സമസ്ത ബഹ്‌റൈന്‍ ഹജ്ജ് യാത്രയയപ്പ് നല്‍കി
മനാമ: ബഹ്‌റൈന്‍ സമസ്ത കേരള സുന്നീ ജമാഅത്തിന്റെ കീഴില്‍ ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഹജ്ജ് യാത്രയയപ്പ് യോഗത്തില്‍ സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ വി. കെ കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈന്‍ മുന്‍ പ്രസിഡന്റ് സി. കെ. പി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ ഏരിയകളെ പ്രതിനിധീകരിച്ച് ഹംസ അന്‍വരി - റഫ, മന്‍സൂര്‍ ബാഖവി - ജിദാലി, കാവന്നൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ - ഹമദ് ടൗണ്‍, അഷ്‌റഫ് അന്‍വരി - മനാമ, അബ്ദുറഹൂഫ് ഫൈസി - ഉമ്മുല്‍ ഹസം, ശംസുദ്ദീന്‍ മുസ്‌ലിയാര്‍ - ഹൂറ, ശൗക്കത്തലി ഫൈസി - മുഹറഖ്, സാദിക് മുസ്‌ലിയാര്‍ - ഹമദ് ടൗണ്‍, ഇസ്ഹാഖ് മൗലവി - ദാറുല്‍ഖുലൈബ്, അഷ്‌റഫ് കാട്ടില്‍ പീടിക - ഗുദൈബിയ, ശഹീര്‍ കാട്ടാന്‍പള്ളി, നവാസ് കൊല്ലം (എസ്. കെ. എസ്. എസ്. എഫ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. നജീബ്, സത്താര്‍ ആനയിടുക്ക്, സലീം തളങ്ങര, ഹജ്ജ് സംഘത്തിന്റെ അമീര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ മറുപടി പ്രസംഗം നടത്തി. യോഗത്തില്‍ സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി എസ്. എം. അബ്ദുല്‍ വാഹിദ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain