'ജവ്വിദ് 2017'; തജ്‌വീദ് ശില്‍പശാല സമാപിച്ചു


പട്ടിക്കാട് : 'ജവ്വിദ് 2017' എന്ന പേരില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ അബൂദാബിയിലെ പ്രമുഖ ഖാരിഅ് ഹാഫിള് അഹ്മദ് നസീം അലി അഹ്മദിന്റെ നേതൃത്വത്തില്‍ നടന്ന തജ്‌വീദ് ശില്‍പശാല സമാപിച്ചു. ഖുര്‍ആന്‍ പാരായണ ശൈലികളിലും പാരായണ നിയമങ്ങളിലും ആധികാരിക പഠനവും പരിശീലനവും സാധ്യമാകുന്ന തരത്തിലായിരുന്നു മൂന്ന് ആഴ്ച നീണ്ടു നിന്ന 'ജവ്വിദ് 2017' ശില്‍പശാല. പരിപാടിക്ക് നേതൃത്വം നല്‍കിയ തൃശ്ശൂര്‍ സ്വദേശിയായ ഹാഫിള് അഹ്മദ് നസീം അലി അഹ്മദ് അബൂദാബിയിലെ ശൈഖ് സാഇദ് ഗ്രാന്റ് മസ്ജിദിലെ ഖാരിഉം മുഅദ്ദിനും ജസീറത്തുരീമിലെ മസ്ജിദുല്‍ അസീസിലെ ഇമാമുമാണ്. 

സമാപന സംഗമം കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ ഫൈസി ഹൈതമി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പിണങ്ങോട് അബൂബക്കര്‍, ഖാരിഅ് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ കായംകുളം, എ. ടി മുഹമ്മദലി ഹാജി സംസാരിച്ചു. 

അടിക്കുറിപ്പ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ജവ്വിദ് 2017 ശില്‍പശാലയുടെ സമാപന സംഗമം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. പിണങ്ങോട് അബൂബക്കര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ ഫൈസി ഹൈതമി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കാട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാഫിള് അഹ്മദ് നസീം അലി അഹ്മദ് എന്നിവര്‍ മുന്‍നിരയില്‍ 
- JAMIA NOORIYA PATTIKKAD