കുമ്പള: എസ്.കെഎസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി നടത്തിവരുന്ന കുമ്പള മേഖലയിലെ ക്ലസ്റ്റര്‍ സംഗമത്തിന് ഉളുവാറില്‍ തുടക്കമായി. സംഗമം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. കാദര്‍ മൗലവി കളത്തൂര്‍ അധ്യക്ഷനായി. മല്‍ഫൂസ് കൊടിയമ്മ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് താജദ്ദിന്‍ ദാരിമി പടന്ന വിഷയം അവതരിപ്പിച്ചു. സുബൈര്‍ നിസാമി കളത്തൂര്‍, സലാം ഫൈസി പേരാല്‍, എന്‍.കെ.അബ്ദുല്ല മൗലവി, അബ്ദുല്ല റഹ്മാറി, അബ്ദുല്‍ കാദര്‍ ഉളുവാര്‍ സംബന്ധിച്ചു. ക്ലസ്റ്റര്‍ ഭാരവാഹികള്‍: ഹുസൈന്‍ ഉളുവാര്‍ (പ്രസിഡന്റ്). യൂസഫ് പൂക്കട്ട, ജബ്ബാര്‍ ആരിക്കാടി, യൂസുഫ് ബംബാണ (വൈസ് പ്രസിഡന്റ്). മല്‍ഫൂസ് കൊടിയമ്മ (ജനറല്‍ സെക്രട്ടറി). ഫര്‍ഷിദ് കൊടിയമ്മ, അസിസ് ആരിക്കാടി, ഹാരിസ് ഉളുവാര്‍(ജോയിന്റ് സെക്രട്ടറിമാര്‍ ). സിദ്ദിഖ് കളത്തൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി).മൊയ്തീന്‍ പൂകട്ട (ട്രഷറര്‍).