പള്ളിദര്‍സുകള്‍ കാര്യക്ഷമമാക്കല്‍ കാലത്തിന്റെ അനിവാര്യത : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍

തിരൂരങ്ങാടി : യുവ തലമുറയിലെ വിദ്യാര്‍ത്ഥി സമൂഹത്തെ സംസ്‌കരണിക്കണമെങ്കില്‍ പാരമ്പര്യമായുള്ള  ദര്‍സ് സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍. സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്റെ  മുപ്പത്തിയേഴാമത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എം എഫിന്  കീഴില്‍ നടത്തപ്പെടുന്ന സ്വദേശി ദര്‍സ് ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കുവാനും സെപ്റ്റംബര്‍ പത്തിനകം മുഴുവന്‍ മേഖലയിലും വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേരാനും തീരുമാനിച്ചു. 26 ന് കോട്ടക്കല്‍, 27 ന് എടക്കര, നിലമ്പൂര്‍, 29 ന് താനൂര്‍, 31 ന് പൊന്നാനി, സെപ്റ്റംബര്‍ 1 ന് തിരൂര്‍, 9 ന് തിരൂരങ്ങാടി, 10 ന് മഞ്ചേരി മേഖലകളില്‍ കണ്‍വെന്‍ഷനുകള്‍ നടക്കും.  നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ആറു കേന്ദ്രങ്ങളിലായി  ഉമറാകോണ്‍ഫറന്‍സുകളും നടത്തും.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ എം സൈതലവി ഹാജി, കെ എ റഹ്മാന്‍ ഫൈസി കാവനൂര്‍, കെ സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ, എം ടി മൊയ്തുട്ടി ഹാജി വെളിയങ്കോട്, വി കുഞ്ഞുട്ടി മുസ്‌ല്യാര്‍ ചാപ്പനങ്ങാടി, കെ ടെ കുഞ്ഞാന്‍ ചുങ്കത്തറ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കാളാവ് സൈതലവി മുസ്‌ല്യാര്‍, അലി ഫൈസി കൊടുമുടി, എസ് കെ പി എം തങ്ങള്‍ കൊണ്ടോട്ടി, കബീര്‍ മുസ്‌ല്യാര്‍ എടവണ്ണപ്പാറ, വി ടി അലവിക്കുട്ടി ഹാജി പൂക്കോട്ടൂര്‍, അമ്പായത്തിങ്ങല്‍ അബൂബക്ര്‍, പി ഹസൈനാര്‍ മാസ്റ്റര്‍ പെരുവള്ളൂര്‍, കമൂല്‍ ഫൈസി കട്ടച്ചിറ, എന്‍ അബ്ദുല്ല ഫൈസി വെട്ടത്തൂര്‍, കെ എം കുട്ടി എടക്കുളം,  തോപ്പില്‍ കുഞ്ഞാപ്പു ഹാജി, എ കെ ആലിപ്പറമ്പ്, ബംഗാളത്ത് ജഅ്ഫര്‍ ഹുദവി വാലഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. യു ശാഫി ഹാജി സ്വാഗതവും ടി എച്ച് അബ്ദുല്‍ അസീസ് ബാഖവി നന്ദിയും പറഞ്ഞു.
- smf Malappuram