
സൂറിലെ കെ.എം.സി.സി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ അത്തിപ്പറ്റ ഉസ്താദ് ഉദ്‌ബോധന പ്രഭാഷണം നടത്തി. ആരാധനാ കര്‍മങ്ങളും ദിക്‌റുകളും വര്‍ധിപ്പിച്ച് ഇലാഹീ സാമിപ്യം കരസ്ഥമാക്കാനും മന:ശാന്തി നേടാനും വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങ് അബ്ദുല്‍ ഹമീദ് റഹീമി ബുറൈമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.പി മൊയ്തീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് സിദ്ധീഖ് മൗലവി ഖിറാഅത്ത് നടത്തി. അബ്ദുല്‍ വാഹിദ് ലത്വീഫി, സി.പി.ഹംസ ഹാജി, മുസ്തഫ ഹാജി കാപ്പാട്, സൈനുദ്ദീന്‍ കൊടുവള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്വീകരണ പരിപാടികള്‍ക്ക് റസാഖ് പേരാമ്പ്ര, നാസര്‍ കണ്ണൂര്‍, ശിഹാബ് വാളക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫൈസി സ്വാഗതവും ആബിദ് മൗലവി നന്ദിയും പറഞ്ഞു.(suprabhaatham)