അന്താരാഷ്‌ട്ര സാമ്പത്തിക സെമിനാര്‍ ; ദാറുല്‍ ഹുദാ പ്രതിനിധികള്‍ പ്രബന്ധമവതരപ്പിക്കും

തിരൂരങ്ങാടി : ചെന്നൈയിലെ ദി ന്യൂ കോളേജില്‍ നടക്കുന്ന അന്താരാഷ്‌ട്ര സാമ്പത്തിക സെമിനാറില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയിലെ പതിനഞ്ചോളം അധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പ്രബന്ധമവതരിപ്പിക്കും. മദ്രാസ്‌ യൂനിവേഴ്‌സിറ്റിയുടെ അന്‍ഡര്‍ ഗ്രാജ്വേറ്റഡ്‌ സ്ഥാപനമായ ന്യൂ കോളേജിലെ ഇക്കണോമിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലാണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്‌. ദാറുല്‍ ഹുദായിലെ നാലു അധ്യാപകരടക്കം പതിനഞ്ചോളം വിദ്യാര്‍ത്ഥി പ്രതിനിധികളാണ്‌ സെമിനാറില്‍ സംബന്ധിക്കാന്‍ ചെന്നെയിലേക്ക്‌ തിരിച്ചത്‌. ഇന്ന്‌ മുതല്‍ രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ `ആഗോള സാമ്പത്തിക പ്രതിസന്ധി; ഇസ്‌ലാമിക കാഴ്‌ചപ്പാടില്‍' എന്ന വിഷയത്തില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ യൂനിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ പ്രബന്ധമതരിപ്പിക്കും.
രജിസ്‌ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂരിന്‌ കീഴില്‍ പുറപ്പെട്ട പ്രതിനിധി സംഘത്തിന്‌ ചെന്നൈയിലെ ഇസ്ലാമിക്‌ സെന്ററിനു കീഴില്‍ പ്രത്യേക സ്വീകരണം നല്‍കും. സെന്റര്‍ ഒരുക്കുന്ന മീറ്റ്‌ ദ ടാലന്റ്‌സ്‌ പരിപാടിയില്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ ചെന്നൈയിലെ മലയാളി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.