ഉസ്താദ് മുസ്ഥഫ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്യും
ബഹ്റൈനിലെത്തിയ നൗഷാദ് ബാഖവിക്കും മുസ്ഥഫ അശ്റഫിക്കും സമസ്ത ബഹ്റൈന്‍ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍.. |
സമസ്ത കേരള സുന്നി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ മുഹര്‍റം ദശദിന കാന്പയിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനിലുടനീളം വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ഉദ്ബോധന സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ സമാപനത്തിന്‍റെ ഭാഗമായാണ് പ്രമുഖ വാഗ്മിയായ നൗശാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരന്പര സംഘടിപ്പിച്ചിരിക്കുന്നത്.
"ജീവിതം സാക്ഷിപറയുന്നു" എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന മത പ്രഭാഷണം ഇന്നും നാളെയും രാത്രി 8 മണി മുതല്‍ ആരംഭിക്കും.
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയായ നൗഷാദ് ബാഖവിയുടെ ബഹ്റൈന്‍ പ്രഭാഷണം മുഹര്‍റം മാസത്തിലെ ശ്രേഷ്ഠ ദിനങ്ങളായ ആശൂറാഅ് താസൂആഅ് ദിനങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്.
സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാഷണ നഗരിയിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്-00973-17227975
പരിപാടിയുടെ തല്‍സമയ സംപ്രേഷണം സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
