തിരൂരങ്ങാടി
: ദാറുല്‍ഹുദാ
ഇസ്ലാമിക് യൂനിവേഴ്സിറ്റി
സ്റ്റുഡന്റ്സ് യൂണിയന്
(D.S.U)വിന്റെ
ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ്
മുതല്‍ തിരുവനന്തപുരം വരെയുള്ള
വാഴ്സിറ്റിയുടെ യു.ജി
സ്ഥാപനങ്ങളിലൂടെ കാന്പസ്
യാത്ര നടത്തും. സമന്വയ
വിദ്യാഭ്യാസത്തിലൂടെ ദാറുല്‍ഹുദാ
നടപ്പിലാക്കിയ വിദ്യാഭ്യാസ
സംവിധാനത്തെ കൂടുതല്‍
ജനകീയമാക്കാനും മുഴുവന്‍
സഹസ്ഥാപന വിദ്യാര്‍ത്ഥി
സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍
ഏകോപിക്കാനുമാണ് യാത്രയിലൂടെ
ലക്ഷ്യമാക്കുന്നത്.
യാത്രയുടെ
ഭാഗമായി വിദ്യാര്‍ത്ഥി കൂട്ടം,
സാഹിത്യസംഗമം,
മാഗസിന്
മല്‍സരം സംഘടിപ്പിക്കും.
യൂണിയന്
പ്രസിഡന്റ് സയ്യിദ്
മുഹ്സിന് തങ്ങള്‍ കുറുന്പത്തൂര്
നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം
26 ന്
കാസര്‍കോഡ് തളങ്കരയില്‍
നടക്കും. യാത്രയുടെ
ഔദ്യോഗിക പ്രഖ്യാപനം 24
ന് പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിക്കും. ദാറുല്‍
ഹുദാ വി.സി
ഡോ,ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി,
പ്രൊഫസര്‍
കെ.സി
മുഹമ്മദ് ബാഖി കീഴ്ശ്ശേരി,
ഡോ.സുബൈര്‍
ഹുദവി ചേകന്നൂര്‍ സംബന്ധിക്കും.