'നാമൊന്ന് നമുക്കൊരു നാട്'; സുന്നി ബാലവേദി സ്വതന്ത്ര്യപുലരി 15-ന്

ചേളാരി: സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന 'നാമൊന്ന്, നമുക്കൊരു നാട്' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള സ്വതന്ത്ര്യ പുലരി ആഗസറ്റ് 15ന് യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ 7.15ന് ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി പതാക ഉയര്‍ത്തല്‍, മധുര വിതരണം, പ്രഭാഷണം, പ്രതിജ്ഞ, യൂണിറ്റ്തല പ്രബന്ധ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ നടക്കും. കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളും ഫാസിസ്റ്റ് അക്രമണങ്ങളും വിദ്യാര്‍ത്ഥിമനസ്സുകളില്‍ വേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി പരിപാടി സംഘടിപ്പിക്കുന്നത്. സ്വതന്ത്ര്യപുലരി വിജയിപ്പിക്കാന്‍ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും കര്‍മരംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ മനാഫ് കോട്ടോപാടം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. 
- Samastha Kerala Jam-iyyathul Muallimeen