ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്ത് ബലി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
കുമ്പഡാജെ: ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ വീണ്ടും കൈത്താങ്ങായി ഇബാദ്തുപ്പക്കല്‍. ബലിപെരുന്നാളിനോടനുബന്ധിച്ച് ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അശരണരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണംചെയ്യുന്നു. പ്രസ്തുത സംരഭത്തിന്റെ ഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറി നിര്‍വ്വഹിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാവങ്ങളായ കുടുംബങ്ങള്‍ക്ക് ഏറേ ഗുണം ചെയ്യുമെന്നും ഇബാദ് തുപ്പക്കല്ല് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അസൂയാവഹമായ ഒരുപാട് പ്രവര്‍ത്തനങ്ങളാണ് ചെയ്ത് തീര്‍ത്തത് എന്നും യു. എം. ഉസ്താദ് ക്വിറ്റ് കൈമാറി പറഞ്ഞു. വിവാഹധന സഹായം, പുതു വിശ്വാസിയായ അന്‍വര്‍ച്ചാക്കുള്ള വീട് നിർമ്മാണം, സംഘടന യുടെ അംഗങ്ങൾ അവരുടെ ജന്മദിനത്തില്‍ ഒരു ജോഡി വസ്ത്രം പാവപ്പെട്ടവർക്ക് വിതരണം ചെയ്യൽ, ബ്ലഡ് ബാങ്ക്, ഓണ്‍ലൈന്‍ ലൈവ് ന്യൂസ്, പെരുന്നാള്‍ കിറ്റ് വിതരണം, മാസാന്ത മജ്‌ലിസുന്നൂര്‍, ഖുര്‍ആന്‍ പഠന ക്ലാസ്സ്, ഓരോ വർഷവും സമസതയില്‍ നിന്ന് മണ്‍മറഞ് പോയവരുടെ അനുസമരണ സമ്മേളനം തുടങ്ങിയവ ഈ സംഘടനയുടെ പ്രധാന പദ്ധതികളിൽ ചിലതാണ്. പരിപാടിയിൽ പ്രസിഡണ്ട് അൻവർ തുപ്പക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ കെ. പി. എം, റഫീഖ് റൗണഖ്, ശിഹാബ് ആനപ്പാറ, ഷെരീഫ് ആനപ്പാറ, സിദ്ദീഖ് തോട്ടം തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ അടിക്കുറിപ്പ് : ഇബാദ് തുപ്പക്കല്‍ കുംബഡാജ പഞ്ചായത്തിലെ എല്ലാ ശാഖകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നൽകുന്ന ബലിപെരുന്നാള്‍ കിറ്റ് വിതരണത്തിന്റെഉല്‍ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാജനറൽസെക്രട്ടറിയുമായ ശൈഖുന യു. എം അബ്ദു റഹ്മാന്‍ മൗലവി എസ്. വൈ. എസ്പഞ്ചായത്ത് ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന് കൈമാറിനിര്‍വ്വഹിക്കുന്നു.
- Rasheed belinjam