വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ 'സ്‌നേഹപൂര്‍വ്വം സുപ്രഭാതം'

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. ഇടിയംവയല്‍ സ്വദേശി കോണ്‍ട്രാക്ടര്‍ ടി നൗഫലാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം കോളജ് ലീഡര്‍ ബാദുഷ ചേളാരിക്ക് നല്‍കി പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി അധ്യക്ഷനായി. ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ദീന്‍ ബാഖവി, ഷിജില്‍ വാഫി, നാഫിഹ് വാഫി, ജംഷാദ് മാസ്റ്റര്‍, നാസിദ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ദുല്ല ബാഖവി, ബീരാന്‍കുട്ടി ബാഖവി എന്നിവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 2002ല്‍ ആരംഭിച്ച സ്ഥാപനം 13-ാം വാര്‍ഷിക രണ്ടാം സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കത്തിലാണ്. ഇതിനകം 70 വിദ്യാര്‍ഥികള്‍ വാഫി പഠനം പൂര്‍ത്തിയാക്കി വിവിധ മഹല്ലുകളില്‍ സേവനം ചെയ്തു വരുന്നു.
വാഫി, ഉമറലി തങ്ങള്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് എന്നിവിടങ്ങളിലായി ക്യാംപസില്‍ 200ലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ജില്ലാ ഖാസി കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്.
വാരാമ്പറ്റയിലെ സആദ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ്, വെങ്ങപ്പള്ളിയിലെ സി.ബി.എസ്.ഇ സ്‌കൂള്‍, കല്‍പ്പറ്റയിലെ ശിഹാബ് തങ്ങള്‍ സ്മാരക വനിതാ ശരീഅത്ത് കോളജ് എന്നീ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അക്കാദമി കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി കല്ലുവയലില്‍ വനിതാ കോളജിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.