ഇ-മെയില്‍ / ടെലിഫോണ്‍ മുഖേനെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
കോഴിക്കോട് : ‘മതം മതേതര ഇന്ത്യക്ക്’ എ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കു കാമ്പയിനിന്റെ ഭാഗമായി ഈ മാസം 17ന് കോഴിക്കോട് നടക്കു ദേശീയ സെമിനാറില്‍ പങ്കെടുക്കു വര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മതേതരത്വത്തിന്റെ പ്രതിസന്ധികള്‍, മത തീവ്രവാദവും തീവ്രമതേതരത്വവും, തീവ്രവാദത്തിന്റെ ശിഥിലീകരണ അജണ്ട, ആഗോള വേരുകള്‍, ഹിന്ദുത്വവും ഫാഷിസവും, ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് രംഗത്തെ പ്രഗല്‍ഭരും ഗവേഷകരും പ്രബന്ധം അവതരിപ്പിക്കും. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ നടക്കു സെമിനാറില്‍ സംബന്ധിക്കുവര്‍ skssfseminar786@gmail.com എന്ന മെയിലേക്കോ 9745894055 എ നമ്പറിലേക്കോ പേരും വിവരവും അയക്കണം.