മഹല്ലുകള്‍ തകര്‍ക്കാനുള്ള നീക്കം ചെറുക്കും: എസ്.എം.എഫ്

മലപ്പുറം: വര്‍ഗീയ ഫാസിസ്റ്റ് സയണിസ്റ്റ് ശക്തികളുടെ താല്‍പര്യ പ്രകാരം മഹല്ലുകളില്‍ വ്യാപക കയ്യേറ്റങ്ങളും കുഴപ്പങ്ങളും കുത്തിപ്പൊക്കി മഹല്ലുകളെ തകര്‍ക്കാന്‍ ചില ശക്തികള്‍ നടത്തുന്ന നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഈയിടെ മുടിക്കോട് പള്ളിയില്‍ മഗ്‌രിബ് നിസ്‌കാരാനന്തരം മിഹ്‌റാബില്‍ കയറി ഇമാമിനെയും മറ്റുള്ളവരെയും വെട്ടി പരിക്കേല്‍പ്പിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. പള്ളിയില്‍ ചെരിപ്പിട്ട് കയറി മാരകായുധങ്ങളുമായി കൊലവിളി നടത്തുന്ന കാന്തപുരം വിഭാഗം അക്രമത്തില്‍നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. 

പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത യേഗത്തില്‍ ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷതയും വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, യു.എം ശാഫി ഹാജി, എസ്.കെ ഹംസ ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, പി.എം കോയ മുസ്‌ലിയാര്‍, കെ.എന്‍.എസ് മൗലവി, പി. മാമു കോയ ഹാജി, സലാം ഫൈസി മുക്കം, സി.പി ഹാരിസ് ബാഖവി, പി.സി ഇബ്‌റാഹീം ഹാജി, കെ.എം സൈതലവി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എം കുട്ടി എടക്കുളം, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.പി ചെറീദു ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ടി.എച്ച് അബ്ദുല്‍ അസീസ് ബാഖവി, എം.എ ചേളാരി, കെ.കെ മുഹമ്മദ് പെരിങ്ങത്തൂര്‍, പി.ടി മുഹമ്മദ് മാസ്റ്റര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, പി.സി ഉമ്മര്‍ മൗലവി വയനാട്, ഒ.എം ശരീഫ് ദാരിമി, ഉസ്മാന്‍ കാഞ്ഞായി, കെ.പി മുഹമ്മദ് ഹാജി നീലഗിരി, കെ.കെ ഇബ്രാഹീം ഹാജി, ഹംസബിന്‍ ജമാല്‍ റംലി, ബഷീര്‍ കല്ലേപ്പാടം, ഇസ്മാഈല്‍ ഹുദവി, പി.പി ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും, എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു. 
- SUNNI MAHALLU FEDERATION