ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ നൂറ് ഇന പരിപാടി യുടെ ഭാഗമായുളള" കൂട്ടുകൂടാം നാട്ടുനൻമക്കായ് " എന്ന പ്രമേയത്തിൽ മേഖലയിലെ 30 ശാഖകളിൽ "നാട്ടുക്കൂട്ടം " എന്ന പേരിൽ സമ്മേളനം നടത്താൻ ബദിയടുക്ക ശംസുൽ ഉലമാ ഇസ്‌ലാമിക് സെന്റ്റിൽ ചേർന്ന എസ്. കെ. എസ്. എസ്. എഫ് മേഖലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഇതിന്റ പ്രഖ്യാപനം ആഗസ്റ്റ് 24 വ്യാഴം 4 മണിക്ക് ബദിയടുക്കയിൽ സയ്യിദ് കെ. എസ്. മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ നിർവ്വഹിക്കും. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. എസ്. വൈ. എസ്. മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. സുബൈർ ദാരിമി പൈക്ക, റസാഖ് ദാരിമി മീലാദ് നഗർ, മൂസ മൗലവി ഉമ്പ്രങ്കള, റസാഖ് അർഷദി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ഇബ്റാഹീം ഹനീഫി, അസീസ് പാട്ലടുക്ക, ഹമീദ് ഖാസിമി പൈക്ക, ജാഫർ മൗലവി മീലാദ് നഗർ, ലത്തിഫ് മാർപ്പിനടുക്ക, ശരീഫ് ഹനീഫി ചർളടുക്ക, അൻവർ തുപ്പക്കൽ, ഇബ്രാഹീം അസ്ലമി മാവിനകട്ട ,ച്തുടങ്ങിയവർ സംബന്ധിച്ചു.
- Rasheed belinjam