സംസ്ഥാന വാഫി കലോത്സവത്തിന് പ്രൗഢോജ്വല തുടക്കം

വളാഞ്ചേരി: എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവത്തിന് വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയില്‍ പ്രൗഢോജ്വല തുടക്കം. സമസ്തമലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങള്‍ പ്രബോധനത്തിന്റെ പുതിയ കാഴ്ച്ചപ്പാടിലേക്ക് വഴിനടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഐ.സി അസി.റെക്ടര്‍ കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. നിരാശപൂണ്ട ജീവിതത്തിന് പ്രതീക്ഷയേകുന്നതാണ് കലയും സാഹിത്യവുമെന്ന് ബെന്യാമിന്‍ പറഞ്ഞു.
കല കേവലം മത്സരങ്ങള്‍ക്കു വേണ്ടിയാവരുത്. പകരം മാനുഷികതയുടേയും സാഹോദര്യത്തിന്റേയും മാതൃകകള്‍ സൃഷ്ടിക്കുന്നതായിരിക്കണം. ആടുജീവിതം നോവലിന്റെ അറബി പരിഭാഷകന്‍ സുഹൈല്‍ വാഫിയെഅദ്ദേഹംഅഭിനന്ദിച്ചു. കോട്ടുുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. സി. മമ്മുട്ടി എം.എല്‍.എ, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, സി.ഐ.സി ട്രഷറര്‍ അലി ഫൈസി തൂത, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ കെ.എംഅബ്ദുല്‍ ഗഫൂര്‍, ഫെസ്റ്റ് കണ്‍വീനര്‍ സി.പി നിഷാ, ഡബ്ല്യു.എസ്.എഫ് സെക്രട്ടറി മുഹമ്മദ് ശഫീഖ് പ്രസംഗിച്ചു. വാഫിവിദ്യാര്‍ഥികളുടെ ഗ്രാന്റ് അസംബ്ലി 'ക്യൂഫോര്‍ ടുമാറോ' കലോത്സവത്തിന് ചാരുതയേകി. സി.ഐ.സി കോ-ഓര്‍ഡിനേറ്റര്‍ പ്രഫ.അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി പ്രമേയ പ്രഭാഷണം നടത്തി.
ബഹുസ്വരതയും ലോകസമാധാനവും എന്ന വിഷയത്തില്‍ നടന്ന കള്‍ചറല്‍ ഡയലോഗ ്‌സെഷന്‍ യു.എ.ഇ മതകാര്യ ഉപദേഷ്ടാവ്അലി അല്‍ ഹാശിമി ഉദ്ഘാടനം നിര്‍വഹിച്ചു. അബൂ ഹമ്മദ് ഫാരിസ് അല്‍ ഹിലാലി മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫിവിഭാഗം മുന്‍ തലവന്‍ പി.കെ പോക്കര്‍, എഴുത്തുകാരന്‍ ഒ. അബ്ദുല്ല, മുസ്‌ലിം യുത്ത്‌ലീഗ്‌സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹൈദരലിശിഹാബ്‌വാഫി ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ഐ.സിഅസി.കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ് വാഫി ഫൈസി കക്കാട് ചര്‍ച്ച നിയന്ത്രിച്ചു.
മുശാഅറ മത്സരത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി ടീം ജേതാക്കളായി, വളവന്നൂര്‍, വളാഞ്ചേരി മര്‍കസ് ടീം രണ്ടാം സ്ഥാനവും മജ്മഅ് കാവനൂര്‍ മൂാം സ്ഥാനവും നേടി. അക്ഷരശ്ലോക മത്സരത്തില്‍ വളാഞ്ചേരി മര്‍ക്കസിലെ കെ. അബ്ദുല്‍ ജലീല്‍ ഒന്നാം സ്ഥാനം നേടി.