പൊന്നാനി: രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം വർദ്ധിക്കുകയും സമൂഹത്തെ വർഗീയവത്കരിച്ചു നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ക്കെതിരെ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി 'ഒരുമയോടെ വസിക്കാം. സൗഹ്യദം കാക്കാം ' എന്ന പ്രമേയത്തിൽ ആഗസ്റ്റ് 15 ന് പൊന്നാനി മേഖലാ ഫ്രീഡം സ്ക്വയർ വെളിയംങ്കോട് മർഹൂം ഉമർഖാസി (റ) നഗറിൽ നടക്കും. വൈകുന്നേരം 4 മണിക്ക് ഉമർഖാസി മഖ്ബറ സിയാറത്തോടെ പ്രകടനം ആരംഭിച്ച് വെളിയംകോട് സെന്ററിൽ ഫ്രീഡം സ്ക്വയർ തീർക്കും. തുടർന്ന് നടക്കുന്ന പൊതുപരിപാടി മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് സെക്രട്ടറി ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്യും. റവാസ് ആട്ടീരി പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. എസ് വൈ എസ് മണ്ഡലം സെക്രട്ടറി റാഫി പെരുമുക്ക്, വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ബീരാൻ കുട്ടി, ടി പി കേരളീയൻ, സുനിൽ കാരാട്ടയിൽ,
ടി. എം ഇബ്രാഹീം കുട്ടി പങ്കെടുക്കും.
യോഗത്തിൽ വി കെ ഹുസൈൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ഫൈസി, ഫാറൂഖ് വെളിയംകോട്, മേഖലാ സെക്രട്ടറി വി. എ ഗഫൂർ, എൻ കെ മാമുണ്ണി, വി എം യൂസഫ്, യാസിർ മൊയ്തുട്ടി പ്രസംഗിച്ചു.
- Rafeeq CK