
എസ്.വൈ.എസ് ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍, ആമില അംഗങ്ങള്‍, ജില്ലയിലെ സമസ്തയുടെയും മറ്റു കീഴ്ഘടകങ്ങളുടെയും ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ഖത്തീബുമാര്‍, സദര്‍ മുഅല്ലിമുകള്‍ ഉള്‍പ്പടെ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
കൈപ്പുറം മഹല്ലിലെ കൂര്‍ക്കപ്പറമ്പില്‍ വി സുലൈമാന്‍ മൗലവിക്ക് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന നൂര്‍മഹല്ലിന്റെ താക്കോല്‍ദാനം ഡിസംബര്‍ 11ന് നടത്താനും ഇരുപരിപാടികളുടെയും സ്വാഗതസംഘം യോഗം ഈ മാസം 17ന് രാവിലെ 10 മണിക്ക് ഈസ്റ്റ് ഒറ്റപ്പാലം ദാറുല്‍ ഖൈറാത്ത് യതീംഖാനയില്‍ നടത്താനും തീരുമാനിച്ചു. സമസ്ത 90ാം വാര്‍ഷികത്തോടനുബന്ധിച്ച് 90 പേര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലീഫും ആതുര സേവന പദ്ധതിയുടെ ഭാഗമായി പ്രതിമാസ മരുന്ന് വിതരണം നടത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. ഇ അലവി ഫൈസി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദലി ഫൈസി കോട്ടോപ്പാടം, കെ.പി.എ സമദ് മാസ്റ്റര്‍, വി.എ സിദ്ദീഖ് മുസ്‌ലിയാര്‍, എം വീരാന്‍ ഹാജി പൊട്ടച്ചിറ, വി മുഹമ്മദ് ഫൈസി, വി.പി കുഞ്ഞുട്ടി ഹാജി, പി അബൂബക്കര്‍ ഫൈസി, കെ അലിമാസ്റ്റര്‍, പി.എം യൂസഫ് പത്തിരിപ്പാല, എം.പി.എ ഖാദര്‍ ദാരിമി, എ.എ ജബ്ബാര്‍ ഫൈസി, ജി.എം സലാഹുദ്ദീന്‍ ഫൈസി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ടി.എച്ച് സുലൈമാന്‍ ദാരിമി, ടി ഇബ്രാഹീംകുട്ടി മാസ്റ്റര്‍, എ അബ്ദുല്‍ ഖാദര്‍ അന്‍വരി കയറാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഇ.വി ഖാജാദാരിമി നന്ദിയും പറഞ്ഞു.(suprabhaatham)