ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന മഹാസമ്മേളനം ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ വാഴ്‌സിറ്റി കാമ്പസില്‍ വെച്ച് നടക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പഠനാര്‍ഹവും കാലികവുമായ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ നടക്കും.
24 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 711 ഹുദവികള്‍ക്കു ബിരുദം നല്‍കാന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University