തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതമായി സീറ്റ് നല്‍കണം: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സീറ്റ് നല്‍കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തയാറാകണമെന്ന് മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വിജയ സാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ ഇടയാക്കുന്നവിധം മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്‌ലിം സംഘടനാ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത കാട്ടണം. ബീഫ് നിരോധനം പോലുള്ള നിയമങ്ങള്‍ രാജ്യത്ത് വര്‍ഗഗ്ഗീയ കലാപങ്ങള്‍ക്കുള്ള അവസരമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അറബിക് സര്‍വകലാശാലയെന്ന നീതി പൂര്‍വമായ ആവശ്യം നേടിയെടുക്കുന്നതുവരെ ജമാഅത്ത് ഫെഡറേഷന്‍ സമരരംഗത്തായിരിക്കുമെന്നും യോഗം പ്രഖ്യാപിച്ചു കൊല്ലത്ത് ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എ സമദ്, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, എം.എ. അസീസ്, മേക്കോണ്‍ അബ്ദുല്‍ അസീസ്, കുളത്തൂപ്പുഴ സലീം, പുനലൂര്‍ അബ്ദുല്‍ റഷീദ്, മുണ്ടക്കയം ഹുസൈന്‍ മൗലവി, റഷീദ് അലി, അടൂര്‍ ഷാജഹാന്‍ ഹാജി, അബ്ദുല്‍ അസീസ് ഹാജി പത്തനംതിട്ട, ആസാദ് റഹിം, ഷംസുദ്ദീന്‍ കോന്നി, അബ്ദുല്‍ മജീദ് കുന്നിക്കോട്, അഡ്വ. നൗഷാദ്, എസ്. നാസറുദ്ദീന്‍, നൂറുദ്ദീന്‍ വൈദ്യര്‍, എ മുഹമ്മദ് റാഫി, എ. ഷാഹുല്‍ ഹമീദ്, വി.എം സലീം റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.(Suprabhaatham)