മതപണ്ഡിതര്‍ക്ക് നേരെയുള്ള അക്രമണം അപലപനീയം: സുന്നി ബാലവേദി

ചേളാരി: ആരാധനാലയങ്ങള്‍ കയ്യടക്കാനും സംഘടനാ വൈര്യം തീര്‍ക്കാനും വേണ്ടി മതപ്രബോധകരായ പണ്ഡിതന്മാര്‍ക്ക് നേരെ അക്രമമഴിച്ച് വിടുകയും ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്ന് സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം മുടിക്കോട് പള്ളി ഖത്തീബിനെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ യോഗം പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷത്തോടെ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് പകരം അക്രമം അഴിച്ചുവിടുന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡണ്ട് ഹാമിസുല്‍ ഫുആദ് അധ്യക്ഷനായി. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. റബീഉദ്ദീന്‍ വെന്നിയൂര്‍, സജീര്‍ കാടാച്ചിറ, അസ്‌ലഹ് മുതുവല്ലൂര്‍, സയ്യിദ് സദഖത്തുല്ല തങ്ങള്‍, ഫുആദ് വെള്ളിമാട്കുന്ന്, മുഹ്താര്‍ മുഹ്‌സിന്‍ ഓമശ്ശേരി, നാസിഫ് തൃശൂര്‍, സ്വാലിഹ് തൊടുപുഴ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും അംജിദ് തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen