SYS മരുതടുക്കം യൂണിറ്റ് രൂപീകരിച്ചു

ഉദുമ : സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ പോഷകസംഘടനയായ സുന്നി യുവജന സംഘത്തിന്റെ മരുതടുക്കം ശാഖ കമ്മിറ്റി രൂപീകരിച്ചു. SYS ഉദുമ മണ്ഡലം സെക്രട്ടറി ഹമീദ് കുണിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ. അബ്ബാസ് സ്വാഗതം പറഞ്ഞു. അബൂബക്കര്‍ ടി.എച്ച്, റഫീഖ് ഫൈസി, ബാദുഷ കെ, അബ്ദുല്ല ചെറോട്ടടുക്കം, മുഹമ്മദ് ലിങ്കന്‍തോട്, അബ്ദുല്ല എന്‍., വലീദ് കെ.എം തുടങ്ങിയവര്‍ സംസാരിച്ചു
ഭാരവാഹികളായി അബ്ദുല്ല ബുറാഖ് (പ്രസിഡണ്ട്) വലീദ് കെ.എം, അബ്ദുല്ല എന്‍.(വൈസ് പ്രസി) റഫീഖ് ഫൈസി (സെക്രട്ടറി), ഹാരിസ് കെ.എം, മുഹമ്മദ് ചറാപൈക്കം (ജോയിന്‍ സെക്ര) മുഹമ്മദി ലിങ്കന്‍തോട് (ട്രഷ), അബൂബക്കര്‍ ടി.എച്ച്, അബ്ദുല്ല ചെറോട്ടടുക്കം, സുലൈമാന്‍ ബി, സുബൈര്‍ മലങ്കാട്, ബാദുഷ കെ, അബ്ദുല്ല എം., സുലൈമാന്‍ സി., സുലൈമാന്‍ എന്‍.എം എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. എസ്.വൈ.എസ് ബേഡകം പഞ്ചായത്ത് കമ്മറ്റിയിലേക്ക് അബ്ദുല്ല ബുറാഖ്, റഫീഖ് ഫൈസി, മുഹമ്മദ് ലിങ്കന്‍തോട്, അബൂബക്കര്‍ ടി.എച്ച്, ബാദുഷ കെ എന്നിവരെയും തെരഞ്ഞെടുത്തു. ഹാരിസ് കെ.എം നന്ദിയും പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിലേക്ക് ശാഖാ പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ തീരുമാനിച്ചു.
- HAMEED KUNIYA Vadakkupuram

SKSSF എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പ്രഭാഷണം 14 ന്

എടവണ്ണപ്പാറ : SKSSF എടവണ്ണപ്പാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 14 ബുധനാഴ്ച രാത്രി 7 മണിക്ക് എടവണ്ണപ്പാറയില്‍ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.
- Mubarak Edavannappara

SKSSFത്വലബാവിംഗ് സ്റ്റേറ്റ് കമ്മിറ്റി; റിയാസ് ചെയര്‍മാന്‍ , സി.പി ബാസിത് കണ്‍വീനര്‍

റിയാസ്.കെ.പാപ്പിളശ്ശേരി (ചെയര്‍മാന്‍) സയ്യിദ് ഫാരിസ് തങ്ങള്‍ മൈലപ്പുറം, മുഹമ്മദ് ജുറൈജ് തിരുവനന്തപുരം, അഫ്‌സല്‍ വി.കെ കാസര്‍കോഡ്, ഇസ്മാഈല്‍ വയനാട്, അനസ് തൃശ്യൂര്‍ (വൈസ്.ചെയര്‍മാന്‍) സി.പി ബാസിത് ചെമ്പ്ര (ജന.കണ്‍വീനര്‍) അബ്ദു റഊഫ് ലക്ഷദ്വീപ്, ശമ്മാസ് എം നീലഗിരി, ത്വയ്യിബ് കുയ്‌േതരി, അബ്ദുറശീദ് പൊറോറ (ജോ.കണ്‍വീനര്‍) റാഫി മുണ്ടംപറമ്പ് (ഓര്‍ഗനൈസര്‍) സയ്യിദ് ഹമീദ് തങ്ങള്‍ (ട്രഷറര്‍) ഉവൈസ് ആലപ്പുഴ, ലത്വീഫ് എറണാകുളം, ഫൈസല്‍ പാലക്കാട്, റിയാസ് മംഗലാപുരം (സംസ്ഥാന സമിതി അംഗങ്ങള്‍) ജുബൈര്‍ വാരാമ്പറ്റ (കോര്‍ഡിനേറ്റര്‍).
- SKSSF STATE COMMITTEE

ത്വലബാ ലീഡേഴ്‌സ് മീറ്റ് ഇന്ന് (12)

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ലീഡേഴ്‌സ് മീറ്റ് ഇന്ന് ആഗസ്റ്റ് 12 തിങ്കള്‍ വൈകീട്ട് 4 മണിക്ക് കിഴിശ്ശേരിയില്‍ നടക്കും. മംഗലാപുരം, നീലഗിരി, കുടഗ്, ലക്ഷദീപ് തുടങ്ങി പതിനാലോളം ജില്ലാ ത്വലബാ നേതാക്കള്‍ സംബന്ധിക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ സയ്യിദ് മുഹ്‌സിന്‍ മുഖ്യാഥിതിയായിരിക്കും.

ത്വലബാ തജ്‌രിബ സംസ്ഥാനതല പ്രഖ്യാപനം നാളെ (13)

കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി നടപ്പിലാക്കുന്ന തജ്‌രിബ മഹല്ല് തല ദഅ്‌വാ കാമ്പയിന്റെ സംസ്ഥാനതല പ്രഖ്യാപനം നാളെ മലപ്പുറം പാണക്കാട് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രഥമഘട്ടത്തില്‍ കാസര്‍കോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, നീലഗിരി, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതി നടപ്പില്‍ വരുത്തുക. സംസ്ഥാനത്തെ ദര്‍സ് അറബിക് കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാര്‍ത്ഥികളാണ് മഹല്ല് തല ദഅ്‌വാസ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മഹല്ല് മീറ്റ്, കുടുംബ സംഗമം, ഗൃഹ സന്ദര്‍ശനം, യുവജന സംഗമം, വിദ്യാര്‍ത്ഥി മീറ്റ്, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികളാണ് സംസ്ഥാനത്തെ 300 മഹല്ലുകളില്‍ തജ്‌രിബയുടെ ഭാഗമായി നടക്കുക. ജില്ലാ തല തജ്‌രിബ സംഗമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാവും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും.
- twalabastate wing

മടവൂര്‍ സി.എം. മഖാം ഉറൂസ് ആഗസ്റ്റ് 11-15; ലൈവ് KICR-SKSSF ക്ലാസ് റൂമില്‍

ഇന്ന് (12 തിങ്കളാഴ്ച)
( 2 pm ) : അനുസ്മരണ സമ്മേളനം. സയ്യിദ് താഹാ തങ്ങള്‍ മഞ്ചേശ്വരം, ശൈഖുനാ പാറന്നൂര്‍ ഉസ്താദ്, താഖ അഹമ്മദ് മുസ്ലിയാര്‍ (മംഗലാപുരം ഖാസി), അനുസ്മരണ പ്രഭാഷണം : അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉസ്താദ് (SKSSF സംസ്ഥാന ജന. സെക്രട്ടറി), അനുസ്മരണങ്ങള്‍ : പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍ , മലയമ്മ അബൂബക്കർ ഫൈസി, പി.ടി.എ റഹീം MLA, വി എം ഉമ്മര്‍ MLA, സി. മോയിന്‍ കുട്ടി MLA.
( 7 pm ) : മുസ്ഥഫ ഹുദവി ആക്കോട് ഉസ്താദിന്റെ പ്രഭാഷണം "തകരുന്ന ബന്ധങ്ങള്‍ " സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍ (കോഴിക്കോട് ഖാസി) ഉദ്ഘാടനം ചെയ്യുന്നു.
13 ചൊവ്വാഴ്ച : (7 pm) മുസ്ഥഫ ഹുദവി ആക്കോട് ഉസ്താദിന്റെ പ്രഭാഷണം - വിഷയം: "ഔലിയാക്കള്‍ " വേദിയില്‍ : കുമ്പോള്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ , നാസിര്‍ ഫൈസി കൂടത്തായി മറ്റു പ്രമുഖര്‍.
14 ബുധനാഴ്ച : ( 7 pm ) : ഉദ്ബോധനം : സിറാജുദ്ദീന് ദാരിമി കക്കാട്. ഉദ്ഘാടനം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങള്‍. ദിക്ര് ദുആ സമ്മേളനം. നേതൃത്വം : സയ്യിദ് ജിഫ്രി മുഹമ്മദ്‌ മുത്തു കോയ തങ്ങള്‍ , പാണക്കാട് നാസിര്‍ ഹയ്യ്‌ ശിഹാബ് തങ്ങള്‍ (കോഴിക്കോട് വലിയ ഖാസി), സയ്യിദ് ഹാശിം കോയ തങ്ങള്‍ കണ്ണൂര്‍ , ശൈഖുനാ പാറന്നൂര്‍ ഉസ്താദ്, ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്, ശൈഖുനാ വാവാട് കുഞ്ഞിക്കോയ ഉസ്താദ്, ശൈഖുനാ പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍ , ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍.
- Usman Edathil

SKSSF ഫേസ്‍ബുക് പ്രവര്‍ത്തക സംഗമം ഇന്ന് (ആഗസ്റ്റ് 11 ഞായറാഴ്ച) കോഴിക്കോട് ഇസ്‍ലാമിക് സെന്‍ററില്‍

SKSSF ന്റെ സൈബര്‍ പടയാളികള്‍ സംഗമിക്കുന്നു... ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്ങ് സൈറ്റില്‍ ആശയ പ്രചരണത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തെളിച്ചവര്‍... ആദര്‍ശ വിരോധികളുടെ കടന്നാക്രമണങ്ങള്‍ക്ക് മുന്നില്‍ പതറാതെ, നെഞ്ച് വിരിച്ച് ആദര്‍ശ പ്രസ്താനത്തിനു രക്ഷാ കവചം തീര്‍ത്തവര്‍... പ്രതിയോഗികളുടെ ജല്‍പനങ്ങള്‍ക്ക് തെളിവുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തോടെ മറുപടി നല്‍കുന്നവര്‍.... കോഴിക്കോടിന്റെ മണ്ണില്‍ പുതുചരിതം... ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
- Irshad kallikkad

സര്‍ക്കാറുകള്‍ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു: SKSSF കോഴിക്കോട്

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ സമുദായങ്ങളോട് കാണിക്കുന്ന സ്‌നേഹം സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ മറന്നു പോകുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസം ലോകസഭയില്‍ കേന്ദ്രന്യൂനപക്ഷ സഹമന്ത്രി നിനോങ് എറിങിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നതെന്ന് SKSSF സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കാപട്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് ഉദ്യോഗ നിയമനങ്ങളില്‍ ന്യൂനപക്ഷ പിന്നോക്കാവസഥ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 2011-12 വര്‍ഷങ്ങളില്‍ അഞ്ച് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നായി കേന്ദ്ര ഉദ്യോഗത്തില്‍ എത്തിയത് 6.24% പേര്‍ മാത്രമാണ്. തൊഴില്‍ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൂടൂതല്‍ പ്രാതിനിധ്യം നല്‍കി സാമൂഹികമായി അവരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യം പോലും ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവസര സമത്വമെന്ന മഹത്തായമൂല്യം സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് വരണം.
യോഗത്തില്‍ കുഞ്ഞാലന്‍കുട്ടി ഫൈസി ആധ്യക്ഷം വഹിച്ചു. ടി.പി സുബൈര്‍ മാസ്റ്റര്‍ , .പി. അഷ്‌റഫ്, ശര്‍ഹബീല്‍ മഅ്‌റൂഫ്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ , ഫൈസല്‍ ഫൈസി, കബീര്‍ റഹ്മാനി, സിറാജ് ഫൈസി, കാസിം നിസാമി, കോയ ദാരിമി, നൂറുദ്ദീര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
- opmashraf

സമസ്ത ബഹ്‌റൈന്‍ ഈദ് സംഗമം നടത്തി

ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഈദ് സുദിനത്തോടനുബന്ധിച്ച് മനാമ സമസ്ത മദ്‌റസയില്‍ സംഘടിപ്പിച്ച ഈദ് സംഗമം വിദ്യാര്‍ഥിയുവജന പ്രതിഭകളുടെ വിവിധ കലാ പരിപാടികളാല്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. മനാമ, റിഫാ, ഹിദ്ദ്, ജിദാലി, മുഹറക്, ഹൂറ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ ഈദ് സന്ദേശ ഗാനങ്ങളും പ്രവാചക മദ്ഹ് ഗീതങ്ങളും ആലപിച്ചു. ഇസ്മായില്‍ ഏറവക്കാട്, മിദലാജ് കണ്ണൂര്‍ , അജ്മല്‍ റോഷന്‍ എടപ്പാള്‍ , നിയാസ് എന്നിവരുടെ നേത്രത്വത്തില്‍ നടന്ന ബുര്‍ദ മജ്‌ലിസ് ഏറെ ഹൃദ്യമായി. റമളാന്‍ കാമ്പയിനോടനുബന്ധിച്ച് മനാമ മദ്‌റസ വിദ്യാര്‍ത്ഥികളില്‍ സംഘടിപ്പിച്ച ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്‌സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സമ്മാന വിതരണവും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ നിര്‍വഹിച്ചു. ഷൗകത്തലി ഫൈസി അദ്യക്ഷത വഹിച്ച സംഗമത്തിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് മൗലവി നിര്‍വഹിച്ചു. കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, മുസ്തഫ കളത്തില്‍ , ഹംസ അന്‍വരി മോളൂര്‍ , ഉമറുല്‍ ഫാറൂഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി സ്വാഗതവും ഹാഷിം കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain / Majeed Cholackode

മാസപ്പിറവി ഹെല്‍‌പ്പ് ഡെസ്ക്

കോഴിക്കോട് : ഇസ്ലാമിക് സെന്ററില്‍ പെരുന്നാള്‍ മാസപ്പിറവി സംബന്ധമായ ഹെല്‍‌പ്പ് ഡെസ്ക്. ഫോണ്‍ : 04952700177, 2700751
- SKSSF STATE COMMITTEE

രണ്ടാം പെരുന്നാളിന് ഈദ്‌ മുബാറക്‌ പരിപാടികള്‍ അബുദാബിയില്‍


"ഫ്രീഡം ഹെറാഡ്‌ ,13" ആഗസ്റ്റ്‌ 15 ന് കോഴിക്കോട്ട്

- Mubarak

SKSSF ത്വലബാ വിംഗ്; ലീഡേഴ്‌സ് മീറ്റ് 12 തിങ്കളാഴ്ച മലപ്പുറത്ത്

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ലീഡേഴ്‌സ് മീറ്റ് ആഗസ്റ്റ് 12 തിങ്കള്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരിയില്‍ നടക്കും. കിഴിശ്ശേരിക്കടുത്ത് തൃപ്പനഞ്ചി ഉസ്താദിന്റെ ആത്മീയ സന്നിധിയില്‍ നടക്കുന്ന ക്യാമ്പ് 12 (തിങ്കള്‍) ന് വൈകുന്നേരം നാല് മണിക്ക് SKSSF സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ത്വലബാ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഇപ്പോള്‍ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ മുഖ്യാഥിതിയായിരിക്കും. മംഗലാപുരം, നീലഗിരി, കുടഗ്, ലക്ഷദീപ് തുടങ്ങി കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനാലോളം ജില്ലാ ത്വലബാ നേതാക്കള്‍ സംബന്ധിക്കും.
ത്വലബ സംസ്ഥാന അദ്ധ്യക്ഷന്‍ റിയാസ് പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സി പി ബാസിത് ചെമ്പ്ര സ്വാഗതം പറഞ്ഞു. സയ്യിദ് ഹമീദ് മഞ്ചേരി, ജുറൈജ് കണിയാപുരം, ത്വയ്യിബ് കുയ്‌തേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസര്‍ റാഫി മുണ്ടംപറമ്പ് നന്ദിയും പറഞ്ഞു.
- twalabastate wing

അബ്ബാസലി തങ്ങളുടെ മകന്‍ ഹാഫിളായി

കല്‍പ്പറ്റ : SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങലുടെ മകന്‍ സയ്യിദ് അഹ്മദ് റാജിഅ് അലി ശിഹാബ് ഹാഫിളായി. SKSSF വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ നടന്നു വരുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലായിരുന്നു പഠനം. എട്ടുമാസം പൂര്‍ത്തിയാവും മുമ്പാണ് ഈ മിടുക്കന്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയത്ആറ് വര്‍ഷം മുമ്പ് ആരംഭിച്ച സ്ഥാപനത്തില്‍ നിന്നും ഇതിനകം പഠനം പൂര്‍ത്തിയാക്കിയ 35 ഹാഫിളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്മദ്‌റസ അഞ്ചും സ്‌കൂള്‍ ഏഴും ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ സെലക്ഷന്‍ പരീക്ഷയിലൂടെ തെരെഞ്ഞെടുത്ത് മൂന്നു വര്‍ഷം കൊണ്ട് എസ് എസ് എല്‍ സിയോടൊപ്പം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതാണ് ഇവിടുത്തെ പഠന രീതി. 30 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സ്ഥാപനത്തില്‍ പഠനം തുടരുന്നുണ്ട്. ഹാഫിള് ശിഹാബുദ്ദീന്‍ ദാരിമിയാണ് ഉസ്താദ്. 2002 ല്‍ ആരംഭിച്ച അക്കാദമിയുടെ കീഴില്‍ വാഫി കോളേജ്, വനിതാ ശരീഅത്ത് കോളേജ്, ജാമിഅഃ ജൂനിയര്‍ കോളേജ്, പബ്ലിക് സ്‌കൂള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്. അക്കാദമി ഹാളില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
- Shamsul Ulama Islamic Academy VEngappally

ഖുര്‍ആന്‍ മത്സരം 2013, ഉത്തരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.sargalayam2013.blogspot.com/
- Abdul Majeed

സമസ്ത ബഹ്‌റൈന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം നടത്തി

ബഹ്റൈന്‍ : റമളാന്‍ കാമ്പയിനോടനുബന്ധിച്ച് സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്‌സരത്തില്‍ വി.കെ. ഖൈറുന്നിസ ഒന്നാം സ്ഥാനവും ആബിദ് ശബീബ് കാസര്‍കോഡ് രണ്ടാം സ്ഥാനവും വി.കെ.സൈഫുന്നിസ മൂന്നാം സ്ഥാനവും നേടി. സ്വഫ്‌ന ഹസന്‍ , നാഫിഅ നൗഷാദ്, റുവൈസ് അബ്ദുല്‍ കബീര്‍ എന്നിവര്‍ പ്രോത്‌സാഹന സമ്മാനത്തിനര്‍ഹരായി. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്തമാക്കിയവര്‍ക്ക് യഥാക്രമം 250 ദിനാറിന്റെയും 100 ദീനാറിന്റെയും ക്യാഷ് അവാര്‍ഡ് ഈദ് ദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സമസ്ത ബഹ്‌റൈന്‍ ഭാരവാഹികള്‍ അറിയിച്ചു. മനാമ മദ്‌റസാ മാനേജ്മന്റ് വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.
- Samastha Bahrain

SYS പെരിന്തല്‍മണ്ണ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം സമാപിച്ചു

സമാപന സമ്മേളനം പാണക്കാട് സയ്യിദ്
മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ : പരിശുദ്ധ റമളാനിലെ ആത്മചൈതന്യം നിലനിര്‍ത്താന്‍ വിശ്വസിക്കളോട് പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. SYS മണ്ഡലം കമ്മിറ്റി നടത്തിയിരുന്ന ഒമ്പതാമത് റമളാന്‍ പ്രഭാഷണസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി ടി അലി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുലൈലി നേതൃത്വം നല്‍കി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ശംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍ , ശമീര്‍ ഫൈസി ഒടമല, മമ്പുറം കുഞ്ഞാപ്പ ഹാജി, എന്‍ ടി സി മജീദ്, പി ടി അനീസ് ഹാജി, സിദ്ദീഖ് ഫൈസി ഏലംകുളം എന്നിവര്‍ പ്രസംഗിച്ചു.
- SIDHEEQUE FAIZEE AMMINIKKAD

SKSSF ത്വലബാ വിംഗ്; ലീഡേഴ്‌സ് മീറ്റ് 12 തിങ്കളാഴ്ച മലപ്പുറത്ത്

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ലീഡേഴ്‌സ് മീറ്റ് ആഗസ്റ്റ് 12 തിങ്കള്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരിയില്‍ നടക്കും. കിഴിശ്ശേരിക്കടുത്ത് തൃപ്പനഞ്ചി ഉസ്താദിന്റെ ആത്മീയ സന്നിധിയില്‍ നടക്കുന്ന ക്യാമ്പ് 12 (തിങ്കള്‍) ന് വൈകുന്നേരം നാല് മണിക്ക് SKSSF സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ത്വലബാ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഇപ്പോള്‍ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ മുഖ്യാഥിതിയായിരിക്കും. മംഗലാപുരം, നീലഗിരി, കുടഗ്, ലക്ഷദീപ് തുടങ്ങി കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനാലോളം ജില്ലാ ത്വലബാ നേതാക്കള്‍ സംബന്ധിക്കും.
ത്വലബ സംസ്ഥാന അദ്ധ്യക്ഷന്‍ റിയാസ് പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സി പി ബാസിത് ചെമ്പ്ര സ്വാഗതം പറഞ്ഞു. സയ്യിദ് ഹമീദ് മഞ്ചേരി, ജുറൈജ് കണിയാപുരം, ത്വയ്യിബ് കുയ്‌തേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസര്‍ റാഫി മുണ്ടംപറമ്പ് നന്ദിയും പറഞ്ഞു.
- twalabastate wing

SKSSF ഖുര്‍ആന്‍ മത്സരം; ആന്‍സര്‍ കീ

1. (c) 2. (b) 3. (b) 4. (d) 5. (a) 6. (c) 7. (b) 8. (b) 9. (a) 10. (d) 11. (b) 12. (b) 13. (a) 14. (b) 15. (a) 16. (a) 17. (b) 18. (c) 19. (a) 20. (b) 21. (a) 22. (b) 23. (a) 24. (c) 25. (b) 26. (b) 27. (b) 28. (b) 29. (b) 30. (c)
- Abdul Majeed

സമസ്ത പൊതുപരീക്ഷ; റാങ്ക് ജോതാക്കളെ ആദരിച്ചു

പെരിന്തല്‍മണ്ണ : സമസ്ത പൊതുപരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മണ്ഡലം എസ് വൈ എസ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. അഞ്ചാം തരത്തില്‍ ഒന്നാം റാങ്ക് നേടിയ മിന്‍ഹാജ എടയാറ്റൂര്‍ , ഏഴാം തരത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്വിമ അമല്‍ മരുതല, പത്താംതരത്തില്‍ മൂന്നാം റാങ്ക് നേടിയ മുഫീദ പുല്ലിക്കുത്ത് എന്നിവരെയാണ് ആദരിച്ചത്. റാങ്ക് ജേതാക്കള്‍ക്ക് സമസ്ത സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടിമുസ്ലിയാര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ പി. കെ അബൂബക്കര്‍ ഹാജി, .പി. അബൂബക്കര്‍ ഖാസിമി, കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, പി.കെ. മുഹമ്മദ് കോയതങ്ങള്‍ , ശമീര്‍ ഫൈസി ഒടമല, പി.. അസീസ്, അബ്ദുല്‍ കരീം മുസ്ലിയാര്‍ ആനമങ്ങാട് എന്നിവര്‍ സംബന്ധിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട് സ്വാഗതവും ശമീര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SIDHEEQUE FAIZEE AMMINIKKAD

KKM ഇസ്‍ലാമിക് അക്കാദമി റമളാന്‍ കാമ്പയിന്‍ ; ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി

കാപ്പാട് : ഖാസി കുഞ്ഞി ഹസന്‍ മുസ്‍ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ റമളാന്‍ കാമ്പയിന്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സയ്യിദ് യൂസുഫ് ത്വാഹാ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ അനുസ്മരണത്തോടനുബന്ധിച്ച് തങ്ങളുടെ നാമധേയത്തില്‍ അല്‍ ഇഹ്‌സാന്‍ തയ്യാറാക്കുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മേഴ്‌സി പദ്ധതി പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. സ്ഥാപനത്തിന്റെ സെക്രട്ടറി പി.കെ.കെ ബാവ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ നടുവണ്ണൂര്‍ കാമ്പയിന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മഷിക്കുപ്പി കുഞ്ഞുമാസിക അലി പള്ളിയത്ത് പി.കെ.കെ ബാവ സാഹിബിന് നല്‍കി പ്രകാശനം ചെയ്തു. ഷഹീര്‍ നടുവണ്ണൂര്‍ , മുഹമ്മദ് സി.കെ, നിസാര്‍ മാസ്റ്റര്‍ , ശാഹുല്‍ ഹമീദ് ദാരിമി, അഹമ്മദ് കോയ ഹാജി, .പി.പി തങ്ങള്‍, മുനമ്പത്ത് അഹമ്മദ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍ , കോയാലിക്കണ്ടി മുഹമ്മദ് കോയ, ഫാറൂഖ് മാളിയേക്കല്‍ , നൗഷാദ് കാപ്പാട് എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ റഊഫ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. യഹിയ കട്ടിപ്പാറ സ്വാഗതം പറഞ്ഞു.
- al ihsan Kappad

സി എം ഉസ്താദ് മഖാമില്‍ ഇമാദ് പ്രാര്‍ത്ഥന സംഗമം നടത്തി

ചെമ്പരിക്ക : ചെമ്പരിക്ക സി എം ഉസ്താദ് മഖാമില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (IMAD) ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ത്ഥന സംഗമവും നടത്തി. സി.എം ഉബൈദുല്ലാഹ് മൗലവി ചെമ്പരിക്ക പ്രാര്‍ത്ഥനക്ക് നേതത്വം നല്‍കി. സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട് സ്വാഗതം പറഞ്ഞു. സിഎം ഉബൈദുല്ലാഹ് മൗലവി ചെമ്പരിക്ക ഉല്‍ഘാടനം ചെയ്തു. ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, ബദ്‌റുദ്ദീന്‍ ഇര്‍ശാദി ഹുദവി തൊട്ടി, ജാബിര്‍ ഇര്‍ശാദി ഹുദവി ചാനടുക്കം, ഇസ്ഹാഖ് ഇര്‍ശാദി ഹുദവി ചെമ്പരിക്ക, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി, ഇര്‍ശാദ് ഇര്‍ശാദി ഹുദവി ബെദിര, സിദ്ധീഖ് ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്, റാശിദ് ഇര്‍ശാദി ഹുദവി ദേളി, സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍ , അബ്ദുല്‍ അസീസ് ഇര്‍ശാദി ഹുദവി സീതാംഗോളി, മുസ്തഫ ഇര്‍ശാദി ഹുദവി തിരുവട്ടൂര്‍ , അസ്മതുല്ലാഹ് ഇര്‍ശാദി ഹുദവി പുത്തൂര്‍ , റഹ്മാന്‍ ഇര്‍ശാദി ഹുദവി തൊട്ടി, മാജിദ് ഇര്‍ശാദി ഹുദവി എട്ടിക്കുളം, ജാബിര്‍ ഇര്‍ശാദി ഹുദവി രാമന്തളി, ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ എന്നിവര്‍ പ്രസംഗിച്ചു.
- mansoor d m

സയ്യിദന്മാരെ ഇകഴ്ത്താനുള്ള ശ്രമം അനുവദിക്കില്ല : SKSSF

കോഴിക്കോട് : മുസ്ലിംകള്‍ ആദരപൂര്‍വ്വം കാണുന്ന സയ്യിദന്മാരെ കുറിച്ച് ദുരൂഹ പരാമര്‍ശങ്ങള്‍ നടത്തി അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് SKSSF സംസ്ഥാന ഭാരവാഹികളുടെ യോഗം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ , പാണക്കാട് പി എം എസ് പൂക്കോയ തങ്ങള്‍ , സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ജീവിച്ച വഴിയും അവരുടെ സന്ദേശവും കേരളീയര്‍ക്ക് പരിചിതമാണ്. മതപരമായ അറിവും വിശുദ്ധിയും സൂക്ഷ്മതയും ജീവിതത്തില്‍ പാലിച്ചവരുമാണ് അവര്‍. ഇസ്ലാമിലെ ഏതു ആദര്‍ശ ധാരയാണ് അവര്‍ സ്വീകരിച്ചതെന്നും വ്യക്തമാണ്. അവരുടെ പേരില്‍ നടക്കുന്ന പ്രഭാഷണങ്ങളിലും മറ്റും അവരെ ബോധപൂര്‍വ്വം ഇകഴ്ത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ പിടിച്ചു കെട്ടുമെന്നും അവര്‍ക്ക് വേദി ഒരുക്കുന്നവര്‍ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. വൈസ് പ്രസിഡന്റ് സിദ്ധീക്ക് ഫൈസി വെണ്മണല്‍ അദ്ധ്യക്ഷത വഹിച്ചു. അയ്യൂബ് കൂളിമാട്, ഹാഫിള് അബ്ദുസ്സലാം ദാരിമി, പി.എം റഫീക്ക് അഹമദ്, ഡോ.ബിഷ്റുല്‍ ഹാഫി എന്നിവര്‍ പ്രസംഗിച്ചു. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ദുബൈ ദേര ദല്‍മൂക്ക് മസ്‍ജിദില്‍ തസ്കിയത്ത് കാമ്പ് ഇന്ന് (04 ഞായര്‍ )

- dubaiskssf.com

ആഗസ്റ്റ് 7 ന് തൌബാ മജ്‍ലിസ് സംഘടിപ്പിക്കുക : SKSSF കാസര്‍ഗോഡ് ജില്ലാ കമ്മറ്റി

കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 7 ന് റമളാന്‍ 29-ാം രാത്രി എല്ലാ ശാഖാ കമ്മിറ്റികളുടേയും നേതൃത്വത്തില്‍ തറാവീഹിന്ന് ശേഷം ഇസ്തിഅ്ഫാറ് ചൊല്ലിക്കൊണ്ടുള്ള തൗബാ മജ്‌ലിസ് സംഘടിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

പാലക്കാട് ജില്ലാ ക്യാമ്പസ് വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു

പാലക്കാട് : SKSSF പാലക്കാട് ജില്ലാ ക്യാമ്പസ്‌ വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെര്‍പുളശ്ശേരി സമസ്ത കാര്യാലയത്തില്‍ നടന്ന യോഗം SKSSF ജില്ലാ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ജിഫ്‍രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു ക്യാമ്പസ്‌ വിംഗ് സംസ്ഥാന പ്രസിഡണ്ട് ഹാരിസ് തൃത്താല, റഷീദ് ബാഖവി, ഷമീര്‍ ഫൈസി കൊട്ടോപ്പാടം അസ്കറലി കരിമ്പ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : അബ്ദുല്‍ റഊഫ് മണ്ണാര്‍ക്കാട് (ചെയറമാന്‍), മുനീര്‍ ചെര്‍പുളശ്ശേരി, ഫൈസല്‍ തൃത്താല, അബൂ താതിര്‍ കോങ്ങാട് (വൈസ് ചെയര്‍മാന്‍), ലുക്മാനുല്‍ ഹകീം ചെര്‍പുളശ്ശേരി (കണ്‍വീനര്‍), അജ്മല്‍ , റോഷന്‍ കോങ്ങാട്, അല്‍ത്താഫ് (ജോ. കണ്‍വീനര്‍), ഇര്‍ശാദ് പാലക്കാട് (ട്രഷറര്‍).
- noushad anwari

നവോത്ഥാനം സൃഷ്ടിക്കേണ്ടത് പാരമ്പര്യത്തെ സംരക്ഷിച്ചുകൊണ്ട് : നാസര്‍ ഫൈസി കൂടത്തായി

ദോഹ : പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചുകൊണ്ട് നവോത്ഥാന സംരംഭങ്ങള്‍ക്ക് നേത്രത്വം നല്‍കിയ പ്രസ്ഥാനമാണ് സമസ്തയെന്ന് SYS കേരള സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ നാസര്‍ ഫൈസി കൂടത്തായി പ്രസ്താവിച്ചു. പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ട് നവോത്ഥാന ശ്രമങ്ങള്‍ നടത്തുന്നത് നവീന ആശയത്തെ പ്രചരിപ്പിക്കാനാണ്. നവീന ആശയത്തിന്റെ പുനരാവിഷ്കരണമല്ല നവോത്ഥാനമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്ല്യം എന്ന SKSSF റമദാന്‍ കാമ്പയിന്റെ ഭാഗമായി അബൂഹമൂര്‍ ഏരിയ തസ്കിയ്യത് മീറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഹാഷിര്‍ ചെങ്ങളായിയുടെ അധ്യക്ഷതയില്‍ ജലീല്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുദവി, ഹുസൈന്‍ റഹ്മാനി, സുബൈര്‍ ഫൈസി കട്ടുപാറ, അസീസ്‌ പേരാല്‍ , മുഹമ്മദ്‌ അലി റഹ്മാനി പ്രസംഗിച്ചു. ഖിസ് പ്രോഗ്രാമിന് മുനീര്‍ മാസ്റ്റര്‍ എടച്ചേരി നേത്രത്വം നല്കി.
- Aslam Muhammed

SKSSF കുമ്പടാജ ക്ലസ്റ്റര്‍ ബദര്‍ ദിന പരിപാടി നടത്തി

കുമ്പടാജ : ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി കുമ്പടാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ബദര്‍ ദിന പരിപാടി ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. ക്ലസ്റ്റര്‍ പ്രസിഡണ്ട് മുസ്തഫ ഫൈസി തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് അലി മൗലവി പടന്നക്കാട് ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബൂദാബി കാസറകോട് ജില്ലാ വൈസ് പ്രസിഡണ്ട് ബി.പി.ഇബ്രാഹിം പള്ളം, ബി.കെ.കരീം യമാനി, ഖലീല്‍ ബെളിഞ്ചം, അസീസ് ദര്‍ക്കാസ്, ബി.എം. അഷ്‌റഫ്, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്, അബ്ദുല്ല ഗോളിക്കട്ട, മൊയ്തീന്‍ കുട്ടി ബൈരമൂല, ബി.കെ.ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒഴിവ് വന്ന ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഖലീല്‍ ബെളിഞ്ചത്തെ തെരഞ്ഞെടുത്തു.
- Siddeque belinja

മജ്‍ലിസുന്നൂര്‍ പ്രോഗ്രാം നാളെ (04 ഞായര്‍ ) പെരിന്തല്‍മണ്ണയില്‍

മലപ്പുറം : പെരിന്തല്‍മണ്ണ മണ്ഡലം SYS കമ്മിറ്റിയുടെ കീഴില്‍ നാളെ രാവിലെ 9.30 ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ മജ്‍ലിസുന്നൂര്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിക്കും. കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ , ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- SIDHEEQUE FAIZEE AMMINIKKAD

മലപ്പുറം ജില്ലാ തല ഖുര്‍ആന്‍ ക്വിസ് മത്സരം നാളെ (04 ഞായര്‍ )

മലപ്പുറം : പെരിന്തല്‍മണ്ണ മണ്ഡലം SYS കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ജില്ലാ തല ഖുര്‍ആന്‍ ക്വിസ് മത്സരം നാളെ (04 ഞായറാഴ്ച) രാവിലെ 8.30 ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ നടക്കും. ജാതി മത ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്ന മത്സരം അമ്മ ജുസ്അ് അടിസ്ഥാനമാക്കി ഒബ്ജക്ടീവ് രീതിയിലാണ് സംഘടിപ്പിക്കുന്നത്. മത്സരാര്‍ത്ഥികള്‍ രാവിലെ 8 മണിക്ക് മുമ്പായി ടൌണ്‍ഹാളില്‍ എത്തിച്ചേരേണ്ടതാണ്.
- SIDHEEQUE FAIZEE AMMINIKKAD

തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പുതിയ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 15 ന്

മലപ്പുറം : SYS പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോളേജില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847500313 എന്ന നമ്പറില്‍ ബന്ധപ്പെടുക.
SIDHEEQUE FAIZEE AMMINIKKAD

തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ സമ്മേളനം 5 ന്

പെരിന്തല്‍മണ്ണ : വിശുദ്ധ റമളാനോടനുബന്ധിച്ച് പേരിന്തല്‍മണ്ണ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 5 തിങ്കളാഴ്ച (റമളാന്‍ 27) രാവിലെ 9 മണിക്ക് സുന്നി മഹല്ലില്‍ പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. കെ.കെ.സി.എം. തങ്ങള്‍ വാഴപ്പാറ, പി.കെ. മുഹമ്മദ് കോയ തങ്ങള്‍ , .എം.എസ്. തങ്ങള്‍ , പി.ടി. അലി മുസ്‍ലിയാര്‍ , മുഹമ്മദലി ഫൈസി അമ്പലക്കടവ്, എം.ടി. മൊയ്തീന്‍ കുട്ടി ദാരിമി, മുസവ്വിര്‍ ദാരിമി താഴെക്കോട്, അബ്ദുന്നൂര്‍ ഫൈസി ജൂബിലി റോഡ്, കുഞ്ഞിമുഹമ്മദ് ഫൈസി തേക്കിന്‍കോട്, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, അബ്ദുല്‍ കരീം മുസ്‍ലിയാര്‍ ആനമങ്ങാട് തുടങ്ങിയവര്‍ സംബന്ധിക്കും.
- SIDHEEQUE FAIZEE AMMINIKKAD

SKSSF പുത്തനത്താണി മേഖലാ ഇഫ്താര്‍ മീറ്റും സൌഹൃദ സംഗമവും 06 ചൊവ്വാഴ്ച മിസ്ബാഹുല്‍ ഉലൂം മദ്റസയില്‍

- skssfkanmanam

റമളാനിലെ ആത്മ വിശുദ്ധി തുടര്‍ജീവിതത്തിലും കാത്തുസൂക്ഷിക്കുക : സൈനുല്‍ ആബിദീന്‍ തങ്ങള്‍

കാസറകോട് : റമളാന്‍ മാസത്തില്‍ ഓരോ മുസല്‍മാനും രാപ്പകല്‍ വിത്യാസമില്ലാതെ ചെയ്ത സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മ വിശുദ്ധി തുടര്‍ജീവിതത്തില്‍ കാത്ത് സൂക്ഷിക്കുകയും പാപരഹിതമായ ഒരു പുതുജീവിതം നയിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പ്രസ്താവിച്ചു. ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ കാമ്പയിന്റെ ഭാഗമായി നടന്ന റമളാന്‍ പ്രഭാഷണത്തിന്റെ സമാപന സംഘമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രഭാഷണത്തിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. ഓലമുണ്ടൊവ് എം.എസ്.തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സമസ്ത പൊതുപരീക്ഷയില്‍ പ്ലസ്ടു വിന്ന് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും ഏഴാം തരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിക്ക് ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂരും അവാര്‍ഡ് നല്‍കി. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വാഗതവും സുഹൈര്‍ അസ്ഹരി പള്ളങ്കോട് നന്നിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടരി റഷീദ് ബെളിഞ്ചം, അബ്ബാസ് ഫൈസി പുത്തിഗ, ബഷീര്‍ വെള്ളിക്കോത്ത്, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, ഇസ്ഹാക്ക് ഹാജി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, സി.പി.മൊയ്തു മൗലവി ചെര്‍ക്കള, ഹസൈനാര്‍ ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, എസ്.പി സലാഹുദ്ദീന്‍ , സയ്യിദ് ഹുസൈന്‍ തങ്ങള്‍ , എം..ഖലീല്‍ , യു.ബഷീര്‍ ഉളിയത്തടുക്ക, ഹമീദ് ഫൈസി കൊല്ലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ , മുനീര്‍ ഫൈസി ഇടിയടുക്ക, മൊയ്തീന്‍ ചെര്‍ക്കള, അബൂബക്കര്‍ സാലൂദ് നിസാമി, ലത്തീഫ് കൊല്ലമ്പാടി, എം.പി.കെ.പള്ളങ്കോട്, ശമീര്‍ കുന്നുംങ്കൈ, സലാം ഫൈസി പേരാല്‍ , ലത്തീഫ് ചെര്‍ക്കള, മഹ്മൂദ്‌ദേളി, ആലിക്കുഞ്ഞി ദാരിമി, സിദ്ദിഖ് ബെളിഞ്ചം, ഖലീല്‍ ഹസനി ചൂരി, ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF തിരൂര്‍ മേഖലാ പ്രതിനിധി സംഗമം സമാപിച്ചു

തിരൂര്‍ : SKSSF തിരൂര്‍ മേഖല സമ്മളനം ചെമ്പ്ര തെക്കെക്കളം ഇര്‍ശാദുല്‍ വില്‍ദാന്‍ മദ്‌റസയില്‍ സമാപിച്ചു. SKSSF സംസ്ഥാന സെക്രട്ടറി പി.എം റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്തു. തറമ്മല്‍ അഷ്‌റഫ് ആധ്യക്ഷം വഹിച്ചു. സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ , സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ , എം.പി നുഅ്മാന്‍, സി കെ ഫാരിസ് ചെമ്പ്ര, എപി മഅ്‌റൂഫ്, റഊഫ് കണ്ണന്തളി പ്രസംഗിച്ചു.
- Abdul BASITH.CP

സ്വലാത്ത് മജ്‍ലിസ് ഇന്ന് (01 വ്യാഴം) കോഴിക്കോട് ഇസ്‍ലാമിക് സെന്‍റര്‍ മസ്ജിദില്‍

കോഴിക്കോട് : ഇന്ന് (01 വ്യാഴം) സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (കോഴിക്കോട് ഖാസി), അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ലിങ്ക് റോഡ് ഇസ്‍ലാമിക് സെന്‍ററില്‍ സ്വലാത്ത് മജ്‍ലിസ് നടക്കും.
SKSSF STATE COMMITTEE

കാസര്‍കോട് ജില്ലാ SKSSF സംഘടിപ്പിക്കുന്ന റമളാന്‍പ്രഭാഷണം ഇന്ന് (01 വ്യാഴം) സമാപിക്കും

കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന റമളാന്‍ പ്രഭാഷണം കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ നാളെ സമാപിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തിന്റെ സമാപന ദിവസമായ ഇന്ന് (വ്യാഴാഴ്ച്ച )കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മിസ്സ്ഡ്‌കോള്‍+ഇന്റര്‍നെറ്റ് =ഒളിച്ചോട്ടം എന്ന വിഷയവും അവതരിപ്പിച്ച് റമളാന്‍ പ്രഭാഷണം നടത്തും രണ്ട് ദിവസങ്ങളിലായി നടന്ന പ്രഭാഷണത്തിന് ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം നേതൃത്വം നല്‍കി.സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സമാപന പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിക്കും. ഓലമുണ്ടൊവ് എം.എസ്.തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥനയും സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. സമസ്ത പൊതുപരീക്ഷയില്‍ പ്ലസ്ടു വിന്ന് സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും ഏഴാം തരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിക്ക് ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂരും അവാര്‍ഡ് നല്‍കും.രണ്ടാം ദിവസ പരിപാടിയില്‍ ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ചു.ഹാഷിം ദാരിമി ദേലമ്പാടി സ്വാഗതം പറഞ്ഞു. എം..ഖാസിം മുസ്ലിയാര്‍,ഖത്തര്‍ ഇബ്രാഹിം ഹാജി,കെ.എം.മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍,യു.കെ.യൂസുഫ് ഉപ്പള എന്നിവര്‍ വിവിധ വിദ്യാര്‍ത്ഥികളെ അവാര്‍ഡ് നല്‍കി ആദരിച്ചു.പ്രഭാഷണ കാസറ്റ് ടി.ഡി.അഹമ്മദ് ഹാജിയു.ബഷീര്‍ഉളിയത്തടുക്കയിക്ക് നല്‍കി പ്രകാശനം ചെയ്തു. ചെര്‍ക്കളം അബ്ദുല്ല, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി,ജനറല്‍ സെക്രട്ടരി റഷീദ് ബെളിഞ്ചം,സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, .പി.ഹംസത്തുസഅദി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി.മൊയ്തു മൗലവിചെര്‍ക്കള,മുനീര്‍ ഫൈസി ഇടിയടുക്ക,മുഹമ്മദ് കുഞ്ഞി തുരുത്തി,എസ്.പി സലാഹുദ്ദീന്‍,അഷ്‌റഫ് മിസ്ബാഹി ചിത്താരി,ഹമീദ് ഫൈസി കൊല്ലമ്പാടി,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മൊയ്തീന്‍ ചെര്‍ക്കള,ലത്തീഫ് കൊല്ലമ്പാടി,എം.പി.കെ.പള്ളങ്കോട്,മുഹമ്മദ് ഫൈസി കജ,ശമീര്‍ കുന്നുംങ്കൈ,സലാം ഫൈസി പേരാല്‍,ലത്തീഫ് ചെര്‍ക്കള,മഹ്മൂദ്‌ദേളി,ആലിക്കുഞ്ഞി ദാരിമി,സിദ്ദിഖ് ബെളിഞ്ചം,ഖലീല്‍ ഹസനി ചൂരി,ഫാറൂഖ് കൊല്ലമ്പാടി,റഷീദ് ചാലക്കുന്ന്,മൊയ്തീന്‍ സ്റ്റോര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
- Secretary, SKSSF Kasaragod Distict Committee

പ്രൊഫസര്‍ കെ .ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് ദമ്മാമില്‍ സ്വീകരണം

ദമ്മാം : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രെട്ടറിയും പ്രമുഖ പണ്ഡിതനുമായ പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ല്യാര്‍ക്ക് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ , എസ്. വൈ.എസ്. ഭാരവാഹികള്‍ സ്വീകരണം നല്‍കി. ഷാജഹാന്‍ ദാരിമി , കബീര്‍ ഫൈസി പുവ്വത്താണി , മുസ്തഫ റഹ്മാനി , സൈദലവി ഹാജി താനൂര്‍ , അബ്ദുറഹ്മാന്‍ മലയമ്മ , മാഹിന്‍ വിഴിഞ്ഞം , ഹുസൈ ചേലേമ്പ്ര എന്നിവര്‍ പങ്കെടുത്തു.
abdurahman.T.M