കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 33 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്റസകളുടെ എണ്ണം 9760 ആയി ഉയര്‍ന്നു.
ശംസുല്‍ ഉലമാ മദ്റസ - പെര്ഡാഡി, ഹിമായത്തുല്‍ ഇസ്ലാം മദ്റസ - ഹലയങ്ങാടി, ഹിദായത്തുല്‍ ഇസ്ലാം മദ്റസ- താലിപ്പാടി, രിഫാഇയ്യ മദ്റസ - കൊഡി മഞ്ചനടി, നൂറുല്‍ ഇസ്ലാം മദ്റസ - പാവൂര്‍ ജംഗ്ഷന് (ദക്ഷിണ കന്നഡ), ഹസനിയ്യ യതീംഖാന മദ്റസ - പള്ളിക്കര, അല്‍മദ്റസത്തുല്‍ ജലാലിയ്യ - കുഞ്ചത്തൂര്‍ ജലാലിയ്യ നഗര്‍, ബുസ്താനുല്‍ ഉലൂം മദ്റസ - പേരാല്‍, അന്‍വരിയ മദ്റസ - ചെങ്കല്‍ ദിനാര്‍ നഗര്‍ (കാസര്‍ഗോഡ്), നൂറുല്‍ ഇസ്ലാം മദ്റസ - മായന്മുക്ക്, മദ്റസത്തുല്‍ ബദരിയ്യ - കുളംബസാര്‍ ചക്കരക്കല്ല്, നൂറുല്‍ ഇസ്ലാം മദ്റസ - ഉസ്സന്‍മൊട്ട (കണ്ണൂര്‍), ശൈഖുനാ വി. ഉമര്‍ കോയ മുസ്ലിയാര് ഇസ്ലാമിക് സെന്റര്‍ ജലാലിയ്യ മദ്റസ - മേമ്പാടം പാറമ്മല്‍, എക്സലന്റ് മദ്റസ - കബനിമുക്ക് പാതിരിപ്പറ്റ, ഹദീഖതു തഅ്ലീമിയ്യ മദ്റസ - കണ്ണിപൊയില്‍, നുസ്രത്തുല്‍ ഇസ്ലാം മദ്റസ - പാലങ്ങാട് (കോഴിക്കോട്), നൂറുല്‍ ഇസ്ലാം മദ്റസ - നമ്പ്യാര്‍ കുന്ന് (വയനാട്), മുനവ്വിറുല് ഉലൂം മദ്റസ - നയാബസാര്‍ കൊളത്തൂര്‍, അല്‍ ഫതഹ് ഇസ്ലാമിക് അക്കാദമി മദ്റസ - പട്ടിക്കാട്, നൂറുല്‍ ഇസ്ലാം മദ്റസ - തട്ടിയേക്കല്‍, മിസ്ബാഹുല്‍ ഉലൂം മദ്റസ - കൂട്ടാടമ്മല്‍, ഹയാത്തുല്‍ ഇസ്ലാം മദ്റസ - നിലംപതി പുത്തൂര്‍, ശംസുല്‍ ഉലൂം മദ്റസ - ചേങ്ങോട്ടൂര്‍ (മലപ്പുറം), നൂറുല്‍ ഇസ്ലാം മദ്റസ - വട്ടപ്പറമ്പ്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ - ഹിദായനഗര്‍ പുലാശ്ശേരി (പാലക്കാട്), നജ്മുല്‍ ഹുദാ മദ്റസ - ചാഴൂര്‍ ചേറ്റക്കുളം, ഇല്‍മുല്‍ ഹുദാ മദ്റസ - ചാഴൂര്‍ (തൃശൂര്‍), മദ്റസത്തുല്‍ ഖാദിരിയ്യ - അഞ്ചല്‍, അന്‍വാറുല്‍ ഇസ്ലാം മദ്റസ - ആദിനാട് തെക്ക് (കൊല്ലം), ഹിദായത്തുല്‍ അനാം മദ്റസ - തുംബിളിയോട് (തിരുവനന്തപുരം), സിറാജുല്‍ മില്ലത്ത് മെമ്മോറിയല്‍ മദ്റസ - കെ.പി.പി.നഗര്‍ (കോയമ്പത്തൂര്‍), നൂറുല്‍ ഇസ്ലാം മദ്റസ - ചെന്നൈ ജോര്‍ജ് ടൗണ്‍ (ചെന്നൈ), ദാറുസ്സലാം മദ്റസ - റുവൈസ് (ജിദ്ദ) എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കെ. മമ്മദ് ഫൈസിയുടെ നിര്യാണം മൂലം ഒഴിവു വന്ന ക്രസന്റ് ബോര്‍ഡിംഗ് മദ്റസ കണ്‍വീനര്‍ സ്ഥാനത്തേക്ക് സി.കെ.എം. സ്വാദിഖ് മുസ്ലിയാരെയും ലീഗല്‍ സെല്‍ ചെയര്മാന് സ്ഥാനത്തേക്ക് പി.എ. ജബ്ബാര്‍ ഹാജിയെയും, പരിശോധന സമിതി ചെയര്മാന് സ്ഥാനത്തേക്ക് കെ. ഉമര്‍ ഫൈസിയെയും തെരഞ്ഞെടുത്തു. ലീഗല്‍ സെല്‍ വൈസ് ചെയര്‍മാനായി വാണിയമ്പലം കുഞ്ഞിമോന് ഹാജിയെയും കണ്‍വീനറായി പിണങ്ങോട് അബൂബക്കറിനെയും തെരഞ്ഞെടുത്തു. ലൗഡ് സ്പീക്കര്‍ ഉപയോഗ നിയന്ത്രണം സംബന്ധിച്ച ഉത്തരവില്‍ ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ജഫ്രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു.
സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, കെ.ടി. ഹംസ മുസ്ലിയാര്, എം.എം. മുഹ്യദ്ദീന് മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, എം.സി. മായിന്‍ ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന് ഫൈസി പുത്തനഴി, ടി.കെ. ഇബ്രാഹീം കുട്ടി മുസ്ലിയാര്, കെ.എം. അബ്ദുല്ല മാസ്റ്റര്‍, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari