കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: റഹ്മാനിയ്യ പ്രവാസി സംഗമം
കടമേരി : കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലും വിശിഷ്യ വിദ്യാഭ്യാസ മേഖലയിലുംകാര്യമായ പുരോഗതി കൈവരിക്കാന്‍ കാരണം പ്രവാസികളുടെ കഠിനാധ്വാനമാണെന്നും വര്‍ധിച്ചു വരുന്ന പ്രവാസികളുടെ പ്രയാസങ്ങള്‍ അധികാരികള്‍ ഗൗരവപൂര്‍വ്വമായി പരിഹരിക്കണമെന്നും കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യു. എ. ഇ റഹ്മാനിയ്യ പ്രവാസി സംഗമം അഭിപ്രായപ്പെട്ടു.
റഹ്മാനിയ്യ യു. എ. ഇ പ്രസിഡന്റും ദുബൈകെ. എം. സി. സി ജന. സെക്രട്ടറിയുമായ ഇബ്രാഹീം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. റഹ്മാനിയ്യ വര്‍ക്കിംഗ് പ്രസിഡന്റ് എസ്. പി. എം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു. എ. ഇ ജനറല്‍ സെക്രട്ടറി പി. കെ അബ്ദുല്‍ കരീം സ്വാഗതവും ഹക്കീം ഫൈസി കുയ്‌തേരി നന്ദിയും പറഞ്ഞു. മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, പാറക്കല്‍ അഹ്മദ്, ടി. ടി. കെ ഖാദര്‍ ഹാജി, മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര, ബഷീര്‍ ഫൈസി ചീക്കോന്ന്, വെള്ളിലോട്ട് അബ്ദുല്ല, പുത്തലത്ത് അസീസ്, പൊന്നാങ്കോട്ട് കുഞ്ഞബ്ദുല്ല, ബാസിത്ത് കായക്കണ്ടി, കെ. കുഞ്ഞബ്ദുല്ല, ജലീല്‍ കെ. വി, മുഹമ്മദ്. വി, റഷീദ് അരിയാക്കി, റഷീദ് പി. പി, ചാലില്‍ മൊയ്തു, ബഷീര്‍ എന്‍, അബ്ദുല്‍ ഹമീദ്. ഒ സംബന്ധിച്ചു.
- musthafa kopilan