പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് അധികൃതര്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചില തല്‍പര കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അപലപനീയവുമാണെന്ന് ജാമിഅഃ നൂരിയ്യഃ സെക്രട്ടറി ഹാജി കെ.മമ്മദ് ഫൈസി അറിയിച്ചു.
ഓണ്‍ലൈനിലെ ബൈലക്സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന വരുന്ന പ്രതിദിന ന്യൂസ് ടൈമിലൂടെയാണ് അദ്ധേഹം ഇക്കാര്യം അറിയിച്ചത്.
ഇത്തരം വ്യാജ നിര്‍മ്മിതികളില്‍ ആരും വഞ്ചിതരാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ട് നടത്തുന്ന ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് സമസ്തയുടെ നിലപാടുകള്‍ പൂര്‍ണ്ണമായും പിന്തുടരുന്ന മഹത്തായ സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പോസ്റ്റിനുപിന്നിലുള്ളവര്‍ ആരെന്ന് പോസ്റ്റിലെ ചില വാചകങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും ഇത്തരം വ്യാജ പോസ്റ്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ സൈബര്‍
സെല്ലുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.