മമ്പുറം ആണ്ടുനേര്‍ച്ച: ദിക്‌റ് ദുആ സമ്മേളനം നാളെ

വിജ്ഞാന സദസുകള്‍ ഇന്നു സമാപിക്കും
തിരൂരങ്ങാടി: 177ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിജ്ഞാന സദസുകള്‍ ഇന്നു സമാപിക്കും. ഇന്നു പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഇന്നലെ നടന്ന സദസില്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. ഹസന്‍ കുട്ടി ബാഖവി അധ്യക്ഷനായി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.സി മുഹമ്മദ് ബാഖവി, യു. ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക് , കുഞ്ഞാലന്‍ ഹാജി വെളിമുക്ക് സംബന്ധിച്ചു. എ.പി മുസ്തഫ ഹുദവി അരൂര്‍ സ്വാഗതവും ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി നന്ദിയും പറഞ്ഞു.
നാളെ രാത്രി ദിക്‌റ് ദുആ സമ്മേളനം നടക്കും. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ പ്രാര്‍ഥനാ മജ്‌ലിസിനു നേതൃത്വം നല്‍കും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, കാളാവ് സൈതലവി മുസ്്‌ലിയാര്‍ സംബന്ധിക്കും.
21നു രാവിലെ ഒന്‍പതു മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാകും. ഉച്ചയ്ക്കു രണ്ടിനു സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ആണ്ടുനേര്‍ച്ച സമാപിക്കും.
..................................................................................................................................................................
മമ്പുറം തങ്ങളുടെ ജീവിതം പോരാട്ടങ്ങളുടേതു മാത്രമല്ല: സെമിനാര്‍
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ ജീവിതത്തിലെ ആത്മീയവും സാമുദായികവുമായ ഇടങ്ങളെ കൂടുതല്‍ പഠനവിധേയമാക്കണമെന്നും സായുധ പോരാട്ടങ്ങളുടേതു മാത്രമാക്കി ചുരുക്കരുതെന്നും ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ യു.ജി സ്റ്റുഡന്‍സ് യൂനിയന്‍ സംഘടിപ്പിച്ച മമ്പുറം തങ്ങള്‍ ചരിത്ര സെമിനാര്‍.
കാലങ്ങളായി കേട്ടുപോരുന്ന ഇടതുപക്ഷ സലഫീ ചരിത്ര വായനകളെ സമഗ്ര വിശകലനം ചെയ്യണം. മമ്പുറം തങ്ങളുടെ ചരിത്രം വികലമാകാന്‍ സമ്മതിക്കരുതെന്നും നിലവിലുള്ള ചരിത്ര വായനകള്‍ക്കപ്പുറം പുതിയ സ്രോതസുകളിലൂടെ ചരിത്രത്തെ മനസിലാക്കാനും പുനര്‍വായന നടത്താനും ചരിത്രാന്വേഷികള്‍ തയാറാകണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ദാറുല്‍ഹുദാ ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ സി. യൂസുഫ് ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. മോയിന്‍ ഹുദവി മലയമ്മ, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, തന്‍സീര്‍ ദാരിമി കാവുന്തറ, അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ശമീറലി ഹുദവി മണ്ണാര്‍ക്കാട്, ശാഫി ഹുദവി ചെങ്ങര, അബ്ദുസ്സലാം ബാഖവി, സഈദ് ഹുദവി ആനക്കര സംബന്ധിച്ചു. മുഹമ്മദ് മുനീര്‍ വെള്ളില സ്വഗതവും അസ്‌കര്‍ പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.-Suprabhaatham