂസുഫ് ഫൈസി വാളാട് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഓമശ്ശേരി .ദമ്മാം ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് അഷ്‌റഫ് ഫൈസി പടിഞ്ഞാട്ടു മുറി ജനറല്‍ സെക്രട്ടറി മുസ്തഫ രഹ്മാനി ട്രഷറര്‍ ഇബ്രാഹീം മൗലവി കോബാര്‍ ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് സാബിര്‍ ഖാസിമി ജനറല്‍ സെക്രട്ടറി മുസ്തഫ ദാരിമി പൂള പ്പാടം ട്രഷറര്‍ അപ്സര ഖാദര് ഹാജി തുഖ്‌ബ ഇസ്‌ലാമിക് സെന്റ്റെര്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹീം എ .കെ .ട്രഷറര്‍ മാഹിന്‍ ഹാജി. അല്‍ ഹസ ഇസ്ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് ഉമര്‍ കോയ തങ്ങള്‍ അബ്ദുല്‍ റഹ്മാന്‍ ദാരിമി .ഖ ത്തീഫ് ഇസ്‌ലാമിക് സെന്റ്റെര്‍ ഭാരവാഹികളായ ഹംസ ഫൈസി റിപ്പ ണ്‍ ഇക്ബാല്‍ ഫൈസി ദമ്മാം എസ് വൈ എസ് പ്രസിടെണ്ട് ഷാജഹാന്‍ ദാരിമി പനവൂര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പുവ്വത്താണി ട്രഷറര്‍ സൈതലവി ഹാജി താനൂര്‍ തുടങ്ങിയവരും അനുശോചിച്ചു.
സൗദി കിയക്കന്‍ പ്രവിശ്യാ പ്രസിടെണ്ട് യൂസുഫ് ഫൈസി വാളാട് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഓമശ്ശേരി .ദമ്മാം ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് അഷ്‌റഫ് ഫൈസി പടിഞ്ഞാട്ടു മുറി ജനറല്‍ സെക്രട്ടറി മുസ്തഫ രഹ്മാനി ട്രഷറര്‍ ഇബ്രാഹീം മൗലവി കോബാര്‍ ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് സാബിര്‍ ഖാസിമി ജനറല്‍ സെക്രട്ടറി മുസ്തഫ ദാരിമി പൂള പ്പാടം ട്രഷറര്‍ അപ്സര ഖാദര് ഹാജി തുഖ്‌ബ ഇസ്‌ലാമിക് സെന്റ്റെര്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹീം എ .കെ .ട്രഷറര്‍ മാഹിന്‍ ഹാജി. അല്‍ ഹസ ഇസ്ലാമിക് സെന്റ്റെര്‍ പ്രസിടെണ്ട് ഉമര്‍ കോയ തങ്ങള്‍ അബ്ദുല്‍ റഹ്മാന്‍ ദാരിമി .ഖ ത്തീഫ് ഇസ്‌ലാമിക് സെന്റ്റെര്‍ ഭാരവാഹികളായ ഹംസ ഫൈസി റിപ്പ ണ്‍ ഇക്ബാല്‍ ഫൈസി ദമ്മാം എസ് വൈ എസ് പ്രസിടെണ്ട് ഷാജഹാന്‍ ദാരിമി പനവൂര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പുവ്വത്താണി ട്രഷറര്‍ സൈതലവി ഹാജി താനൂര്‍ തുടങ്ങിയവരും അനുശോചിച്ചു.
ഗുരുസ്മരണക്ക് മുന്നില്‍ ആര്‍ദ്രനയനങ്ങളോടെ…
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശിഷ്യനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കാളമ്പാടി ഉസ്താദിനെ islamonweb.net ഇലൂടെ അനുസ്മരിക്കുന്നു.
ഞാന്‍ ജാമിഅയിലെത്തുന്നത് 1999ലാണ്. കാളമ്പാടി ഉസ്താദിനെകുറിച്ച് മുമ്പ് തന്നെ ധാരാളം കേട്ടിരുന്നെങ്കിലും ആദ്യമായി കാണുന്നത് ജാമിഅയിലെത്തിയ ശേഷമാണ്. ജാമിഅയിലേക്ക് പ്രവേശനപരീക്ഷക്ക് പോവുകയാണെന്ന് സുഹൃത്തുക്കളോടും പരിചയക്കാരോടും പറഞ്ഞപ്പോഴെല്ലാം അവരില്‍ പലരുടെയും പ്രതികരണം ഇങ്ങനെയായിരുന്നു......
റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ വഫാത്തായി..
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ വഫാത്തായി.ഖബറടക്കം നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടിയില്‍
ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം വൈകുന്നേരം നാലുമണിയോടെ ജനാസ കോട്ടുമല കോംപ്ലക്സിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് പൊതുജനങ്ങള്‍ക്ക് മയ്യിത്ത് നമസ്കരിക്കാന്‍ സൌകര്യമുണ്ടായിരിക്കും. നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടി മഹല്ലു മസ്ജിദില്‍ ഖബറക്കം.
സുന്നീ ആദര്‍ശപ്രസ്ഥാനരംഗത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായിരുന്നു കാളമ്പാടി ഉസ്താദ്. തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ സത്യമാണെന്ന് ബോധ്യമുള്ളത് ആരുടെ മുമ്പിലും ധൈര്യ സമേതം തുറന്ന് പറയുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകൃതം.
1961ല്‍ വെല്ലൂര്‍ബാഖിയാതില്‍നിന്ന് രണ്ടാം റാങ്കോടെ ബാഖവി ബിരുദം നേടിയ അദ്ദേഹം ശിഷ്ടകാലം മുഴുവനും ചെലവഴിച്ചത് അധ്യാപനത്തിലായിരുന്നു. അരീക്കോട് ദര്‍സില്‍നിന്ന് തുടങ്ങിയ അധ്യാപനം മൈത്ര, മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടംപറമ്പ്, നെല്ലിക്കുത്ത്, പന്തല്ലൂര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്ന് 1961ല്‍ ജാമിഅ നൂരിയ്യയിലെത്തി.
അരീക്കോട്, നെല്ലിക്കുത്ത് തുടങ്ങി ധാരാളം മഹല്ലുകളിലെ ഖാളീ കൂടിയാണ് കാളമ്പാടി ഉസ്താദ്. 1969ല്‍ സമസ്തയിലെത്തിയ അദ്ദേഹം സമസ്തയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയാണ്.
മലപ്പുറം കുന്നുമ്മല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ ഭൌതിക പഠനം നടത്തിയ അദ്ദേഹം അതേ സമയം തന്നെ അവിടത്തെ ദര്‍സിലെ കൂടി വിദ്യാര്‍ത്ഥിയായിരുന്നു. ശേഷമുള്ള പഠനം മതരംഗത്ത് മാത്രമായി പരമിതപ്പെടുത്തുകയായിരുന്നു. കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റലൂര്‍ തുടങ്ങിയ ദര്‍സുകളില്‍ പഠിച്ച അദ്ദേഹം അവസാനം എത്തിച്ചേര്‍ന്നത് പരപ്പനങ്ങാടി പനയത്തുപള്ളിയിലായിരുന്നു. കോട്ടുമല അബൂബകര്‍ മുസ്ലിയാര്‍, ശെയ്ഖ് ആദം ഹസ്റത്, ശെയ്ഖ് അബൂബക്റ് ഹസ്റത്, ശൈഖ് ഹസന്‍ ഹസ്റത് തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്‍റെ ഗുരുനാഥരാണ്.
1934ല്‍ മലപ്പുറം ജില്ലയിലെ ഉമ്മത്തൂരിലായിരുന്നു ജനനം. 1959ല്‍ വിവാഹം കഴിച്ചു. ആറ് ആണും അഞ്ച് പെണ്ണുമടക്കം പതിനൊന്ന് മക്കളാണ് അദ്ദേഹത്തിന്.
കേരളത്തിലെ പരമോന്നത പണ്ഡിത സഭയുടെ സാരഥ്യമരുളുമ്പോഴും ലാളിത്യത്തിന്‍റെ നിറകുടമായിരുന്നു ശൈഖുനാ കാളമ്പാടി ഉസ്താദ്. വഴിയരുകിലോ വീട്ടിലോ അദ്ദേഹത്തെ കണ്ടാല്‍ ഒരു സാധാരണക്കാരനെന്നേ ആര്‍ക്കും തോന്നൂ. ജനലക്ഷങ്ങള്‍ ഒരുമിക്കുന്ന മഹാസമ്മേളനങ്ങളിലും തന്‍റേതായ സ്വതസിദ്ധ ശൈലിയുള്ള ആ വാക്കുകള്‍ കേള്‍ക്കാനായിരുന്നു അനുയായികള്‍ പലപ്പോഴും കാത്തുനിന്നത്. ആ വാക്കുകള്‍ എല്ലായ്പ്പോഴും കൃത്യവും അതിലേറെ ഗഹനവുമായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ്ങ് ജില്ലാ ലീഡേസ് മീറ്റ് ഇന്ന്
ചെമ്പുലങ്ങാട് ഉസ്താദിന് കുവൈത്തില്‍ സ്വീകരണം
![]() |
ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ ചെമ്പുല
ങ്ങാട് ഉസ്താദിന് സുന്നി കൗണ്‍സില്‍ നേതാക്കളും പ്രവര്‍ത്ത
കരും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍
|
കുവൈത്ത് സിറ്റി: ജലാ ലിയ്യ സ്ഥാപ നങ്ങളുടെ ചെയര്‍മാനും പ്രമുഖ സൂഫി വര്യനുമായ ചെമ്പുലങ്ങാട് മുഹ മ്മദ്കുട്ടി മുസ്ലിയാര് ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തി ച്ചേര്‍ന്നു. കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ അദേ ഹത്തിനു സ്വീകരണം നല്‍കി. സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, പ്രസിടണ്ട് അബ്ദുല്‍ സലാം മുസ്ലിയാര്‍, വൈ. പ്രസിടണ്ട് മുഹമ്മദലി ഫൈസി, സമീര്‍, മുഹമ്മദ് ബാവ, അന്‍വര്‍ കവ്വായി, മുജീബ് റഹ്മാന്‍, മുഹമ്മദ് ശരീര്‍, ഇസ്മായില്‍ ബെവിന്ജ തുടങ്ങിയവര്‍ സ്വീകരണത്തിനു നേത്രത്വം നല്‍കി.
"സത്യ സാക്ഷികളാവുക" കാമ്പയിന്‍; കുവൈത്ത് ഇസ്ലാമിക് സെന്റര്‍ പണ്ഡിത ശില്‍പശാല
![]() |
കുവൈത്ത് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റി
സംഘടിപ്പിച്ച പണ്ഡിത ശില്‍പശാല മന്‍സൂര്‍
ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു.
|
കുവൈത്ത് സിറ്റി: സമകാലിക ലോകത്ത് ഇസ്‌ലാമിക സഞ്ചയത്തെ ഗ്രസിച്ചിരിക്കുന്ന മൂല്യ നിരാസ ത്തിനെതിരെ പ്രതികരിക്കാനും സാമൂഹിക വിപത്തുകളെ പ്രതിരോധിക്കാനും പണ്ഡിത സമൂഹം ജാഗ്രത കാണിക്കണമെന്ന് കുവൈത്ത് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിത ശില്‍പശാല ആവശ്യപ്പെട്ടു.
ഇസ്‌ലാം വിരുദ്ധ കൂട്ടുകെട്ടുകള്‍ ഇസ്‌ലാമിനെ അപഹസിക്കാനും തിരുനബിയെ നിന്ദിക്കാനും സാധ്യമായ സന്ദര്‍ഭങ്ങളെല്ലാം ഉപയോഗപ്പെടുത്തുമ്പോള്‍ പ്രതികരിക്കാനാവാത്ത വിധം മുസ്‌ലിം സമൂഹം നിഷ്‌ക്രിയരായിട്ടുണ്ട്. ഇതിനെതിരെ സജീവമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു.
സത്യ സാക്ഷികളാവുക എന്ന പ്രമേയത്തില്‍ ആചരിക്കുന്ന ത്രൈമാസ ആദര്‍ശ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത ശില്‍പശാല മന്‍സൂര്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ വെച്ച് നടന്ന ശില്‍പശാലയില്‍ ഹംസ ദാരിമി, സിദ്ധീഖ് ഫൈസി എന്നിവര്‍ വിഷയമവതരിച്ച് സംസാരിച്ചു, ശംസുദ്ധീന്‍ ഫൈസി, മുസ്‌തഫ ദാരിമി, ഇല്‍യാസ് മൌലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു.
ഹജ്ജ് ഹൗസിലെ ശിഹാബ്‌തങ്ങള്‍ സ്‌മാരക കവാടം തുറന്നു
കൊണ്ടോട്ടി: അല്ലാഹു വിന്റെ അതിഥികളുടെ ഇടത്താവളമായ ഹജ്ജ് ഹൗസിന് പൂര്‍ണത നല്‍കിക്കൊണ്ട് പേര്‍ഷ്യന്‍ ശില്‍പ മാതൃകയില്‍ നിര്‍മ്മിച്ച ശിഹാബ് തങ്ങള്‍ സ്‌മാരക കവാടം നാടിന് സമര്‍പ്പിച്ചു.
വാഹനങ്ങള്‍ അകത്തേക്കും പുറത്തേക്കും കടന്നുപോകുവാന്‍ പാകത്തിലുള്ള രണ്ട് ഗേറ്റുകള്‍ക്ക് പുറമെ സുരക്ഷാ ജീവനക്കാര്‍ക്കായി രണ്ട് മുറികളും കവാടത്തില്‍ ഒരുക്കിയിട്ടുണ്ട്. കൊടുവള്ളിയിലെ സല്‍മക്ക് കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ് കവാടം നിര്‍മ്മിച്ചത്.
ജനുവരിയില്‍ തറക്കല്ലിട്ട കവാടത്തിന്റെ നിര്‍മാണം മെയിലാണ് ആരംഭിച്ചത്.
ചടങ്ങില്‍ ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു.
എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എംഎല്‍എമാരായ കെ. മുഹമ്മദുണ്ണി ഹാജി, സി.പി. മുഹമ്മദ്, കേന്ദ്ര ഹജ് കമ്മിറ്റി അംഗം പ്രഫ. എ.കെ. അബ്‌ദുല്‍ ഹമീദ്, മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ഹജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൌലവി, ടി.പി. അബ്‌ദുല്ലക്കോയ മദനി, എ.കെ. അബ്‌ദുറഹിമാന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. സെയ്‌താലിക്കുട്ടി, സി.ബി. അബ്‌ദു ഹാജി, എഡിഎം എന്‍.കെ. ആന്റണി, അസിസ്‌റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബഹ്‌റൈന്‍ സമസ്ത-SKSSF സംയുക്ത ആദര്‍ശ കാമ്പയിന് തുടക്കമായി
![]() |
| ബഹ്‌റൈന്‍ സമസ്ത - ക സംയുക്ത ആദര്‍ശ കാമ്പയിന്‍ ആരംഭിച്ച വാര്‍ത്തയുമായി പുറത്തിറ ങ്ങിയ ബഹ്‌റൈന്‍ സായാഹ്ന പത്രം (അവ; ഓണ്‍ലൈന്‍ എഡിഷന്‍ /www.4pmnews.com). |
പൊന്നാനി ഏരിയാഇബാദ് ഏരിയാക്യാമ്പ്
പൊന്നാനി: ഏരിയാ ഇബാദ് സമിതി തെക്കേ-പ്പുറം ഹയാ-ത്തുല്‍ ഇസ്‌ലാം മദ്‌റ-സ-യില്‍ സംഘ-ടി-പ്പിച്ച ക്യാമ്പ് സംസ്ഥാന ചെയര്‍മാന്‍ സാലിം ഫൈസി ഉദ്‌ഘാ-ടനം ചെയ്‌തു. അബ്‌ദു-റ-സാഖ് പുതു-പൊ-ന്നാനി അധ്യ-ക്ഷത വഹി-ച്ചു. അബ്‌ദു-റ-ഷീദ് ബാഖവി എട-പ്പാള്‍ ക്ലാസ്സെ-ടു-ത്തു. അബ്‌ദു-റ-ഷീദ് ഫൈസി സമാ-പന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹംസ ഹുദ-വി, സി.-എം. അശ്‌റ-ഫ്, പി.-പി.-എം. റഫീ-ഖ്, സി. ഇബ്രാ-ഹിം, മുഹ-മ്മ-ദലി ഹുദ-വി, അബ്‌ദുല്‍ കരീം അന്‍വ-രി, സി.-എ-സ്. അനീര്‍, ടി. ഫൈസല്‍ സംസാ-രി-ച്ചു.
എസ്.കെ.എസ്.എസ്.എഫ്. സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
കാസര്‍കോട്: കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പരീക്ഷകളില്‍ അഞ്ച് വിഷയങ്ങളില്‍ എ പ്ലസ് നേടിയവര്‍ക്ക് സിവില്‍ സര്‍വ്വീസ്, എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ട്രന്റിന്റെ കീഴിലായി നല്‍കുന്ന സൗജന്യ കോച്ചിംഗിന്റെ പ്രവേശന പരീക്ഷയും ക്യാമ്പും ചെര്‍ക്കള ഗ്ലോബല്‍ അക്കാദമി വുമണ്‍സ് കോളജില്‍ സമാപിച്ചു. കോച്ചിംഗ് ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ ഇന്‍ഫര്‍മേഷന്‍ ജില്ലാ ഓഫിസര്‍ കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദ് നിസാമി, കേന്ദ്ര സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. അസ്ലം, മൊയ്തീന്‍ ചെര്‍ക്കള, ജബ്ബാര്‍ മാസ്റ്റര്‍ തുരുത്തി, എ.എ. സിറാജുദ്ദീന്‍, ജാബിര്‍ ഹുദവി ചാനടുക്ക, നൗഫല്‍ നെക്രാജ, ജലാലുദ്ദീന്‍ ദാരിമി, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉസ്താദ് നാട്ടിക മൂസ മുസ്‌ലിയാര്‍ അനുസ്മരണം; SKSSFസെമിനാര്‍ 12 ന്

മലപ്പുറം: ജീവിതം സുന്നി പ്രസ്ഥാനത്തിനും സമുദായ രാഷ്ട്രീയത്തിനും വേണ്ടി സമര്‍പ്പിച്ച ഉസ്താദ് നാട്ടിക വി. മൂസ മുസ്‌ലിയാരുടെ നിഷ്‌കാമ ജീവിതം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി എസ്.കെ.എസ്.എസ്.എഫ്. ഈമാസം 12 ന് പെരിന്തല്‍മണ്ണയില്‍ അനുസ്മരണ സെമിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് നാല് മണിക്ക് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, സി. ഹംസ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ഉസ്മാന്‍ താമരത്ത് പങ്കെടുക്കും.
ആലോചനായോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഒ.എം.എസ്. തങ്ങള്‍, വി.കെ. ഹാറൂണ്‍ റഷീദ്, ശഹീര്‍ അന്‍വരി, ജലീല്‍ ഫൈസി അരിമ്പ്ര, ശംസുദ്ദീന്‍ ഒഴുകൂര്‍ പ്രസംഗിച്ചു. സെമിനാറിന്റെ വിജത്തിനായി നാലിന് വൈകീട്ട് 4 മണിക്ക് പെരിന്തല്‍മണ്ണ സുന്നിമഹലില്‍ സാരഥീ സംഗമവും സംഘാടക സമിതി രൂപീകരണവും നടക്കും.
"പ്രവാചക നിന്ദക്കെതിരെ" SYS പ്രതിഷേധ സമ്മേളനം നാളെ കോഴിക്കോട്ട്
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമക്കെതിരെ എസ് വൈ എസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഒക്ടോബര്‍ 2ന് വൈകുന്നേരം 3മണിക്ക മാനാഞ്ചിറ പരിസരത്ത് വെച്ച് നടക്കും.പാശ്ഛാത്യ ശക്തികള്‍ നടത്തുന്ന ആസൂത്രിത ഇസ്ലാം വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ബോധവല്കരണവും പ്രതിഷേധത്തിന്റെ പേരില്‍ ശത്രുക്കള്‍ ആഗ്രഹിച്ചത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അവിവേക സമീപനം തുറന്നുകാട്ടലുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നത്.
കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എം.പി.വീരേന്ദ്രകുമാര്‍, ടി.എ. അഹമ്മദ്കബീര്‍,കെ.പിരാമനുണ്ണി,ഉമര്‍ ഫൈസി മുക്കം,പിണങ്ങോട് അബൂബക്കര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,നാസര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ സംബന്ധിക്കും.
കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എം.പി.വീരേന്ദ്രകുമാര്‍, ടി.എ. അഹമ്മദ്കബീര്‍,കെ.പിരാമനുണ്ണി,ഉമര്‍ ഫൈസി മുക്കം,പിണങ്ങോട് അബൂബക്കര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,നാസര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ സംബന്ധിക്കും.
കരിപ്പൂര്‍ ഹജ്ജ് ഹൗസ് ശിഹാബ് തങ്ങള് കവാടം ഉദ്ഘാടനം ഇന്ന്
കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ്ഹൗ സിന്റെ പ്രൗഢി വിളിച്ചോതുന്ന കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തി യായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള കവാടം ഇന്ന്(തിങ്കളാഴ്ച ) ഉദ്ഘാടനം ചെയ്യും.
പേര്‍ഷ്യന്‍ ശില്പകലാരീതിയിലുള്ള കവാടം 25ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. അകത്തേക്കും പുറത്തേക്കുമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ രണ്ട് ഗേറ്റുകളും ഇരു ഭാഗങ്ങളിലും സുരക്ഷാജീവനക്കാര്‍ക്ക് മുറികളുമുണ്ട്. കഴിഞ്ഞ ജനവരിയില്‍ തറക്കല്ലിട്ട കവാടത്തിന്റെ നിര്‍മ്മാണം ഏപ്രിലിലാണ് തുടങ്ങിയത്. സംസ്ഥാന ഹജ്ജ്കാര്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഗേറ്റ് ഉദ്ഘാടനം ചെയ്യുന്നത്.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്,എം.എല്‍.എ മാരായ കെ. മുഹമ്മദുണ്ണിഹാജി, അഡ്വ. കെ.എന്‍.എ. ഖാദര്‍, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും
ഹജ്ജ്ക്യാമ്പ് ഒക്ടോബര്‍ അഞ്ചിന് ; ഹജ്ജ്‌സെല്‍ ഇന്നുമുതല്‍
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ്‌സെല്ലിന്റെ പ്രവര്‍ത്തനം കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ തിങ്കളാഴ്ച ആരംഭിക്കും. ഭരണവിഭാഗം ഡിവൈ.എസ്.പി യു. അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള 30 അംഗങ്ങളാണ് സെല്ലിലുണ്ടാവുക. ഹജ്ജാജിമാര്‍ക്കുള്ള യാത്രാരേഖകള്‍, പാസ്‌പോര്‍ട്ടുകള്‍, ലോഹവള, സിംകാര്‍ഡ് എന്നിവ ഹജ്ജ്ക്യാമ്പില്‍ കൈമാറുന്നതിനുള്ള ചുമതല സെല്ലില്‍ നിക്ഷിപ്തമാണ്. ഹജ്ജ്ക്യാമ്പ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. ആദ്യത്തെ ഹജ്ജ് വിമാനം ആറിന് രാവിലെ 10.20ന് കരിപ്പൂരില്‍നിന്ന് യാത്രയാകും.
ഹജ്ജ് വോളന്റിയര്‍മാരുടെ ലിസ്റ്റ് പുറത്തിറക്കി; 25 പേര്‍ക്ക്നിയമനം
തിരുവനന്തപുരം: ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയില്‍ 2012 വര്‍ഷത്തെ ഹജ്ജിനായുള്ള ഹജ്ജ് വോളന്റിയര്‍മാരായി താല്‍ക്കാലികമായി ഡപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെടുന്നവരുടെ ലിസ്റ്റ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. 25 പേരെയാണ് ഇത്തരത്തില്‍ നിയോഗിച്ചിട്ടുള്ളത്..
എറണാകുളം ടൌണ്‍ നോര്‍ത്ത് പോലിസ് സ്റ്റേഷന്‍ സി.പി.ഒ ആയ മുഹമ്മദ് അഷറഫ്, മലപ്പുറം പോലിസ് ഹോസ്‌പിറ്റലില്‍ ഫാര്‍മസിസ്റ്റായ ഹൈദരലി തട്ടയില്‍, മഞ്ചേരി ഇന്‍ഡസ്‌ട്രീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പി ടി മുഹമ്മദ് ഹനീഫ, ഇടുക്കി റീജ്യനല്‍ എ.ഐ സെന്റര്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എം എം നസീര്‍, കോഴിക്കോട് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ യു.ഡി ക്ലര്‍ക്ക് പി എം അബ്‌ദുള്‍ സലാം, മലപ്പുറം അരീക്കോട് പോലിസ് സ്റ്റേഷനിലെ സി.പി.ഒ അബ്‌ദുള്‍ ജബ്ബാര്‍ മണത്താനത്ത്, കോഴിക്കോട് മാലൂര്‍ക്കുന്ന എ.ആര്‍ ക്യാംപ് സി.പി.ഒ കെ ഫൈസല്‍, മലപ്പുറം വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ യു.ഡി.സി അബൂബക്കര്‍ എഎം, എറണാകുളം വി.വി.ഐ.പി.സെക്ഷന്‍ അസി. എഞ്ചിനീയര്‍ ഓഫിസിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി എം അസ്‌കര്‍, വയനാട് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ഓഫിസിലെ എസ്.സി.പി.ഒ കെ എ ഷാജഹാന്‍, മലപ്പുറം വളാഞ്ചേരി പോലിസ് സ്റ്റേഷന്‍ സി.പി.ഒ മുഹമ്മദ് താഹീര്‍, പൊതുഭരണ വകുപ്പിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് എ അഷറഫ്, നിയമസഭാ സെക്രട്ടേറിയറ്റിലെ ലിഫ്‌റ്റ് ഓപ്പറേറ്റര്‍ എ എം സലഹുദ്ദീന്‍, കോഴിക്കോട് ജില്ലാ പോലിസ് ചീഫ് ഓഫിസിലെ സി.പി.ഒ മൂസ കെ കോയ , കളമശ്ശേരി എ ആര്‍ ക്യാംപിലെ സി.പി.ഒ കെ ഹബീബ, അതിരപ്പള്ളി പോലിസ് സ്റ്റേഷന്‍ എസ്.സി.പി.ഒ വി എം നൌഷാദ് , പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് എ നിയാസ്, കോഴിക്കോട് വഖഫ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇല്ല്യാസ് , വയനാട് ജൂനിയര്‍ കോ–ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എം സി കുഞ്ഞിമായീന്‍, വെള്ളമുണ്‌ട ബി.എസ്.പി. സെക്ഷന്‍ എ.ഇ സെയ്‌തുമുഹമ്മദ് , കരിപ്പൂര്‍ പോലിസ് സ്റ്റേഷന്‍ ഗ്രേഡ് എ.എസ്.ഐ അലി മച്ചിങ്കല്‍, മലപ്പുറം കളക്ടറേറ്റിലെ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് മുഹമ്മദ് മുബാറക് പണ്‌ടാരപ്പെട്ടി, കണ്ണൂര്‍ ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ സി.പി.ഒ ഹാഷിം , കോഴിക്കോട് പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്‌ദുള്‍ സത്താര്‍, മലപ്പുറം ഡി.ആര്‍.ഡി.എ ഡ്രൈവര്‍ പി അബ്‌ദുള്‍ നാസര്‍ എന്നിവരെയാണ് താല്‍ക്കാലികമായി നിയോഗിച്ചിരിക്കുന്നത്.
ഇവരെ നിശ്ചിത സമയത്ത് സൌദി അറേബ്യയില്‍ എത്തിക്കുന്നതിന് മലപ്പുറം
ജുമുഅ ഖുതുബയിലും ജിന്ന് 'കയറി'; കൊണ്ടോട്ടി മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം
കൊണ്ടോട്ടി: ജുമുഅ ഖുതുബ പ്രസംഗത്തില്‍ ജിന്ന് വിവാദം പരാമര്‍ശിക്കുകയും സക്കരിയ്യ സ്വലാഹിയെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജാഹിദ് പള്ളിയില്‍ സംഘര്‍ഷം. കൊണ്ടോട്ടി ടൗണ്‍ മുജാഹിദ് പള്ളിയിലാമ് സംഭവം. മുജാഹിദ് മൗലവി വിഭാഗം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസ്സമദ് സുല്ലമിയാണ് ഇവിടെ ഖുതുബ പ്രസംഗം നിര്‍വഹിച്ചത്.
പ്രസംഗത്തില്‍ ജിന്നുകള്‍ക്ക് പ്രത്യേക കഴിവില്ലെന്നും ജിന്ന് ബാധക്ക് പ്രത്യേക പ്രതിവിധിയായി ഖുര്‍ആനില്‍ വിശദീകരണമില്ലെന്ന് അല്‍ബാനി പോലും സമ്മതിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കൂട്ടത്തിലെ ചിലര്‍തന്നെ ജിന്ന് ബാധക്ക് തെളിവുള്ളതായും ഇതിന് ഖുര്‍ആനിക ചികിത്സയുണ്ടെന്നും പറഞ്ഞ് അന്ധവിശ്വാസം പരത്തുകയാണെന്നും സുല്ലമി തുടര്‍ന്നു. പ്രസംഗമധ്യേ തന്നെ സക്കരിയ്യ സ്വലാഹി അനുകൂലികളായി മുജാഹിദ് പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. രംഗം വഷളാവുകയാണെന്ന് മനസിലാക്കി സുല്ലമി വിഷയം മാറ്റിയെങ്കിലും നിസ്‌കാരശേഷം ഇവര്‍ അദ്ദേഹത്തെ വളയുകയായിരുന്നു. ഇതോടെ സക്കരിയ അനുകൂലികളും പ്രതികൂലികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. പ്രശ്‌നം വഷളായതോടെ ഇരു ഗ്രൂപ്പുകാരെയും മറ്റുള്ളവര്‍ പിടിച്ചുമാറ്റുകയായിരുന്നു. തന്റെ വാദം സമര്‍ഥിക്കുന്നതിനായി സുല്ലമി സക്കരിയ്യ അനുകൂലികളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ദിവസം നിശ്ചയിച്ച് ഈ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റവും ഉന്തും തള്ളും ജുമുഅക്കെത്തിയ സ്ത്രീകളെ അങ്കലാപ്പിലാക്കി. ചെറിയ കുട്ടികളുമായി പള്ളിയിലെത്തിയ സ്ത്രീകള്‍ രംഗം പന്തികേടാണെന്ന് കണ്ട് വേഗം സ്ഥലംവിട്ടു. കൊണ്ടോട്ടി ടൗണ്‍ മുജാഹിദ് പള്ളി ഭാരവാഹികളില്‍ ഗണ്യമായൊരു വിഭാഗം സക്കരിയ്യ സ്വലാഹി അനുകൂലികളാണ്.
മദ്യനയം: കോടതി നിരീക്ഷണം അഭിനന്ദനാര്ഹം-ജില്ലാ SYS
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ പി മുഹമ്മദലി, എ കെ മുഹമ്മദ് ദാരിമി, അബ്ദുല്‍ ഖാദിര്‍ മടക്കിമല, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദുറഹ്മാന്‍ തലപ്പുഴ, വി സി മൂസ മാസ്റ്റര്‍, കെ അലി മാസ്റ്റര്‍, എ കെ സുലൈമാന്‍ മൗലവി സംബന്ധിച്ചു. പി സുബൈര്‍ കണിയാമ്പറ്റ സ്വാഗതവും കെ എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.
ബഹ്‌റൈന്‍ സമസ്‌ത ഹജ്ജ് സംഘം 14 ന് പുറപ്പെടും; ഉമറുല്‍ ഫാറൂഖ് ഹുദവി നയിക്കും
![]() |
| ഉമറുല്‍ ഫാറൂഖ് ഹുദവി |
മനാമ: ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നീ ജമഅത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഒക്‌റ്റോബര്‍ 14നു പുറപ്പെടും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉമറുല്‍ ഫാറൂഖ് ഹുദവി സംഘത്തെ നയിക്കും. ഹംസ അന്‍വരി മോളൂര്‍ അസിസ്റ്റന്റ് അമീറൂമാണു.
നിലവില്‍ നടന്നു വരുന്ന ഹജ്ജ് ക്ലാസിന്റെ സമാപനം ഒക്‌റ്റോബര്‍ 6നു ശനിയാഴ്‌ച മനാമ സമസ്‌ത മദ്‌റസാ ഓഡിറ്റൊറിയത്തില്‍ നടക്കുമെന്ന്‌് ഭാരവഹികള്‍ അറിയിച്ചു. അല്‍ ബയാന്‍ ഹജ്ജ് ഗ്രൂപ്പുമായി സഹകരിച്ച് പുറപ്പെടുന്ന സമസ്‌ത ഹജ്ജ് സംഘം ഒക്‌റ്റോബര്‍ 15നു മദീനയില്‍ എത്തിചേരും തുടര്‍ന്ന് ഒക്‌റ്റോബര്‍ 19നു മക്കയിലേക്ക് തിരിക്കും നിശ്ചയിക്കപെട്ട 18 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 1നു ബഹ്‌റൈനില്‍ തിരിച്ചെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനറുമായി ( +973-33049112) ബന്ധപെടുക.
എസ്.കെ.എസ്.എസ്.എഫ്. സിവില്സര്വ്വീസ് കോച്ചിംഗ് ക്യാമ്പ്
കാസര്‍കോട് : കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്‌വണ്‍, പരീക്ഷകളില്‍ അഞ്ച് വിഷയങ്ങളില്‍ എ.പ്ലസ് നേടിയവര്‍ക്ക് സിവില്‍ സര്‍വ്വീസ്, ഇഞ്ചിനിയറിംഗ്,മൊഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ കള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റി ട്രന്റിന്റെ കീഴിലായി നല്‍കുന്ന സൗജന്യ കോച്ചിംഗിന്റെ പ്രവേശന പരീക്ഷയും ക്യാമ്പും നാളെ(ഞായര്‍) രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ചെര്‍ക്കള ഗ്ലോബല്‍ അക്കാദമി വുമണ്‍സ് കോളേജില്‍ വെച്ച് നടക്കും. രാവിലെ 9മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
പരീക്ഷക്ക് അപേക്ഷ നല്‍കിയ മുഴുവന്‍ വിദ്യാത്ഥികളും കൃത്യസമയത്ത് ചെര്‍ക്കള ഗ്ലോബല്‍ അക്കാദമിയില്‍ എത്തണമെന്ന് ട്രന്റ് ഭാരവാഹികള്‍ അറിയിച്ചു. കോച്ചിംഗ് ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ ഇന്‍ഫര്‍മേഷന്‍ ജില്ലാ ഓഫിസര്‍ കെ.അബ്ദുറഹ്മാന്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, മൊയ്തീന്‍ ചെര്‍ക്കള, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എ.എ.സിറാജുദ്ധീന്‍, ജാബിര്‍ ഹുദവി ചാനടുക്ക, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി തുടങ്ങിയവര്‍ സംബന്ധിക്കും.
മോര്യ ഇസ്ലാമിക് സെന്റര് ഭരണസമിതിക്ക് നവ സാരഥികളായി
വി.കെ.എം. ഇബ്‌നു മൗലവി, തമ്പ്രേരി ഏന്തീന്‍കുട്ടി ഹാജി, തുപ്പത്ത് ബാവഹാജി, ടി. മുഹമ്മദ് കുട്ടി ഹാജി, കണ്ടാണത്ത് മുഹമ്മദ് കുട്ടി ഹാജി (രക്ഷാധികാരികള്‍), കെ. മുഹമ്മദ് കുട്ടി (പ്രസി.), കെ. ഹംസ ഹാജി, കെ. മുഹമ്മദ് കുട്ടി, എന്‍. സൈതലവി (വൈസ്. പ്രസി.), റഷീദ് മോര്യ (ജന. സെക്ര.), എം. അബ്ദുല്‍ ഗഫൂര്‍ ഫൈസി, സി.കെ. ഇല്യാസ് ഹുദവി, എം. കോയക്കുട്ടി, (ജോ. സെക്ര.), കെ. മൂസക്കുട്ടി (ട്രഷ.), കെ. യൂസുഫ് (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രവാസി സെല്ലിനും രൂപം നല്‍കി. ആര്‍.വി. അബ്ദുറഹിമാന്‍ റിയാദ് (ചെയര്‍മാന്‍), വി.കെ. സിദ്ദീഖ് ദമാം (കണ്‍വീനര്‍), കെ. മുഹമ്മദ് കുട്ടി (കോ.-ഓര്‍ഡിനേറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
ഹൈക്കോടതിവിധി; വിസര്ജന നിരോധന ഉത്തരവ് സ്വാഗതാര്ഹം: ജംഇയ്യത്തുല് മുഫത്തിശീന്
ചേളാരി : പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒരു ഉത്തരവിലൂടെ നിരോധിച്ച കേരളാ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. നിരിവധി ആരോഗ്യ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാക്കിയിരുന്നതും വൃത്തികെട്ട തെരുവുകള്‍ സൃഷ്ടിച്ചതുമായിരുന്നു പൊതു സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം.ബസ് സ്റ്റാന്റുകള്‍ക്കടുത്തും, പാതയോരങ്ങളിലും വിസര്‍ജനം നടത്തുന്നത് കേരളത്തില്‍ വര്‍ദ്ദിച്ചു വരികയായിരുന്നു. വിനോദ സഞ്ചാരികളെ പരിഗണിച്ചാണെങ്കില്‍ പോലും പൊതു സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം നിരോധിച്ച നടപടി പരിഷ്‌കൃതവും അഭിമാനകരവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തീശീന്‍ അഭിപ്രായപ്പെട്ടു.
ബസ് സ്റ്റാന്റുകളിലും പൊതു സ്ഥലങ്ങളിലും മതിയായ സൗകര്യങ്ങളും, വെള്ളവും ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അവരുടെ ആരോഗ്യ ഫണ്ടില്‍ നിന്ന് തുക വകയിരുത്തി പദ്ദതികള്‍ ആസൂത്രണം ചെയ്യണമെന്നും, മൂത്ര മൊഴിക്കുന്നതിന് ചാര്‍ജ് ഈടാക്കുന്ന നടപടി ആക്ഷേപാര്‍ഹമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ചീഫ് ഖാരിഅ് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എ.ടി.എം.കുട്ടി മൗലവി, കെ.സി.അബൂബക്കര്‍ മൗലവി, അലവി ഫൈസി സംസാരിച്ചു.
ചരിത്രത്തില് തുല്ല്യതയില്ലാത്ത വികസനവുമായി മദീനത്തു റസൂലിലെ പുണ്ണ്യ ഗേഹം
മദീന: കഴിഞ്ഞദിവസം തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് തറക്കല്ലിട്ട മസ്ജിദുന്നബവി യുടെ വികസന പദ്ധതി ചരിത്രത്തില്‍ തുല്ല്യതയില്ലാത്തത്. പുതിയ വികസനം പൂര്‍ത്തിയാവുന്ന തോടെ ഒന്നര മില്ല്യനിലധികം വിശ്വാസികള്‍ക്ക് ഒന്നിച്ച് പ്രാര്‍ഥിക്കാന്‍ സാധിക്കും. നിലവില്‍ അഞ്ച് ലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മാത്രമേ ഹറമിന് സാധിക്കുമായിരുന്നുള്ളു. വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് രാജാവ് നേരിട്ടു നിര്‍ദ്ദേശം നല്‍കി. വികസന മാതൃക മുന്നില്‍ വച്ച് രാജാവ് എന്‍ജിനീയര്‍മാരില്‍ നിന്നു വിശദാംശങ്ങള്‍ കേട്ടറിഞ്ഞു.
പുതിയ വികസനം കാലങ്ങളോളം തിരക്ക് ഇല്ലാതാക്കുമെന്ന് ഹറമുകളുടെ മേല്‍നോട്ട കാര്യസമിതി അധ്യക്ഷന്‍ ശൈഖ് സുദൈസ് പറഞ്ഞു.
മൊറോക്കോയില്‍ നിന്ന് നേരെ മദീനയിലെത്തിയ അബ്ദുല്ല രാജാവ് പ്രവാചക പള്ളിയും കബറിടവും സന്ദര്‍ശിച്ചു. അതിനു ശേഷമാണ് തറക്കിടല്‍ കര്‍മം നടത്തിയത്. മദീന വിമാനത്താവളത്തില്‍ രാജാവിനെ സ്വീകരിക്കാന്‍ കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അസീസ്, ആഭ്യന്തര മന്ത്രി അമീര്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് മറ്റു അമീറുമാര്‍ മന്ത്രിമാര്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മഹല്ലുകള്‍ ഇസ്ലാമിന്റെ വിളനിലം: ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍
ചെര്‍ക്കള: ഇസ്ലാം വളര്‍ന്നുവരേണ്ടത് മഹല്ലുകളില്നിന്നാണെന്നും ഇസ്ലാമിന്റെ വിളനിലമാണ് മഹല്ലുകളെന്നും സമസ്ത സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ പറഞ്ഞു. ഇസ്ലാമികമായ പാഠങ്ങള്‍ മഹല്ലുകളില്‍നിന്ന് പഠിപ്പിച്ച് ജീവിതത്തില്‍ പകര്‍ത്തി ഉത്തമ പൗരന്മാരെ സൃഷ്ടിക്കാന്‍ മഹല്ലുകള്‍ ശ്രമിക്കണം. ഉലമാക്കളും ഉമറാക്കളും ഒന്നിച്ചാല്‍ സമുദായത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍നിന്നും തുടച്ച് നീക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന് കാസര്‍കോട് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി മദ്രസയിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള് നഗറില്‍ നടന്ന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എം.എഫ്.ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക സ്വാഗതം പറഞ്ഞു.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍, മെമ്പര്‍ സി.ബി.അബ്ദുല്ല ഹാജി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി ഉപഹാരം നല്‍കി. എം.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള് കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തി. പിണങ്ങോട് അബൂബക്കര്‍ മുസ്‌ല്യാര്‍ ക്ലാസെടുത്തു.
കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, ചെര്‍ക്കള ഖത്വീബ് അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ. പൂക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കെ.ടി.അബ്ദുല്ല ഫൈസി വെളിമുക്ക്, എ.ഹമീദ് ഹാജി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, ടി.കെ.കുഞ്ഞിക്കോയ തങ്ങള്, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, റഷീദ് ബെളിഞ്ചം, കണ്ണൂര്‍ അബ്ദുല്ല പ്രസംഗിച്ചു.
മലപ്പുറത്ത് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന തലത്തില്‍ പത്താം സ്ഥാനവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവുമായി മാതൃകാ മഹല്ലായി തെരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം മുഹ്യുദ്ദീന്‍ വലിയ ജമാഅത്ത് പള്ളിക്കും സംസ്ഥാന തലത്തില്‍ 32-ാം സ്ഥാനവും ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും നേടിയ മാതൃകാ മഹല്ലായ പള്ളിക്കര തൊട്ടി മുഹ്യുദ്ദീന്‍ ജമാഅത്തിനും സംഗമത്തില്‍ സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കി.
മദ്രസകള്‍ ധാര്‍മിക മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ - ഹൈദരലി ശിഹാബ് തങ്ങള്‍
മാവൂര്‍: പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ധാര്‍മികമൂല്യങ്ങള്‍ പഠിക്കാനുള്ള സ്ഥാപനങ്ങളാണ് മദ്രസകളെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കൂളിമാട് തഅ്‌ലീമുല്‍ ഔലാദ് മദ്രസയ്ക്കുവേണ്ടി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളിമാട് മഹല്ല് ജുമാഅത്ത് പ്രസിഡന്റ് ഇ.എ. മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ ഏഴാംക്ലാസ് പൊതുപരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ നേടിയവര്‍ ക്കുള്ള ഉപഹാരങ്ങള്‍ ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.
ഇല്യാസ് ഫൈസി പാഴൂര്‍, മുഹമ്മദലി ഫൈസി ചിറ്റാരിപിലാക്കല്‍, കെ.എ. ഖാദര്‍, അബ്ദുല്‍ ജബാര്‍ അന്‍വരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
"നഹ്വ ഉഫ്ഖിന്‍ ജദീദ്'' ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അഖീദ&ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റെ ദേശീയ തലത്തില്‍ "നഹ്വ ഉഫ്ഖിന്‍ ജദീദ്'' ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അഖീദ, ഫിലോസഫി, തസവ്വുഫ് എന്നീ മൂന്ന് മേഖലകളെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക് ക്വിസ് യഥാര്‍ത്ഥ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും സൂഫീ ചിന്തകളെ പരിപോഷി പ്പിക്കുന്നതിനും ഉതകുന്നതാണ്. പതിനാറ് വയസ്സിന് മുകളിലുള്ള വ്യക്തികളെയാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. ചോദ്യാവലി ദാറുല്‍ ഹുദാ വെബ്സൈറ്റ് www.darulhuda.com ല്‍ നിന്നും ലഭ്യമാണ്. ഉത്തരങ്ങള്‍ ദാറുല്‍ ഹുദാ അക്കാദമിക്ക് ഓഫീസില്‍ എത്തിക്കുകയോ ഡിപ്പാര്‍ട്ട് മെന്റ് ഐഡി aqeedadptdhiu@gmail.com ലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. വിജയികള്‍ക്കുള്ള ക്യാഷ വാര്‍ഡ് കേരളത്തിലെ മത-സാമൂഹിക-സാംസ്കാരിക പ്രമുഖരുടെ സാന്നദ്യത്തില്‍ നല്‍ക്ക പ്പെടുന്നതാണ്.
മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ; UAE SKSSFഫണ്ട് കൈമാറി
മലപ്പുറം: എസ്.കെ. എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ നാഷണല്‍ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സെക്രട്ടറി ഹുസൈന്‍ തലക്കടത്തൂര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ശാഹുല്‍ ഹമീദ് മേല്‍മുറി, സി.സി. മൊയ്തു, ആശിഖ് കുഴിപ്പുറം, കെ.കെ. ഇല്യാസ് വെട്ടം, സി.ടി. ജലീല്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)


















