
2010 ഫെബ്രുവരി 15 നാണ് നൂറോളം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ധനുമായിരുന്ന അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ സ്വവസതിക്കു ഒരു കിലോമീറ്ററോളം അകലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയെങ്കിലും അന്വേഷണത്തില്‍ നിര്‍ണായക ഘട്ടം വന്നതോടെ സി.ബി.ഐയും അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരേ അഞ്ചോളം ഹരജികള്‍ ഹൈക്കോടതിയില്‍ വാദത്തിനായി കാത്തു നില്‍ക്കുകയാണ്.
'കൊലയാളികളെ പുറത്തു കൊണ്ടു വരുന്നതു വരെ സമരം നടത്തും'

തികഞ്ഞ മത പണ്ഡിതനായ സി.എം അബ്ദുല്ല മൗലവി ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും കേസ് അട്ടിമറിച്ച ലോക്കല്‍ പൊലിസ് ഇതിനു സമൂഹത്തോടു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സമര സമിതി ചെയര്മാന് ഡോ.ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി സമര പ്രഖ്യാപനം നടത്തി. അഡ്വ. ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജാബിര്‍ ഹുദവി പ്രഭാഷണം നടത്തി.
അബൂബക്കര്‍ സിദ്ധീഖ് നദ് വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, കീഴൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര സ്ഥാനികന് കാരിക്കാര് കാരണവര്‍, സാജിദ് മവ്വല്‍, മൊയ്തീന് കൊല്ലംപാടി, കെ.പി അബ്ബാസ്, ഇബ്രാഹിം ഫൈസി ജെടിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, അഡ്വ. സി.എച്ച് കുഞ്ഞമ്പു, അഡ്വ. ശ്രീകാന്ത്, അമ്പുഞ്ഞി തലക്കളായി, സുലൈമാന്‍ കരിവെള്ളൂര്‍, ഷാഫി ഹാജി കട്ടക്കാല്‍, സുബൈര്‍ പടുപ്പ്, അബ്ബാസ് മുതലപ്പാറ, യൂനുസ് തളങ്കര തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും ഇ അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.(suprabhaatham)