തൃശൂര്‍: കയ്യൂക്കിലൂടെയും ആള്‍ക്കൂട്ട ഭീകരതയിലൂടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മത സ്വാതന്ത്രം തകിടം മറിച്ച് തങ്ങളുടെ അജണ്ടകള്‍ നടപപിലാക്കുന്ന സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും പ്രയോഗിക്കാനുളള ശ്രമങ്ങള്‍ക്കെതിരേയും അത്തരം ശ്രമങ്ങള്‍ക്കെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാനമൊടുക്കും നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 25 വെളളിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മതസ്വാതന്ത്ര സംരക്ഷണ റാലിയും പൊതുയോഗവും നടക്കും. അസര്‍ നിസ്‌കാരാനന്തരം തൃശൂര്‍ എം ഐ സിയില്‍ നിന്നും ബഹുജന റാലി ആരംഭിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാ വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നത്തും. റാലിയിലും തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തിലും മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗംലം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur