വാഫി, വഫിയ്യ സംസ്ഥാന കലോത്സവം വെള്ളിയാഴ്ച മുതല്‍

മലപ്പുറം: അന്‍പതോളം സ്ഥാപനങ്ങളിലെ നാലായിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോത്സവം വെള്ളിയാഴ്ച തുടങ്ങും. വളാഞ്ചേരി മര്‍ക്കസില്‍ വാഫി സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് കലോത്സവം നടത്തുന്നത്. 
10ന് രാവിലെ 11.30ന് സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യകാരന്‍ ബെന്യാമിന്‍, സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പുമുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേര്‍വായന ഓണ്‍ലൈന്‍ മാഗസിന്‍ ചടങ്ങില്‍ പ്രകാശനംചെയ്യും. 
വൈകിട്ട് ഏഴിനു നടക്കുന്ന സംവാദം യു.എ.ഇ. മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. 
11ന് 10.30ന് വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന കുടുംബസംഗമം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഉച്ചയ്ക്ക് രണ്ടിന് വാഫികളുടെ സംഗമം നടക്കും. 
12ന് രാവിലെ 10ന് വനിതാസമ്മേളനം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനംചെയ്യും. എം.ജി. സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യാതിഥിയാവും.
മര്‍ക്കസ് ജനറല്‍െസക്രട്ടറി ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, സി.ഐ.സി. കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, കെ.എ. റഹ്മാന്‍ ഫൈസി, അലി ഹുസൈന്‍ വാഫി , മുഹമ്മദ് യാസിര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.-http://www.wafycic.com/en/