വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫോട്ടോയും പാണക്കാട് ഹാമിദലി തങ്ങളുടെ പേരും ദുരുപയോഗം ചെയ്ത് എസ്.ഡി.പി.ഐ നോട്ടീസ് പുറത്തിറക്കി.
യഥാര്‍ഥ സമാധാനം ഒരു സ്വപ്നമാകാതിരിക്കാന്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വിജയപ്പിക്കുക എന്ന തലക്കെട്ടിലാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. നാദാപുരം ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരില്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന നോട്ടീസിലാണ് ഈ വ്യാജ പ്രചാരണം. പാണക്കാട് ഹാമിദലി ശിഹാബ് തങ്ങള്‍ എന്ന പേരില്‍ അബ്ബാസലി തങ്ങളുടെ ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വിലകുറഞ്ഞ വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.