മുത്തലാഖ്: സമസ്ത അടിയന്തിര യോഗം ഇന്ന് (24-08-2017)

കോഴിക്കോട്: മുത്തലാഖ് സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ അടിയന്തിര യോഗം ഇന്ന് (24-08-2017) വൈകുന്നേരം 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുന്നതാണ്. സുപ്രീം കോടതി വിധിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെ സമീപനത്തിന്റെയും പശ്ചാത്തലത്തില്‍ തുടര്‍ന്നു കൈകൊള്ളേണ്ട നടപടികള്‍ തീരുമാനിക്കുന്നതിന് വേണ്ടിയാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ഏകോപന സമിതിയോഗം അടിയന്തിരമായി ഇന്ന് വിളിച്ചു ചേര്‍ത്തത്. ബന്ധപ്പെട്ട പ്രതിനിധികള്‍ യോഗത്തില്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari