സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം; കാരന്തൂര്‍ സുന്നികളുടെ പ്രചരണം തെറ്റ്

വാഴക്കാട് : കഴിഞ്ഞ ദിവസം ആകോട് നടന്ന സംഭവുമായി ബന്ധപ്പെട്ടു കാരന്തൂര്‍ വിഭാഗം നടത്തുന്ന പ്രചരണം തീര്‍ത്തും തെറ്റാണെന്ന് ആകോട് അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ ഭാരവാഹികള്‍. കഴിഞ്ഞ ദിവസം മഗ്രിബ് നിസ്കാരം കഴിഞ്ഞിറങ്ങിയ സമസ്ത പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കാന്തപുരം വിഭാഗം മാരകായുധങ്ങളുമായി അക്രമണം അഴിച്ചു വിടുകയായിരുന്നു. നിസ്കാരം കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെ സംഘമായി വന്ന് ആക്രമണം നടത്തിയത് ആസൂത്രണത്തോടെ ആയിരുന്നു. മദ്റസ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു കാന്തപുരം വിഭാഗത്തിന്‍റെ സ്ഥലം കയ്യേറി എന്നുള്ളതും സ്റ്റേ ഓര്‍ഡര്‍ ഉണ്ടായിരുന്നു എന്നുള്ളതും തീര്‍ത്തും തെറ്റാണെന്നും കമ്മിറ്റി അറിയിച്ചു. സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡില്‍ 540 ആം നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്റസ നാളിതു വരെ പ്രവര്‍ത്തിച്ച് പോന്നത് സമസ്തയുടെ കീഴില്‍ തന്നെയായിരുന്നു. കാന്തപുരം വിഭാഗത്തിന്‍റെ ആക്രമണത്തില്‍ പെട്ട ഫൈസല്‍, റഫീക്ക്‌, അന്‍വര്‍ എന്നിവര്‍ ഫറൂഖ്‌ കോയാസ് ഹോസ്പിറ്റലില്‍ ആണ്. ആക്രമണം അഴിച്ചു വിടാന്‍ മുന്നോട്ടു വന്ന ജാഫര്‍, ഹകീം എന്നിവര്‍ മദ്യ ലഹരിയില്‍ ആയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കാന്തപുരം വിഭാഗത്തിന്‍റെ പള്ളി പോലും വ്യാജ രജിസ്ട്രേഷനില്‍ ആണെന്നും ഇത്തരം കുപ്രചരണങ്ങള്‍ കൊണ്ട് ഇതിനെയെല്ലാം മൂടി വെക്കാനുള്ള പരിശ്രമാമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Yoonus MP