ഫറോക്ക്: മദ്‌റസയില്‍ നിന്നു വീട്ടിലേക്കു പോകും വഴി കൊണ്ടോട്ടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഫറോക്ക് റെയ്ഞ്ചിലെ കോട്ടപ്പാടം നൂറുല്‍ ഹുദാ മദ്‌റസാ അധ്യാപകനായ മുഹമ്മദ് ശാഫി മാഹിരിയുടെ (24) കുടുംബത്തെ സഹായിക്കുന്നതിന് ഫറോക്ക് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംയുക്തമായി സഹായ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (മുഖ്യ രക്ഷാധികാരി), കെ ഹൈദര്‍ ഫൈസി (പേട്ട ഖാസി), ടി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ (ചെമ്മല്‍ ഖാസി), എം കോയക്കുട്ടി തങ്ങള്‍, പി.എ മുഹമ്മദ് ബാഖവി, കെ കോയ ഹാജി, കെ ബാവ ഹാജി, എം.സി.എം ഹനീഫ ഹാജി (രക്ഷാധികാരികള്‍). വി.പി അബ്ദുല്‍ ലത്തീഫ് ദാരിമി (ചെയര്‍മാന്‍), എന്‍.പി അഹ്മദ്കുട്ടി ഹാജി, പി.എ വാരിദ്, പി മുഹമ്മദലി ദാരിമി, കെ.എം ലത്തീഫ് ഹാജി, എ മുഹമ്മദലി ഫൈസി (വൈസ് ചെയര്‍മാന്‍), പി ഹസൈനാര്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), കെ അബ്ദുല്‍ കരീം മുസ്‌ലിയാര്‍, വി.ടി അഷ്‌റഫ് മുസ്‌ലിയാര്‍, കെ.എം മുസ്തഫ മാഹിരി, പി.പി സിറാജ് ഫൈസി, ടി മുജീബ് മുസ്്‌ലിയാര്‍, കെ.സി റാസിഖ് യമാനി (കണ്‍വീനര്‍മാര്‍), എം.എ ലത്തീഫ് ഹാജി കഷായപ്പടി (ട്രഷറര്‍). അക്കൗണ്ട് നമ്പര്‍ 101100010009681 (ഫറോക്ക് അര്‍ബന്‍ ബാങ്ക് ).