മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ എ.എം. നൗഷാദ് ബാഖവി ചിറയിന്‍ കീഴ് 23ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തുന്നു. ഈ മാസം 23.24 (വെള്ളി, ശനി)തീയ്യതികളില്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ദ്വിദിന മത പ്രഭാഷണത്തിനാണ് ബാഖവി ബഹ്റൈനിലെത്തുന്നത്.
മുഹര്‍റത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി നടത്തുന്ന ദശദിന കാന്പയിന്‍റെ സമാപനത്തോടനുബന്ധിച്ച് "ജീവിതം സാക്ഷിപറയുന്നു" എന്ന വിഷയത്തിലാണ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്നത്.
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയായ നൗഷാദ് ബാഖവിയുടെ ബഹ്റൈന്‍ പ്രഭാഷണം മുഹര്‍റം മാസത്തിലെ ശ്രേഷ്ഠ ദിനങ്ങളായ ആശൂറാഅ് താസൂആഅ് ദിനങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്.
ഈ ദിവസങ്ങളില്‍ രാത്രി 8 മണി മുതലാണ് പ്രഭാഷണം ആരംഭിക്കുക. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാഷണ നഗരിയിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും. പരിപാടിയുടെ വിജയത്തിനായി ബഹ്റൈനിലുടനീളം വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്-17227975