'തംകീന്‍' ദാറുല്‍ഹുദാ അധ്യാപക ട്രെയ്‌നിംഗ് ക്യാമ്പിന് തുടക്കമായി


ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ഇന്റഗ്രേറ്റഡ് ക്വാളിറ്റി അഷ്യൂറന്‍സ് സെലിനു കീഴില്‍ വാഴ്‌സിറ്റിയിലെയും യു.ജി സ്ഥാപനങ്ങളിലേയും അധ്യാപകര്‍ക്കായി നടത്തുന്ന തംകീന്‍-ദ്വിദിന അധ്യാപക ക്യാമ്പിനു വാഴ്‌സിറ്റില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യു.ശാഫി ഹാജി ചെമ്മാട് ആമുഖഭാഷണം നടത്തി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷാനായി. കഴിഞ്ഞ പൊതുപരീക്ഷയില്‍ മികച്ച വിജയപ്രകടനം കാഴ്ചവെച്ച ദാറുല്‍ഹുദാ സെക്കണ്ടറി കാമ്പസ്, ദാറുല്‍ഊഉലൂം ദഅ്‌വാ കോളേജ് തൂത എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൈമാറി. എം.കെ ജാബിറലി ഹുദവി, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, നൗഫല്‍ ഹുദവി മേലാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ചും അധ്യാപന രംഗത്തെ നൂതന പദ്ധതികളെ കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ന് തഖ്‌വീം, തജ്ദീദ്, തശ് രീഫ്, തംരീന്‍ സെഷനുകള്‍ നടക്കും. സഊദിയിലെ അശ്ശഖ്‌റ യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ അബ്ദുര്‍റഊഫ് ഹുദവി അഞ്ചച്ചവിടി, ഹാരിസ് ഹുദവി മടപ്പള്ളി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, മുനീര്‍ ഹുദവി കരുവന്‍തിരുത്തി തുടങ്ങിയവര്‍ സംസാരിക്കും. 
ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില് നടക്കുന്ന തംകീന്‍ ദ്വിദിന അധ്യാപക ട്രെയ്നിംഗ് ക്യാമ്പ് വിസി ഡോ.ബഹാഉദ്ദീന്‍ മുഹമമദ് നദ് വി ഉദ്ഘാടനം ചെയ്യുന്നു 
- Darul Huda Islamic University